Tag: COVID

Total 440 Posts

സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണ്ട, വാരാന്ത്യ നിയന്ത്രണങ്ങള്‍ തുടരും; സര്‍വ്വ കക്ഷിയോഗത്തിലെ സുപ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും കടുത്ത പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായത്. വാരാന്ത്യത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരാനും സര്‍വ്വകക്ഷി യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. കടകള്‍ രാത്രി ഏഴര വരെ മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാനാണ് തീരുമാനം. ഇത് ഒന്‍പത്

കോവിഡ് പ്രതിരോധം: തദ്ദേശഭരണ സ്ഥാപനങ്ങൾക്കായി സർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കി

കോഴിക്കോട്: കോവിഡ് 19 രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ പഞ്ചായത്തുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടർ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കോവിഡ് പ്രതിരോധത്തിനായി ഗ്രാമപഞ്ചായത്തുതല, വാർഡ് തല കമ്മിറ്റികൾ അടിയന്തരമായി പുനസംഘടിപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തുന്ന പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ കർശന നടപടി സ്വീകരിക്കും. രോഗലക്ഷണമുള്ളവരെയുംരോഗം സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങളെയും കർശനമായി ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാക്കുന്നതിന് വാർഡ്തല കമ്മിറ്റികൾ

കോവിഡിന്റെ പിടിയിലമര്‍ന്ന് ഇന്ത്യ; രാജ്യത്ത് പുതിയ മൂന്നര ലക്ഷത്തോളം കോവിഡ് ബാധിതര്‍

ഡല്‍ഹി: ഇന്ത്യയില്‍ പുതുതായി മൂന്നരലക്ഷത്തോളം പേര്‍ കൊവിഡ് രോഗബാധിതരായെന്ന് ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3,49,691 പേര്‍ക്കാണ്. മരണനിരക്കും രാജ്യത്ത് കുതിച്ചുയരുകയാണ്. 2,767 പേരാണ് പുതുതായി കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, 2,17,113 പേര്‍ രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. രാജ്യത്ത് ഇതോടെ ആകെ രോഗബാധിതരുടെ

കോവാക്സിന്‍ വില നിശ്ചയിച്ചു; സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 600, സ്വകാര്യ ആശുപത്രികള്‍ക്ക് 1200

ന്യൂഡൽഹി: കോവിഡ് പ്രതിരോധ മരുന്നിന് വില നിശ്ചയിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് കോവാക്സിന്റെ നിരക്കാണ് പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 1200 രൂപ നിരക്കിലും വാക്സിൻ വിതരണം ചെയ്യുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുമ്പോൾ ഡോസിന് 15-20 ഡോളർ

ജീവിക്കാന്‍ വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്, അക്കൗണ്ടില്‍ ആകെയുള്ള 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ; വയോധികന്റെ കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: വാക്‌സിന് കേന്ദ്രം എത്ര വിലകൂട്ടിയാലും കേരളത്തിലെ ജനങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ വാക്സിന്‍ ചലഞ്ചിന് തുടക്കം കുറിച്ചത്. നിരവധി പേരായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കാനായി തന്റെ ബാങ്കില്‍ എത്തിയ വയോധികനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ തുറന്നെഴുതി കണ്ണൂരില്‍ നിന്നുള്ള ബാങ്ക്

സംസ്ഥാനത്ത് ഇന്ന് 26,685 പേര്‍ക്ക് കോവിഡ്; ജാഗ്രതയോടെ കേരളം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5080 ആയി.

ഇന്നും നാളെയും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; പുറത്തിറങ്ങുന്നവർ സത്യവാങ്ങ്മൂലം കൈയിൽ കരുതണം

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ശനിയും ഞായറും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. എല്ലാവരും വീട്ടിൽ കുടുംബത്തോടൊപ്പം തന്നെ കഴിയണം എന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. അത്യാവശ്യത്തിനുമാത്രമേ പുറത്തിറങ്ങാവൂ. അപ്പോൾ സ്വന്തം തയ്യാറാക്കിയ സത്യവാങ്മൂലം കരുതണം. തുടർന്ന് എന്തൊക്കെ നിയന്ത്രണങ്ങൾ വേണമെന്ന് തിങ്കഴാഴ്ച സർവകക്ഷി യോഗത്തിൽ തീരുമാനിക്കും. നിയന്ത്രണങ്ങൾ ഇങ്ങനെ അത്യാവശ്യ സർവീസുകൾക്ക് മാത്രം

കൊവിഡ് അതിതീവ്ര വ്യാപനത്തിലേക്കോ? ആശങ്കയൊഴിയാതെ സംസ്ഥാനം, ഇന്ന് 28,447 കോവിഡ് കേസുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,617 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5055 ആയി.

കോഴിക്കോട് ജില്ലയിലെ കോവിഡ് ബാധിതര്‍ ചികിത്സയിലുള്ളത് എവിടെയൊക്ക?

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. ഇന്ന് മൂവായിരത്തിലേറയൊണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍. ഈ സാഹചര്യത്തില്‍ എഫ്എല്‍ടിസി കള്‍ സജ്ജമാക്കുകയാണ് ജില്ലാ ഭരണകൂടം. നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ • കോഴിക്കോട് മെഡിക്കല്‍ കോളേജ് – 244 • ഗവ. ജനറല്‍ ആശുപത്രി – 199 •

പിടിവിട്ട് കേരളം; കോവിഡ് കേസുകള്‍ ഉയരുന്നു, ഇന്ന് 26,995 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5028 ആയി. ഇന്ന് 13

error: Content is protected !!