Tag: COVID

Total 440 Posts

കോവിഡ് ചികിത്സക്കായി ജില്ലയിൽ 48 ആശുപത്രികൾ സജ്ജം

കോഴിക്കോട്‌: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ചികിത്സയ്ക്കായി കൂടുതൽ സൗകര്യമൊരുക്കി ജില്ലാ ഭരണകേന്ദ്രം. നിലവിലെ സാഹചര്യം നേരിടാനുള്ള ചികിത്സാ സൗകര്യങ്ങൾ ദിവസേന വിലയിരുത്തി മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് ഒരുക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിലായി 48 കോവിഡ് ആശുപത്രികളുണ്ട്‌. ആശുപത്രികളിൽ മെഡിക്കൽ നോഡൽ ഓഫീസർമാരെയും കോ ഓർഡിനേറ്റർ മാരെയും നിയോഗിച്ചു. രോഗ ലക്ഷണമുള്ളവരേയും ഗുരുതര രോഗമുള്ള കോവിഡ്

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് അന്തരിച്ചു

കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (42) അന്തരിച്ചു. കോവിഡ് ബാധിതനായ ശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. കോവിഡ് കാലത്ത് റിപ്പോർട്ടിങിൽ സജീവ സാന്നിധ്യമായിരുന്നു വിപിൻ ചന്ദ്. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ചയിലേറെയായി വിപിൻ ചികിത്സയിൽ

കൊവിഡ് ആശങ്കയൊഴിയാതെ സംസ്ഥാനം; ഇന്ന് 41,971 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം: ഇന്ന് 41,971 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ

കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യു 80 ശതമാനം നിറഞ്ഞു

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഐ.സി.യു. കിടക്കകളിൽ 80 ശതമാനവും കോവിഡ് രോഗികൾ നിറഞ്ഞു. വെന്റിലേറ്റർ സൗകര്യമുള്ള 1199 ഐ.സി.യു. കിടക്കകളിൽ 238 എണ്ണം മാത്രമാണ് വ്യാഴാഴ്ച വൈകുന്നേരം അവശേഷിക്കുന്നത്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ സർക്കാർ ആശുപത്രികളിൽ ഐ.സി.യു. കിടക്കകൾ നിറഞ്ഞു. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 2033 കോവിഡ് രോഗികൾ ഐ.സി.യു.വിലുണ്ട്. 818 പേർ വെന്റിലേറ്ററിലുമാണ്.

ചേമഞ്ചേരി വെങ്ങളം ചേവുംപുരക്കൽ താഴെ ഗണേഷ് കുമാർ കോവിഡ് ബാധിച്ച് മരിച്ചു

ചേമഞ്ചേരി: ചേമഞ്ചേരി വെങ്ങളംപുതിയവീട്ടിൽ ചേവുംപുരക്കൽ താഴെ ഗണേഷ് കുമാർ (56) അന്തരിച്ചു. കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അച്ഛൻ: പരേതനായ മാധവൻ. അമ്മ: ദേവി. ഭാര്യ: ഗീത. മക്കൾ: സംഗീത്, തുംസ. സഹോദരങ്ങൾ: ഗിരിജ, രഞ്ജിത്ത്, ശ്രീകുമാർ, പരേതനായ ഗിരീഷ് കുമാർ.

കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍: മെയ്‌ എട്ടു മുതല്‍ 16 വരെ സംസ്ഥാനം അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. മെയ് 8 മുതല്‍ 16 വരെയാണ് ലോക്ഡൗണ്‍. സംസ്ഥാനത്ത് കൊവിഡ്‌ വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ തന്നെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആവശ്യമാണെന്ന നിര്‍ദ്ദേശം വിവിധ തലങ്ങളില്‍ നിന്നും വന്നിരുന്നു. മിനി ലോക്ഡൗണ്‍ രോഗവ്യാപനം തടയുന്നതിന് ഫലപ്രദമാവുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഔദ്യോഗിക തലത്തില്‍ വിലയിരുത്തലുണ്ടായിരുന്നു. മെയ് എട്ടിന്

112 ൽ വിളിക്കൂ, അത്യാവശ്യ ഘട്ടങ്ങളിൽ മരുന്ന് വാങ്ങി വീട്ടിലെത്തിക്കാൻ പോലീസ് തയ്യാർ

തിരുവനന്തപുരം: വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പോലീസിന്റെ സഹായം ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വളരെ അത്യാവശ്യഘട്ടത്തില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്നുകള്‍ വാങ്ങിക്കാന്‍ പോലീസന്റെ സഹായം തേടാം. ഇതിനായി പോലീസ് ആസ്ഥാനത്തെ പോലീസ് കണ്‍ട്രോള്‍റൂമില്‍ 112 എന്ന നമ്ബറില്‍ ഏത് സമയവും ബന്ധപ്പെടാം’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം

കൊയിലാണ്ടിയിൽ കൂടുതൽ നിയന്ത്രണങ്ങൾ; മേഖലയിൽ 14 വാർഡുകൾ പുതുതായി കണ്ടെയ്ൻമെന്റ് സോണിൽ

കൊയിലാണ്ടി: ജില്ലയിൽ കോവിഡ് വൈറസ് പടർന്ന് പിടിക്കുന്നത് പ്രതിരോധിക്കുന്നതിനായി രോഗബാധ കൂടുതലുള്ള സ്ഥലങ്ങളിൽ കർശ്ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരുന്നതായി ജില്ല ഭരണകൂടം അറിയിച്ചു. രോഗബാധ കൂടുതലുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാർഡുകൾ രോഗവ്യാപനം തടയുന്നതിനായി കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റി പ്രതിരോധ നടപടികൾ ഊർജിതമാക്കുകയാണ്. രോഗം കൂടുതൽ പേരിലേക്ക് പകരാതിരിക്കാനും, രോഗികളുമായി സമ്പർക്കത്തിലുള്ളവർ സമൂഹത്തിലെ മറ്റുള്ളവരുമായി കൂടുതൽ

സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യം; ഇന്ന് 41,953 പുതിയ രോഗികൾ, 58 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 25.69 ശതമാനം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 58 മരണം റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ശതമാനമാണ്. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282,

കൊല്ലം കുന്നിയോറ മലയിൽ സത്യൻ അന്തരിച്ചു; മരണം കോവിഡ് ബാധയെ തുടർന്ന്

കൊയിലാണ്ടി: കൊല്ലം കുന്നിയോറമലയിൽസത്യൻ (59) അന്തരിച്ചു. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അച്ഛൻ: നാരായണൻ. അമ്മ: നാരായണി. ഭാര്യ: വത്സല. മക്കൾ: സന്ധ്യ, പരേതനായ സജു. മരുമകൻ: ലിനീഷ് (മൂലാട്). സഹോദരൻ: സുരേഷ് (തിരുവോണം), പരേതനായ സതീശൻ.

error: Content is protected !!