Tag: Covid Vaxine
കോവിഡ് വാക്സിൻ; ഇനി രണ്ടാം ഡോസ് സ്വീകരിക്കുന്നവർക്ക് മുൻഗണന
തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കാകും ഇനി മുതല്‍ മുന്‍ഗണന. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്ലാതെ സ്‌പോട്ട് അലോട്ട്മെന്റിലൂടെ രണ്ടാം ഡോസ് നല്‍കാനും തീരുമാനമായി. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം തുടരുകയും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്.
‘കോവിഡിനെ നമുക്ക് ഒത്തൊരുമിച്ച് മറികടക്കാം’, മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. അപൂര്‍വം ചിലരെങ്കിലും വാക്‌സിനേഷനെതിരെ തെറ്റിധാരണ പടര്‍ത്താനുള്ള ശ്രമം നടത്തുന്നതായി മുഖ്യമന്ത്രി ആരോപിച്ചു. അത്തരത്തിലുള്ള പ്രചാരണങ്ങളില്‍ ആശങ്കപെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആശങ്കയില്ലാതെ, ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും വാക്‌സിനേഷന്‍ സ്വീകരിച്ചു രോഗപ്രതിരോധം തീര്‍ക്കണം. കോവിഡിനെ നമുക്ക്
കോവിഡ് വാക്‌സിനേഷന്‍: മൂന്നാം ദിനത്തില്‍ കൊയിലാണ്ടിയില്‍ 20 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ആദ്യഘട്ടത്തിന്റെ മൂന്നാം ദിനത്തില്‍ 571 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന്‍ സ്വീകരിച്ചു. മെഡിക്കല്‍ കോളേജില്‍ 63 പേരും, ഗവ. ജനറല്‍ ആശുപത്രിയില്‍ 80 പേരും, കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ 20 പേരുമുള്‍പ്പെടെ ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ നിന്നായി 571 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ആര്‍ക്കും തന്നെ വാക്സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും
കൊവിഡ് വാക്‌സിന്‍ വിതരണത്തിന് രാജ്യത്ത് ഇന്ന് തുടക്കം; കൊയിലാണ്ടി പേരാമ്പ്ര താലൂക്ക് ആശുപത്രികളും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍
തിരുവന്തപുരം: കൊറോണ മഹാമാരിക്കെതിരെയുള്ള വാക്സിന്‍ വിതരണത്തിന് രാജ്യത്ത് ഇന്ന് തുടക്കമാവും. ശനിയാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. വീഡിയോ കോണ്‍ഫറന്‍സ് വഴി രാജ്യത്തൊട്ടാകെയുള്ള 3,006 വാക്‌സിനേഷന്‍ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. വാക്സിന്‍ നടപടി ക്രമങ്ങള്‍ക്ക് ഉള്ള കോ-വിന്‍ ആപ്പ് പ്രധാനമന്ത്രി പുറത്തിറക്കും. രാജ്യത്തുടനീളം ഇന്നു
കൊവിഡ് വാക്‌സിന്‍ ‘കൊവിഷീല്‍ഡ്’ ഇന്ന് ജില്ലയിലെത്തും
കോഴിക്കോട്: കൊവിഡ് വാക്‌സിന്‍ ഇന്ന് ജില്ലയില്‍ എത്തും. കരിപ്പൂര്‍ വിമാനതാവളത്തില്‍ വൈകീട്ടെത്തുന്ന വാക്‌സിന്‍ ബോക്‌സുകള്‍ ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ വാഹനത്തില്‍ മലാപ്പറമ്പിലെ വാക്‌സിന്‍ സെന്ററില്‍ എത്തിക്കും. അടുത്ത രണ്ടുദിവസത്തിനകം വിതരണത്തിനായി 11 കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. കൊയിലാണ്ടി, പോരാമ്പ്ര താലുക്ക് ആശുപത്രികള്‍ ഉള്‍പ്പെടെ ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ ജനവരി 16 മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കും. ആദ്യ
വാക്സിൻ വിതരണത്തിന് സജ്ജമായി കൊയിലാണ്ടി താലൂക്ക് ആശുപത്രി
കൊയിലാണ്ടി: ജനുവരി 16 ന് ആരംഭിക്കുന്ന കൊവിഡ് വാക്‌സിനേഷന്‍ വിതരണത്തിന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. കൊയിലാണ്ടി, പേരാമ്പ്ര താലൂക്ക് ആശുപത്രികള്‍ ഉള്‍പ്പെടെ 12 വാക്‌സിനേഷന്‍ സെന്ററുകളാണ് ജില്ലയിലുള്ളത്. കൊവിഡ് വാക്‌സിനേഷന്‍ വിതരണവുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ അറിയിച്ചു. ജില്ലയില്‍ വാക്‌സിനായി 34,055 ആരോഗ്യ
വാക്സിൻ വിതരണത്തിന് ജില്ല സജ്ജം; കൊയിലാണ്ടി, പേരാമ്പ്ര താലൂക്ക് ആശുപത്രികളുള്‍പ്പെടെ ജില്ലയില്‍ 12 വാക്‌സിനേഷന്‍ സെന്ററുകള്‍
കൊയിലാണ്ടി: കേരളത്തിലെ 133 കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരോഗ്യ വകുപ്പ്. സ്വകാര്യ മേഖലയിലുള്‍പ്പെടെ 12 വാക്‌സിനേഷന്‍ സെന്ററുകളാണ് കോഴിക്കോട് ജില്ലയിലുള്ളത്. കൊയിലാണ്ടി, പേരാമ്പ്ര താലൂക്ക് ആശുപത്രികളും വാക്‌സിനേഷന്‍ സെന്ററുകളാണ്. ജനുവരി 16 ന് ആരംഭിക്കുന്ന കൊവിഡ് വാക്‌സിന്‍ വിതരണത്തിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഗവ.മെഡിക്കല്‍ കോളേജ്, ബീച്ച് ഗവ. ജനറല്‍ ആശുപത്രി,