Tag: covid vaccine
മേപ്പയ്യൂര്‍ പഞ്ചായത്തിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്കായി നാളെ വാക്‌സിനേഷന്‍ ക്യാമ്പ്; വിശദാംശങ്ങള്‍ ചുവടെ
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പ് ഓഗസ്റ്റ് 12ന് (വ്യാഴാഴ്ച) നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അറിയിച്ചു. രണ്ടു കേന്ദ്രങ്ങളിലായാണ് നാളെ വാക്‌സിന്‍ വിതരണം നടക്കുക. നാളെ രാവിലെ 9 മണി മുതല്‍ 11 വരെ കീഴ്പ്പയ്യൂര്‍ യു.പി സ്‌കൂളിലും, ഉച്ചയക്ക് ശേഷം 1.30 മുതല്‍ കൊഴുക്കല്ലൂര്‍ യുപി സ്‌കൂളിലും വാക്‌സിനേഷന്‍
സംസ്ഥാനത്ത് വാക്‌സിന്‍ വിതരണത്തിന് കര്‍മപദ്ധതി; ഏകോപനം കലക്ടര്‍മാര്‍ നിര്‍വഹിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ വിതരണത്തിന് മൂന്ന് ഘട്ട പദ്ധതിക്ക് രൂപം നല്‍കി ആരോഗ്യവകുപ്പ്. ജില്ലകളില്‍ വിതരണത്തിന്റെ ഏകോപനം കലക്ടര്‍മാര്‍ നിര്‍വഹിക്കും. തദ്ദേശ സ്ഥാപനങ്ങള്‍, പൊലീസ് എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും പ്രവര്‍ത്തനങ്ങള്‍. അറുപതിനു മുകളിലുള്ളവരില്‍ ആദ്യഡോസ് എടുക്കാത്തവര്‍ക്ക് 15 ന് മുമ്പ് നല്‍കുന്നതാണ് ആദ്യഘട്ടം. ഇവരുടെ പട്ടിക തദ്ദേശടിസ്ഥാനത്തില്‍ തയ്യാറാക്കും. പതിനെട്ടിനു മുകളിലുള്ള കിടപ്പുരോഗികള്‍ക്കും 15ന് മുമ്പ് വാക്‌സിന്‍
വാക്‌സീന്‍ ക്ഷാമത്തിന് താത്ക്കാലികാശ്വാസം; മൂന്ന് ലക്ഷം ഡോസ് കൊവിഡ് വാക്‌സീന്‍ കേരളത്തിലേക്ക്
തിരുവനന്തപുരം: വാക്സീൻ പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഡോസ് എത്തും. മൂന്ന് ലക്ഷം ഡോസ് വാക്സീനാണ് താൽക്കാലികാശ്വാസമായി എത്തുന്നത്. ഒരു ലക്ഷത്തി ഇരുപതിനായിരം ഡോസ് വാക്സീൻ എറണാകുളം മേഖലയിൽ വിതരണം ചെയ്യും. തിരുവനന്തപുരം മേഖലയ്ക്ക് 95,000 ഡോസ് കൊവിഷീൽഡും 75,000 ഡോസ് കൊവാക്സീനും ലഭിക്കും, കോഴിക്കോട് മേഖലയിലേക്ക് 75,000 ഡോസ് വാക്സീനാണ് എത്തുക. വാക്സീൻ ഡോസുകൾ ഇല്ലാത്തതിനാൽ
കൊവിഡ് പ്രതിരോധം ശക്തമാക്കാനുള്ള വാക്‌സിന്‍ ഡ്രൈവിന് ജില്ലയില്‍ തുടക്കം; 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആദ്യ ഡോസ് ആഗസ്റ്റ് 15നുള്ളില്‍ പൂര്‍ത്തിയാക്കും
കോഴിക്കോട്: കോവിഡ് പ്രതിരോധം ശക്തമാക്കാനുള്ള വാക്‌സിൻ ഡ്രൈവിന് ജില്ലയിൽ തുടക്കമായി. 60 വയസ്സിനു മുകളിലുള്ളവർക്കുള്ള ആദ്യ ഡോസാണ് 15 നകം പൂർത്തിയാക്കുക. കിടപ്പിലായവർ, അവസാനവർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും എൽപി, യുപി സ്‌കൂൾ അധ്യാപകർക്കും ഡ്രൈവിന്റെ ഭാഗമായി വാക്‌സിൻ നൽകും. തിങ്കളാഴ്‌ച 19,379 പേർക്കാണ് വാക്‌സിൻ നൽകിയത്. ഇതിൽ പകുതിയും 60 വയസ്സിനു മുകളിലുള്ളവരാണ്.
സംസ്ഥാനത്ത് വാക്സിന് ക്ഷാമം: പല ജില്ലകളിലും അവശേഷിക്കുന്നത് കുറഞ്ഞ സ്റ്റോക്ക്, ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം
തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിന്‍ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷമാണെന്ന് യോഗം വിലയിരുത്തി. വളരെ കുറച്ച് വാക്സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്. 11-ാം തീയതിയാണ് വാക്സിന്‍ വരുമെന്ന് കേന്ദ്രം അറിയിച്ചിട്ടുള്ളത്. വാക്സിന്‍ ക്ഷാമം കാരണം പല വാക്സിനേഷന്‍ കേന്ദ്രങ്ങളും ചൊവ്വാഴ്ച പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. തിരുവനന്തപുരം, കൊല്ലം,
ഓഗസ്റ്റ് 9 മുതല്‍ 31 വരെ വാക്സിനേഷന്‍ യജ്ഞം; അവസാനവർഷ ഡിഗ്രി, പിജി വിദ്യാത്ഥികൾക്ക് മുൻഗണന: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസത് 9 മുതല്‍ 31 വരെ വാക്സിനേഷന്‍ യജ്ഞം നടത്തും. ഇതിന്‍റെ ഭാഗമായി പൊതുവില്‍ വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കും. അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്കൂള്‍ അധ്യാപകര്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുകയും ഈ യജ്ഞത്തിന്‍റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകനയോഗത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന
രാജ്യത്ത് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സീന് അനുമതി; ഇന്ത്യയില്‍ അനുമതി നല്‍കുന്ന അഞ്ചാമത്തെ കൊവിഡ് വാക്‌സീന്‍
ന്യൂഡല്‍ഹി: ജോൺസൺ ആന്റ് ജോൺസണിന്റെ കൊവിഡ് വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി നൽകി കേന്ദ്ര സർക്കാർ. ഒറ്റ ഡോസ് വാക്സീനാണ് ഇത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ആണ് വാക്സീന് അനുമതി നൽകിയ കാര്യം അറിയിച്ചത്. രാജ്യത്ത് ഉപയോഗ അനുമതി നൽകുന്ന ആദ്യ സിംഗിൾ ഡോസ് വാക്സീനായി ഇതോടെ ജോൺസൺ ആൻഡ് ജോൺസൺ. ഇപ്പോൾ
വയനാടന്‍ ചുരം കേറണോ? വേഗം എടുത്തോ രണ്ട് ഡോസ് വാക്‌സിന്‍; വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി വയനാട് ജില്ലാ പൊലീസ് മേധാവി
കോഴിക്കോട്: വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അരവിന്ദ് സി. കുമാര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും പോകുന്നവര്‍ക്കും വിദേശികള്‍ക്കും നിര്‍ദ്ദേശം ബാധകമാണ്. വിനോദ സഞ്ചാരികള്‍ താമസിക്കുന്ന റിസോര്‍ട്ട്/സര്‍വ്വീസ് വില്ല/ഹോംസ്റ്റേ/ ലോഡ്ജ് ഇക്കാര്യം ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്ന
കൊ വാക്‌സിന്‍ സെക്കന്റ് ഡോസ് ബുക്ക് ചെയ്യാം; ഇന്ന് വൈകീട്ട് 5.30 ന് ബുക്കിംഗ് ആരംഭിക്കും
പേരാമ്പ്ര: കൊ വാക്‌സിന്‍ സെക്കന്റ് ഡോസ് വാക്സിന്‍ എടുക്കാനുള്ളവര്‍ക്ക് ബുക്ക് ചെയ്യാം. ആഗസ്റ്റ് 5 വൈകീട്ട് 5.30 മുതല്‍ വാക്സിനേഷനുള്ള ബുക്കിംഗ് ആരംഭിക്കും. കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്സിനേഷന് ബുക്ക് ചെയ്യാന്‍ സാധിക്കും. തിരഞ്ഞെടുത്ത് കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും കുത്തിവെപ്പ് നടക്കുക. എങ്ങനെ രജിസ്റ്റര്‍ ചെയ്യണം? കോവിന്‍ പോര്‍ട്ടല്‍
18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കൊവിഡ് വാക്സിന് ബുക്ക് ചെയ്യാം; ഇന്ന് വൈകീട്ട് 5.30 ന് ബുക്കിംഗ് ആരംഭിക്കും
പേരാമ്പ്ര: 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കൊവിഡ് വാക്സിന് ബുക്ക് ചെയ്യാം. ആഗസ്റ്റ് 2 വൈകീട്ട് 5.30 മുതല്‍ വാക്സിനേഷനുള്ള ബുക്കിംഗ് ആരംഭിക്കും. കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്സിനേഷന് ബുക്ക് ചെയ്യാന്‍ സാധിക്കും. തിരഞ്ഞെടുത്ത് കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും കുത്തിവെപ്പ് നടക്കുക. എങ്ങനെ രജിസ്റ്റര്‍ ചെയ്യണം? കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ