Tag: COVID DEATH
പേരാമ്പ്ര സ്വദേശി രമേശൻ കോവിഡ് ബാധിച്ച് മരിച്ചു
പേരാമ്പ്ര: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. കണ്ണിപ്പൊയിൽ പൊലിയൻകുന്നുമ്മൽ രമേശൻ ആണ് മരിച്ചത്. വീണ് പരിക്കേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. അമ്പത്തിമൂന്ന് വയസ്സാണ്. പരേതരായ കിഴക്കേവീട്ടിൽ കുഞ്ഞിക്കണ്ണന്റെയും ദേവകിയുടെയും മകനാണ്. സഹോദരങ്ങൾ: കെ.വി.വിജയൻ, ശൈലജ (നന്മണ്ട).
കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്; കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കുറിനിടെ ജീവന്‍ നഷ്ടമായത് 9 പേര്‍ക്ക്
പേരാമ്പ്ര: കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിലാണ് പേര് വിവരങ്ങള്‍ പുറത്തുവിട്ടത്. കൊവിഡ് മരണങ്ങള്‍ക്ക് പുറമെ, രോഗമുക്തി നിരക്ക്, രോമുക്തരായവരുടെ എണ്ണം, തുടങ്ങി കൊവിഡുമായി ബന്ധപ്പെട്ട കണക്കുകളെല്ലാം വെബ്സൈറ്റില്‍ കൃത്യമായി നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 13640 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 135
കോവിഡ് മരണം: കോഴിക്കോട് ജില്ലയിലും ഒളിച്ചുകളി, കണക്കുകളിൽ വൻ വ്യത്യാസം
കോഴിക്കോട്: കോവിഡ് മരണക്കണക്കുകളിലെ ഒളിച്ചുകളി ജില്ലയിലും നിരവധി കുടുംബങ്ങൾക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം ഇല്ലാതാക്കുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം ജനുവരി മുതൽ ആറുമാസത്തിൽ 1573 കോവിഡ് മരണം രേഖപ്പെടുത്തിയിരുന്നു. സ്വകാര്യ ആശുപത്രികളിലും മറ്റ് സർക്കാർ ആശുപത്രികളിലും കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം കണക്കാക്കിയാൽ ഇനിയും കൂടും. എന്നാൽ, ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കിൽ ഇതുവരെ ജില്ലയിൽ
സ്ഥലത്തെ ചൊല്ലി തർക്കം; ഉള്ളിയേരിയിൽ കോവിഡ് ബാധിതയുടെ ശവസംസ്‌കാരം ഒരുദിവസം വൈകി
ഉള്ളിയേരി: ശവസംസ്കാരം നടത്താൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്തെ ചൊല്ലിയുള്ള തർക്കംമൂലം കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ ശവസംസ്കാരം ഒരുദിവസം വൈകി. കക്കഞ്ചേരിയിലെ ഒതയോത്ത് പറായിയാണ് ബുധനാഴ്ച വൈകീട്ട് മരിച്ചത്. അറുപത്തി ആറ് വയസ്സായിരുന്നു. നിരവധി തർക്കങ്ങൾക്കും മകന്റെ ആത്മഹത്യാശ്രമങ്ങൾക്കുമൊടുവിൽ പിറ്റേദിവസം ഉച്ചയോടെയാണ് സംസ്കാരം സംബന്ധിച്ച് തീരുമാനമായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വീട്ടുവളപ്പിൽ സംസ്കരിക്കാമെന്ന നിബന്ധനയിൽ മൃതദേഹം വിട്ടുകൊടുക്കാൻ
കേരളത്തില്‍ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്, 124 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
ഭൂമിയെ ചൊല്ലി തര്‍ക്കം; ഉള്ളിയേരിയിലില്‍ കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ സംസ്‌കാരം അനിശ്ചിതത്വത്തില്‍
ഉള്ളിയേരി: കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കുന്നത് അനിശ്ചിതത്വത്തിൽ. മൃതദേഹം സംസ്കരിക്കുന്ന ഭൂമിയെ ചൊല്ലിയുള്ള തർക്കമാണ് കാരണം. ഉള്ളിയേരി മുണ്ടോത്ത് പറായിയുടെ സംസ്കാരമാണ് അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്. സ്ഥലം ഇല്ലാത്തതിനാൽ മൃതദേഹം ഉള്ളിയേരി മലബാർ മെഡി. കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമായും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ചവരുമായി ചർച്ച നടത്തുകയാണ്. മെഡിക്കല്‍ കോളജിന്
കൊവിഡ് മരണം; മൃതദേഹം ബന്ധുക്കൾക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവാദം
തിരുവന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവാദം നൽകി സംസ്ഥാന സർക്കാർ. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കുകൾ : ‘മഹാമാരിക്കിടെ സൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഉറ്റവർ മരണപ്പെടുമ്പോൾ മൃതദേഹം അടുത്ത് കാണാൻ കഴിയുന്നില്ല എന്നതാണ്. മൃതദേഹം നിശ്ചിത സമയം വീട്ടിൽ
സംസ്ഥാനത്ത് ഇന്ന് മരണസംഖ്യ ഏറ്റവും ഉയര്‍ന്ന ദിനം, 68 പേര്‍ മരിച്ചു; 35,801 പുതിയ കേസുകള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസര്‍ഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
കോവിഡ് ബാധിച്ച് രണ്ട് പേര്‍ മരിച്ചു
പേരാമ്പ്ര: കോവിഡ് ബാധിച്ച് പേരാമ്പ്രയിലും കക്കോടിയിലുമായി രണ്ടുപേര്‍ മരിച്ചു. പേരാമ്പ്ര ഗീത വാടക സ്റ്റോര്‍ ഉടമ ആലോകൂട്ടത്തില്‍ ചെക്കിണി(84), കക്കോടി സ്വദേശി ഗംഗാധരന്‍ (65) എന്നിവരാണ് മരിച്ചത്. ചെക്കിണി കോവിഡ് ബാധിച്ച് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. നാരായണിയാണ് ഭാര്യ. സുശീല, രമേശന്‍, ഗീത, അനീഷ്, എന്നിവര്‍ മക്കളാണ്.സുമ, വിജയന്‍ സൗമ്യ, പരേതനായ ഭാസ്‌കരന്‍
കോവിഡ് മൃതദേഹ സംസ്‌കരണം : കോഴിക്കോട് ജില്ലയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
കോഴിക്കോട് : കോവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കോവിഡ് 19 രോഗികള്‍ മരിക്കുമ്പോള്‍ അവരുടെ മൃതദേഹം ഏറ്റുവാങ്ങാനും സംസ്‌കരിക്കാനും ബന്ധുക്കള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ അതിനുള്ള ഉത്തരവാദിത്വം 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരവും മുന്‍സിപ്പല്‍ ആക്ട് പ്രകാരവും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്കാണ്.