Tag: COVID DEATH
വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ ഒരു ലക്ഷം രൂപ വരെ സബ്‌സിഡി; കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ വനിതാ ആശ്രിതര്‍ക്ക് സ്‌മൈല്‍ കേരള വായ്പാ പദ്ധതി
കോഴിക്കോട്: കേരളത്തില്‍ കോവിഡ് ബാധിച്ച് മുഖ്യവരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ (പട്ടികവര്‍ഗ/ ന്യൂനപക്ഷ/പൊതുവിഭാഗം) സഹായിക്കുന്നതിനായി സ്‌മൈല്‍ കേരള സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കേരള സര്‍ക്കാരിന്റെയും സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെയും സംയുക്ത സംരംഭമായ പദ്ധതിയിലൂടെ ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും.
സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങള്‍ നാല്‍പ്പതിനായിരത്തിലേക്ക്; ഇന്ന് 4677 പേര്‍ക്ക് രോഗബാധ
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന 6632 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് സ്ഥിരീകരിച്ച മരണങ്ങള്‍ കൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 355 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ
കൊവിഡ് മരണ ധനസഹായം ലഭിക്കാന്‍ അര്‍ഹതപ്പെട്ട ബന്ധുക്കള്‍ ആരൊക്കെയെന്ന് വ്യക്തമാക്കി സര്‍ക്കാര്‍; വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: കൊവിഡ്-19 രോഗം ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബത്തിനുള്ള സര്‍ക്കാര്‍ ധനസഹായത്തിന് അര്‍ഹരായ ബന്ധുക്കള്‍ ആരെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. മരിച്ച വ്യക്തിയുടെ ബന്ധുവിന് 50,000 രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം. കൊവിഡ് ബാധിച്ച് മരിച്ചത് ഭാര്യയാണെങ്കില്‍ ഭര്‍ത്താവിനും ഭര്‍ത്താവാണെങ്കില്‍ ഭാര്യക്കും ധനസഹായം അനുവദിക്കും. മാതാപിതാക്കള്‍ കോവിഡ് ബാധിച്ച് മരിച്ചാല്‍ മക്കള്‍ക്ക് തുല്യമായി ധനസഹായം
കൊവിഡ് മരണ സർട്ടിഫിക്കറ്റ്, നഷ്ടപരിഹാരം; നാളെ മുതൽ അപേക്ഷിക്കാം, വിവരങ്ങളിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 മരണക്കണക്കിലെ അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഒക്‌ടോബര്‍ 10 മുതല്‍ നല്‍കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരള സര്‍ക്കാര്‍ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ.സി.എം.ആറിന്റേയും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. ഐ.സി.എം.ആര്‍. പുറത്തിറക്കിയ പുതുക്കിയ
മേപ്പയൂര്‍ ചങ്ങരം വെള്ളിയിലെ ചാലില്‍ മാത കൊവിഡ് ബാധിച്ച് മരിച്ചു
മേപ്പയൂര്‍: ചങ്ങരം വെള്ളിയിലെ ചാലില്‍ മാത കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിതയായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എഴുപത്തി അഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: ചാലില്‍ ശങ്കരന്‍. മക്കള്‍: പത്മിനി, ശശീന്ദ്രന്‍, വിജയന്‍, ബിന്ദു. മരുമക്കള്‍: ശ്രീധരന്‍ തറമ്മലങ്ങാടി, വിനീത വില്യാപ്പള്ളി, ഷൈനി കാവുന്തറ, സതീശന്‍ വടകര. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ തച്ചറോത്ത്, ചിരുത കാരയാട്, രോഹിണി
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം, കരുതലിന്റെ മുഖം: ഒടുവിൽ ബാലരാമപുരത്തെ ആർ.ആർ.ടി വളണ്ടിയർ എസ്.ആർ ആശ കോവിഡ് ബാധിച്ച് മരണത്തിലേക്ക് മടങ്ങി: രോഗബാധിതരെ ചേർത്തുപിടിച്ച കൈകളിനി ചലിക്കില്ല, കണ്ണീരണിഞ്ഞ് നാട്
ബാലരാമപുരം: കൊവിഡിന്റെ ആദ്യഘട്ടംമുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണി പോരാളിയായിരുന്ന ബാലരാമപുരം പഞ്ചായത്തിലെ ആര്‍.ആര്‍.ടി വളണ്ടിയര്‍ എസ്.ആര്‍ ആശ കൊവിഡ് ബാധിച്ചു മരിച്ചു. ഇരുപത്തിയാറ് വയസ്സായിരുന്നു. കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത വീടുകള്‍ അണുവിമുക്തമാക്കാന്‍ നേതൃത്വം നല്‍കിയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്ന ആശയുടെ ആകസ്മിക വേര്‍പാട് നാടിനെ ദുഃഖത്തിലാഴ്ത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവിന്
കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണമായി കണക്കാക്കും; മാര്‍ഗരേഖ പുതുക്കി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മരണത്തിന്റെ മാര്‍ഗരേഖ പുതുക്കി കേന്ദ്രസര്‍ക്കാര്‍. കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാല്‍ കോവിഡ് മരണമായി കണക്കാക്കും. കോവിഡ് ബാധിതനാണെന്ന് കണക്കാക്കാന്‍ ആന്റിജനോ ആര്‍.ടി.പി.സി.ആര്‍ പരിശോധനയോ നടത്തണം. അതേസമയം വിഷബാധയേല്‍ക്കല്‍, ആത്മഹത്യ, കൊലപാതകം, അപകടം എന്നിവ കോവിഡ് മരണമായി കണക്കില്ല. മരണസര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന മരണകാരണത്തില്‍ കുടുംബാംഗങ്ങള്‍ സംതൃപ്തരല്ലാത്ത സാഹചര്യത്തില്‍ ജില്ല
വാക്‌സിന്‍ എടുക്കാത്തവര്‍ ജാഗ്രത പാലിക്കുക; രണ്ടര മാസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 90 ശതമാനവും വാക്‌സിന്‍ സ്വീകരിക്കാത്തവര്‍
കോഴിക്കോട്: കേരളത്തിൽ കഴിഞ്ഞ രണ്ടര മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചവരിൽ 90% പേർ ഒരു ഡോസ് വാക്സീൻ പോലും എടുക്കാത്തവരാണെന്ന് ആരോഗ്യവകുപ്പിന്റെ പഠനത്തിൽ കണ്ടെത്തി. ജില്ലാതലത്തിൽ റിപ്പോർട്ട് ചെയ്തു തുടങ്ങിയശേഷം, ജൂൺ 18 മുതൽ സെപ്റ്റംബർ മൂന്ന് വരെ കോവിഡ് ബാധിച്ചു മരിച്ച 9195 പേരിൽ വാക്സീൻ എടുത്തിരുന്നത് 905 പേർ (9.84%) മാത്രമാണ്. വാക്സീൻ എടുത്തവരിലെ
പേരാമ്പ്രയിലെ അംബുളാട്ട് മൂലയില്‍ അമ്മാളു അമ്മ കൊവിഡ് ബാധിച്ച് മരിച്ചു
പേരാമ്പ്ര: പരേതനായ തായാട്ട് നാരായണന്‍ നായരുടെ ഭാര്യ അംബുളാട്ട് മൂലയില്‍ അമ്മാളു അമ്മ കൊവിഡ് ബാധിച്ച് മരിച്ചു. ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. എഴുപത്തിമൂന്ന് വയസ്സായിരുന്നു. മക്കള്‍: സുനില, മിനി. മരുമക്കള്‍: മേനോളി ബാലകഷ്ണന്‍ (കീഴ്പയ്യൂര്‍), എള വീട്ടില്‍ മീത്തല്‍ പ്രമോദ് (താനിക്കണ്ടി). സഹോദരങ്ങള്‍: ലക്ഷമി അമ്മ (കാരയാട് ), കുഞ്ഞികൃഷ്ണന്‍ നായര്‍ (കീഴ്പയ്യൂര്‍),
കൊയിലാണ്ടിയിൽ ഒരു കോവിഡ് മരണം കൂടി: മരിച്ചത് പുളിയഞ്ചേരി അശോകൻ
കൊയിലാണ്ടി: കൊയിലാണ്ടി പുളിയഞ്ചേരി എളാഞ്ചേരി താഴെ അശോകൻ അന്തരിച്ചു. എഴുപത്തിയഞ്ചു വയസായിരുന്നു. കോഴിക്കോട് കോവിഡ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഭാര്യ: ശാന്ത. മക്കൾ: അഖില, മോളി, അഖിലേഷ്. മരുമക്കൾ: അജിതൻ (മുചുകുന്ന്) പ്രകാശൻ (മുചുകുന്ന്) സഹോദരങ്ങൾ: പരേതയായ ദേവി, ദാസൻ, രാധ, ചന്ദ്രൻ, ഗൗരി.