Tag: covid 19
ജില്ലയില്‍ ഇന്ന് 660 പേര്‍ക്ക് കൊവിഡ്; കൊയിലാണ്ടിയില്‍ 15 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 660 കൊവിഡ് പോസിറ്റീവ് കേസുകള്‍. 636 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴി. വിദേശത്ത് നിന്ന് എത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 18 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍
എയര്‍ ആംബുലന്‍സ് വഴി കൊവിഡ് രോഗിയെ വിദേശത്തു നിന്നും നാട്ടില്‍ എത്തിച്ചു
കോഴിക്കോട്: കോവിഡ് ബാധയെത്തുടര്‍ന്ന് ന്യൂമോണിയയും വന്നതോടെ വിദേശത്ത് താമസിച്ചിരുന്ന 81 വയസ്സുകാരനെ വിദഗ്ധചികിത്സയ്ക്കായി എയര്‍ ആംബുലന്‍സ് വഴി കോഴിക്കോട് മിംസ് ആശുപത്രിയില്‍ എത്തിച്ചു. യു.എ.ഇ.യില്‍ താമസിച്ചിരുന്ന മലയാളിയായ അബ്ദുല്‍ ജബ്ബാറിനെയാണ് ചികിത്സയ്ക്കായി കൊണ്ടുവന്നത്. വിദേശത്തില്‍നിന്ന് ആദ്യമായാണ് ഒരു കോവിഡ് രോഗിയെ എയര്‍ആംബുലന്‍സ് വഴി കേരളത്തിലെത്തിക്കുന്നത്. ഇദ്ദേഹം തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. യു.എ.ഇ.യിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന എയര്‍ആംബുലന്‍സ് കമ്പനിയായ
കേരളത്തിലെത്തുന്നത് 4,33,500 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍
തിരുവനന്തപുരം: കോവിഡ് വാക്സിനേഷനുള്ള 4,33,500 ഡോസ് വാക്സിനുകള്‍ ആദ്യഘട്ടമായി സംസ്ഥാനത്തെത്തിക്കുമെന്ന് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്സിനുകളാണെത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ വാക്സിന്‍ സ്റ്റോറുകളിലാണ് വാക്സിന്‍ എത്തിക്കുക. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും
ലോകത്ത് 6.79 കോടി കൊവിഡ് ബാധിതർ, 15,49,613 മരണം
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി എഴുപത്തിയൊമ്പത് ലക്ഷം പിന്നിട്ടു. അഞ്ച് ലക്ഷത്തിലധികം പുതിയേ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,79,03,226 ആയി ഉയർന്നു. 15,49,613 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി അറുപത്തിയൊമ്പത് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ,ബ്രസീൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ രോഗവ്യാപനം