Tag: COVID

Total 440 Posts

കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: കേസുകൾ പിൻവലിക്കുന്നു; ഗുരുതര സ്വഭാവമുള്ളവ നിലനിൽക്കും

തിരുവനന്തപുരം: കൊവിഡ് കാലത്ത് എടുത്ത പൊലീസ് കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. സാമൂഹിക അകലം പാലിക്കാതിരുന്നതിനും കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനുമായി എടുത്ത കേസുകൾ പിൻവലിക്കാനാണ് ഇന്ന് തീരുമാനം. ഇന്ന് മുഖ്യമന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചത്. കോവിഡ് കാലത്ത് സംസ്ഥാനത്ത് 1.40 ലക്ഷത്തോടളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ സാമൂഹ്യ

18 കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്റെ സൗജന്യ ബൂസ്റ്റര്‍ ഡോസ്: വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്ക്; എടുക്കാന്‍ മറക്കല്ലേ!!

കോഴിക്കോട്: പതിനെട്ടിനും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ മാസം 15 മുതല്‍ 75 ദിവസം കോവിഡ് വാക്‌സീന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് സൗജന്യ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. രാജ്യത്തെ 18നും 59നും ഇടയില്‍

കേരളത്തില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി, ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും; തീരുമാനം കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍

കോഴിക്കോട്: കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. പതുസ്ഥലങ്ങള്‍, ജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങള്‍, വാഹനയാത്ര, ജോലി സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴയായി ഈടാക്കും. ഇത് സംബന്ധിച്ച് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ജില്ലാ

വീട്ടില്‍ 12 മുതല്‍ 14 വരെ പ്രായമുള്ള കുട്ടികളുണ്ടോ? മെയ് 26, 27, 28 തിയ്യതികളില്‍ കുട്ടികള്‍ക്കായി പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ യജ്ഞം

കോഴിക്കോട്: 12 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം ‘എജ്യു ഗാഡ് – 2’ മെയ് 26, 27, 28 തിയ്യതികളിൽ ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും നടക്കുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി കോവിഡിൽനിന്നും വിദ്യാർഥികൾക്ക് സംരക്ഷണം ഉറപ്പാക്കുകയാണ്

രാജ്യത്തെ ആദ്യ കോവിഡ് കേസിന് രണ്ടാണ്ട്; മഹാമാരിക്കൊപ്പം ജീവിച്ച് മലയാളി

കോഴിക്കോട്: ലോകത്തെയാകെ നിശ്ചലമാക്കിയ കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം ഇപ്പോള്‍ ആഞ്ഞടിക്കുകയാണ്. ചൈനയിലെ വുഹാനില്‍ നിന്ന് ഉത്ഭവിച്ച് ലോകമാകെ പരന്ന ഈ വൈറസിന്റെ പല വകഭേദങ്ങളെയും ഇക്കാലയളവില്‍ നമ്മള്‍ കണ്ടു. ഇന്നേക്ക് കൃത്യം രണ്ട് വര്‍ഷം മുമ്പാണ് ഇന്ത്യയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന തൃശൂര്‍ സ്വദേശിനിയായിരുന്നു ഇന്ത്യയിലെ ആദ്യ കോവിഡ്

തുടരണം ജാഗ്രത! ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4,490 പേര്‍ക്ക്; രോഗമുക്തി നേടിയവര്‍ 4,331

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 4,490 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 4,347 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 74 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 43 പേർക്കും 26 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 11,364 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍,

കുറയാതെ കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്നും അമ്പതിനായിരത്തിന് മുകളില്‍ പുതിയ രോഗികള്‍, ടി.പി.ആര്‍ 45.78 ശതമാനം, വിശദമായ കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 208 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 46,451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3751 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 402 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വെള്ളിയാഴ്ച 47.05 ശതമാനമുണ്ടായിരുന്ന ടിപിആര്‍ ഇന്ന് 45.78 ശതമാനമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ

കോവിഡ് തീവ്രവ്യാപനം തുടരുന്നു; സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം, കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അന്‍പതിനായിരം കടന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. കൂടുതല്‍ ജില്ലകള്‍ കടുത്ത നിയന്ത്രണങ്ങളുടെ പരിധിയില്‍ വന്നേക്കുമെന്നാണ് സൂചന. നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്തത്. രോഗവ്യാപനം കൂടുതലുള്ള ജില്ലകളില്‍ കര്‍ശനമായ നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. ഇത് ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി

കേരളത്തില്‍ കോവിഡ് വ്യാപനം തുടരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 49,771 പേര്‍ക്ക്, 63 കൊവിഡ് മരണം

തിരുവനന്തപുരം: കേരളത്തില്‍ 49,771 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 196 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 45,846 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3272 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 457 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം

കേരളം മുൾമുനയിൽ, കോവിഡ് പടരുന്നു; 20 – 30 നുമിടയിൽ രോഗവ്യാപനം കൂടുതലെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. പ്രതിദിന കോവിഡ് കേസുകള്‍ അര ലക്ഷം കവിഞ്ഞുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഐസിയും വെന്റിലേറ്ററുമെല്ലാം ആവശ്യത്തിന് ഒഴിവുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മൂന്നു ശതമാനത്തോളം ആളുകള്‍ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. 20-30 വയസ്സിന് ഇടയിലാണ് രോഗം വ്യാപിക്കുന്നത്. പ്രതിരോധത്തിന്റെ

error: Content is protected !!