Tag: congress
വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡ് നവീകരണ പ്രവൃത്തിയിലെ അനാസ്ഥയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു
പേരാമ്പ്ര: വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡ് നവീകരണ പ്രവൃത്തിയിലെ അനാസ്ഥയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്ന് ദിവസം പിന്നിടുന്നു. ചിലരുടെ മതിലുകള്‍ സംരക്ഷിക്കാന്‍ വേണ്ടി സി.പി.എം ഗൂഢനീക്കങ്ങള്‍ നടത്തുന്നു എന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിക്കുന്നു. സമരത്തിന്റെ മൂന്നാം ദിവസമായ ഇന്ന് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ജയശ്രീ വിജയന്‍, മിനി നടുക്കണ്ടി,
പേരാമ്പ്രയില്‍ കോണ്‍ഗ്രസ്, ലീഗ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ അക്രമം: പ്രതികളെ പിടികൂടാത്തതിനെതിരെ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്
പേരാമ്പ്ര: പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാവാത്തതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ഡി.വൈ.എസ്.പി ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബാക്രമണമാണ് ഉണ്ടായത്. നൊച്ചാട് കോണ്‍ഗ്രസ്, ലീഗ്
നൊച്ചാട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരെ ബോംബാക്രമണം; ബൈക്കിന് തീപിടിച്ചു; പിന്നില്‍ സി.പി.എമ്മെന്ന് കോൺഗ്രസ്
പേരാമ്പ്ര: നൊച്ചാട് വെള്ളിയൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. രാത്രി 11മണിയോടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് വി.പി.നസീറിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീപിടിച്ചു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി
“നാരായണേട്ടാ, ഇത്രയും ഉറച്ച മനസ്സുള്ള കോൺഗ്രസുകാരനെ ഞാൻ ആദ്യമായി കാണുകയാ”; മുത്താമ്പിയിൽ കൊടിമര പ്രശ്നത്തിൽ ഒറ്റയ്ക്ക് നിരാഹാര സമരം ചെയ്ത് വിജയിപ്പിച്ച നാരായണനെ തേടി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ വിളി എത്തി; ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന് (വീഡിയോ കാണാം)
കൊയിലാണ്ടി: നാരായണേട്ടാ… ആ വിളിയിലുണ്ടായിരുന്നു സ്നേഹവും അഭിമാനവുമൊക്കെ. ഇന്ന് വൈകുന്നേരത്തോടെയാണ് അപ്രതീക്ഷിതമായി പുതുക്കാട് നാരായണനെ തേടി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ വിളി എത്തിയത്. ഒരു പറ്റം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നാടുവിലിരുന്നാണ് നാരായണൻ ആ വീഡിയോ കോളിൽ സംസാരിച്ചത്. മുഖം നിറഞ്ഞ ചിരിയോടെയും മനസ്സ് നിറഞ്ഞ സന്തോഷത്തോടെയും.. താൻ ഏറെ സ്നേഹിക്കുന്ന പാർട്ടിക്കായി നില
“ഞമ്മടെ കൊടിമരത്തിന് മേൽ ചുവന്ന ചായം പൂശുകയും പതാക ഉയർത്തുകയും ചെയ്യുന്നു; നെഞ്ചിൽ കമ്പി പാര കുത്തുന്ന പോലെയാ തോന്നിയത്; മുത്താമ്പിയിൽ ഒറ്റയാൾ പോരാട്ടം നടത്തിയ കോൺഗ്രസ് പ്രവർത്തകൻ നാരായണേട്ടൻ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറയുന്നു
കൊയിലാണ്ടി: വെയിലിന്റെ ചൂട് ഏറി വന്നു, ചുറ്റുപാടുമുണ്ടായിരുന്ന ആളുകളും മാറി മറിഞ്ഞു…. പക്ഷെ നാരായണേട്ടൻ ഇരുന്നിടത്ത് നിന്ന് അനങ്ങിയില്ല. തന്റെ ഉറച്ച തീരുമാനം പോലെ… മുത്താമ്പി ടൗണിലാണ് കൗതുകവും ആവേശവും കൊള്ളിച്ച കാഴ്ച ഉണ്ടായത്. കഴിഞ്ഞ നാലു ദിവസങ്ങളായി മുത്താമ്പിയിൽ നടന്ന സംഘർഷാവസ്ഥയ്ക്ക് ആക്കം കൂട്ടികൊണ്ടാണ് കോൺഗ്രസ് കൊടിമരത്തിൽ സി.പി.എം പ്രവർത്തകർ ചുവപ്പു ചായം പൂശി
മുത്താമ്പിയിൽ കോൺഗ്രസ് കൊടിമരത്തിന് വീണ്ടും മൂവർണ്ണ നിറം; തിരികെ പിടിച്ച കൊടിമരത്തിൽ കോൺഗ്രസ് പതാക ഉയർന്നുപാറി, മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ
കൊയിലാണ്ടി: മുത്താമ്പിയിൽ സംഘർഷങ്ങൾക്കെല്ലാം തുടക്കം കുറിച്ച കോൺഗ്രസ് കൊടിമരം പൂർവ്വരൂപത്തിലേക്ക്. കൊടി മരത്തിനു മൂവർണ്ണ നിറം ചാർത്തി പതാകയും ഉയർന്നു. ഇന്ന് വൈകിട്ട് നടന്ന ചടങ്ങ് കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് അഡ്വ.ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. പതിനാലാം തീയ്യതി വൈകിട്ട് ഈ കൊടിമരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തോടെയാണ് മുത്താമ്പിയിൽ സംഘർഷം ആരംഭിക്കുന്നത്. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ
മുളിയങ്ങലിലെ പാർട്ടി ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു; അക്രമത്തിന് പിന്നിൽ കോൺഗ്രസെന്ന് സി.പി.എം
പേരാമ്പ്ര: മുളിയങ്ങലിലെ സിപിഎം നൊച്ചാട് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു. ജനല്‍ പാളികള്‍ക്കും ചുമരിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പെട്രോള്‍ ബോംബ് സമീപത്തെ കടയിൽ പതിച്ചതിനെ തുടർന്ന് കടയുടെ ബോര്‍ഡും ഷീറ്റും കത്തിനശിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വാല്യക്കോടെ
നൊച്ചാട് മാവട്ടെയില്‍ താഴെ കോണ്‍ഗ്രസ് നേതാവിന്റെ കോഴിക്കട അടിച്ച് തകര്‍ത്തു, പന്ത്രണ്ട് കോഴികളെ മോഷ്ടിച്ചു
പേരാമ്പ്ര: നൊച്ചാട് മാവട്ടെയില്‍ താഴെ കോണ്‍ഗ്രസ് നേതാവിന്റെ കോഴിക്കട അടിച്ച് തകര്‍ത്തു. കോണ്‍ഗ്രസ് നേതാവായ വടക്കയില്‍ ഇസ്ഹാഖിന്റെ കോഴിക്കടയാണ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തത്. അടിച്ചു തകര്‍ത്ത കടയില്‍ നിന്ന് അര ലക്ഷം രൂപയും പന്ത്രണ്ട് കോഴികളും നഷ്ടമായി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉടമ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി. കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്ന് കോണ്‍ഗ്രസ് മേഖലാ കമ്മിറ്റി
നൊച്ചാട് സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷം; പോലീസുകാരുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
പേരാമ്പ്ര: നൊച്ചാട് ചാത്തോത്ത് താഴെ സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്കും ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമാണ് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഹോം ഗാര്‍ഡ് അരവിന്ദന്‍, പൊലീസുകാരനായ സജിത്ത് എന്നിവരെ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു പോലീസുകാരനായ പ്രഭീഷിനെ
‘പേരാമ്പ്രയിലെ ഓഫീസ് ബോംബെറിഞ്ഞ് തകര്‍ക്കാന്‍ ശ്രമിച്ചത് സി.പി.എം ആണെന്ന കോണ്‍ഗ്രസ് ആരോപണം അടിസ്ഥാനരഹിതം’; പ്രകോപനപരമായ ഒന്നും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഏരിയാ സെക്രട്ടറി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്നലെ നടന്ന അക്രമ സംഭവങ്ങള്‍ക്ക് ഉത്തരവാദികള്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന കോണ്‍ഗ്രസിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് സി.പി.എം ഏരിയ സെക്രട്ടറി എം.കുഞ്ഞമ്മദ് മാസ്റ്റര്‍. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര മേഖലയിലെ വിവിധയിടങ്ങളില്‍ പ്രകടനവും നടത്തിയിരുന്നു. എന്നാല്‍ പ്രകോപനപരമായ