Tag: congress

Total 136 Posts

ആശ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം; വില്ല്യാപ്പള്ളിയിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം

വില്ല്യാപ്പള്ളി: സെക്രട്ടേറിയറ്റ് നടയിൽ സത്യാഗ്രഹമനുഷ്ഠിക്കുന്ന ആശവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളിയിൽ പ്രതിഷേധ പ്രകടനവും ഐക്യദാർഢ്യദീപം തെളിയിക്കുകയും ചെയ്തു. തുടർന്ന് നടന്ന പൊതുയോഗത്തിൽ മണ്ഡലം പ്രസിഡണ്ട് സി.പി ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വി.ചന്ദ്രൻ, പൊന്നാറത്ത് മുരളീധരൻ, എൻ.ശങ്കരൻ, എം.പി വിദ്യാധരൻ, ടി.പി ഷാജി, വി.മുരളീധരൻ, എൻ.ബി പ്രകാശ് കുമാർ,

ഓര്‍മകളില്‍ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍; കുറ്റ്യാടിയില്‍ ശരത് ലാൽ – കൃപേഷ് അനുസ്മരണം

കുറ്റ്യാടി: ശരത് ലാൽ-കൃപേഷ് രക്തസാക്ഷിദിനത്തിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ടൗണിൽ അനുസ്മരണം സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് രാഹുൽ ചാലിൽ അധ്യക്ഷത വഹിച്ചു. സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, അനൂജ് ലാൽ, വി.വി ഫാരിസ്, വി.വി നിയാസ്, പി ബബീഷ്, അമൽ കൃഷ്ണ,

റേഷൻ സംവിധാനം അട്ടിമറിച്ചു; സിവിൽ സപ്ലൈ ഓഫീസിലേക്ക് മാർച്ചുമായി വടകര ബ്ലോക്ക് കോൺ​ഗ്രസ് കമ്മിറ്റി

വടകര: അരിയില്ലാത്ത റേഷൻകടകളും മരുന്നില്ലാത്ത ആശുപത്രികളുമാണ് പിണറായി സർക്കാരിൻറെ ഭരണം കൊണ്ട് ഉണ്ടായ കേരളത്തിൻറെ നേട്ടമെന്ന് അഡ്വക്കേറ്റ് .കെ.പ്രവീൺകുമാർ. റേഷൻ സംവിധാനം അട്ടിമറിച്ചതിനെതിരെ എന്ന മുദ്രാവാക്യം ഉയർത്തി സിവിൽ സപ്ലൈ ഓഫീസിലേക്ക് വടകര ബ്ലോക്ക് കോൺ​ഗ്രസ് കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാർച്ച് സർക്കാരിനെതിരേ ഉയർന്ന് വരുന്ന ശക്തമായ പ്രക്ഷോഭത്തിൻ്റെ

‘റേഷൻ കടകളിൽ അരിയും ഭക്ഷ്യധാന്യങ്ങളും ഉടൻ എത്തിക്കുക’; വില്ല്യാപ്പള്ളി റേഷൻ കടയ്ക്ക് മുമ്പിൽ കോൺ​ഗ്രസിന്റെ സായാഹ്ന ധർണ്ണ

വില്ല്യാപ്പള്ളി : വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളി റേഷൻ കടയ്ക്ക് മുമ്പിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. റേഷൻ സമ്പ്രദായം കാര്യക്ഷമമാക്കുക , ഡയറക്ട് പേയ്മെന്റ് സിസ്റ്റം നടപ്പിലാക്കി റേഷൻ കടകളെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, റേഷൻ കടകളിൽ അരിയും ഭക്ഷ്യധാന്യങ്ങളും ഉടൻ എത്തിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ടായിരുന്നു ധർണ്ണ. കെപിസിസി സെക്രട്ടറി അഡ്വ

നടുവണ്ണൂരിലെ സി.പി.എം പ്രാദേശിക നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

നടുവണ്ണൂര്‍: നടുവണ്ണൂരിലെ സി.പി.ഐ.എം കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറി അക്ബറലി കൊയമ്പ്രത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്തിരിപ്പന്‍ നിലപാടുകളും, സ്വാര്‍ത്ഥന്മാരായ നേതാക്കളുടെ കാപട്യങ്ങളും സഹിക്കവയ്യാതെയാണ് സി.പി.എം ബന്ധം ഉപേക്ഷിക്കുന്നതെന്ന് അക്ബറലി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ചേര്‍ന്ന പത്രസമ്മേളനത്തിലാണ് അക്ബറലി വ്യക്തമാക്കിയത്. സി.പി.ഐ.എം ന്റെ മതേതരത്വ കാഴ്ചപ്പാട് ശുദ്ധ കാപട്യമാണെന്നും വര്‍ഗീയതയെ പ്രീണിപ്പിക്കുകയാണന്നെും സ്വാര്‍ത്ഥന്മാരായ നേതാക്കളുടെ കാപട്യങ്ങളും സഹിക്കവയ്യാതെയാണ് സി.പി.എം

വൈദ്യുതി ചാർജ് വർധിപ്പിച്ച് സർക്കാർ ജനങ്ങളുടെ ജീവിതത്തെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയാണ്; മേമുണ്ടയിൽ മലയന്റവിട കൃഷണൻ, കുന്നത്ത് രാമകൃഷ്ണൻ അനുസ്മരണ പൊതുസമ്മേളനത്തിൽ വിവിധ പാർട്ടികളിൽ നിന്ന് കോൺ​ഗ്രസിലേക്ക് വന്നവരെ സ്വീകരിച്ചു

മേമുണ്ട: മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും മതേതരത്വം സംരക്ഷിക്കാനും കോൺഗ്രസ്സ് നേതൃത്വം കൊടുക്കുന്ന സർക്കാരിന് മാത്രമേ കഴിയുകയുള്ളൂവെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുകയാണെന്ന് ഷാഫി പറമ്പിൽ എം.പി. മേമുണ്ടയിൽ മലയന്റവിട കൃഷണൻ, കുന്നത്ത് രാമകൃഷ്ൻ അനുസ്മരണ കോൺഗ്രസ്സ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വിലക്കയറ്റം അതിഭീകരമായി രാജ്യത്തെ പാവപ്പെട്ടവരെ വലക്കുകാണ്. ഇത്തരമൊരു സാഹചര്യത്തിൽ വൈദ്യുതി ചാർജ് വർധിപ്പിച്ച

പേരാമ്പ്രയിലെ കോൺ​ഗ്രസ് നേതാവ് എരവട്ടൂര്‍ മണന്തല പി.സി സജീവന്‍ അന്തരിച്ചു

പേരാമ്പ്ര: കോണ്‍ഗ്രസ്സ് നേതാവ് എരവട്ടൂര്‍ മണന്തല പി.സി.സജീവന്‍ അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി, നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി, പേരാമ്പ്ര ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്, പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: നിഷ. മക്കള്‍: ചരിത്ര, ശലഭ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30ന്

കേരള സാരിയണിഞ്ഞ്, ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ; പ്രിയങ്കാ ഗാന്ധി ഇനി വയനാട് എംപി

ഡല്‍ഹി: വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിക്കാട്ടിയായിരുന്നു സത്യപ്രതിജ്ഞ. രാവിലെ സോണിയയുടെ വീട്ടിൽ നിന്നാണ് സത്യപ്രതിജ്ഞയ്ക്കായി പ്രിയങ്ക തിരിച്ചത്. പുഷ്പവൃഷ്ടിയോടെയാണ് പ്രവർ‌ത്തകർ പാർലമെന്റിലേക്ക് യാത്രയാക്കിയത്. കസവ് സാരിയുടുത്ത് കേരളീയ വേഷത്തിൽ നിറചിരിയോടെ ആയിരുന്നു പ്രിയങ്ക സത്യപ്രതിജ്ഞയ്ക്കായി എത്തിയത്‌. ആഹ്ലാദാരവങ്ങളോടെയാണ് പ്രിയങ്കയെ കോൺഗ്രസ് അംഗങ്ങൾ സ്വീകരിച്ചത്. സത്യപ്രതിജ്ഞ കാണാൻ അമ്മ സോണിയ

കോൺഗ്രസ്സ് നേതാവും, മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെ ഓര്‍മകളില്‍ കുറ്റ്യാടി

കുറ്റ്യാടി: കോൺഗ്രസ്സ് നേതാവും, മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെ നൂറ്റി ഏഴാം ജന്മദിനത്തിൻ്റെ ഭാഗമായി കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജന്മദിന സംഗമവും ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട്‌ ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ടൗണില്‍ രാവിലെ 9മണിക്ക് സംഘടിപ്പിച്ച പരിപാടിയില്‍ മണ്ഡലം വൈസ് പ്രസിഡണ്ട്‌ ടി അശോകൻ അധ്യക്ഷത വഹിച്ചു.

കോൺഗ്രസ്സ് നേതാവും, മുൻ മുഖ്യമന്ത്രിയുമായ ആർ ശങ്കറിന്റെ ഓര്‍മകളില്‍ കുറ്റ്യാടി

കുറ്റ്യാടി: കോൺഗ്രസ്സ് നേതാവും, മുൻ മുഖ്യമന്ത്രിയുമായ ആർ ശങ്കറിൻ്റെ ചരമവാർഷിക ദിനത്തിൻ്റെ ഭാഗമായി കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വത്തിൽ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ടൗണില്‍ രാവിലെ 9മണിക്ക് സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. പി.പി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു.

error: Content is protected !!