Tag: congress protests

Total 4 Posts

സർക്കാർ പാവപ്പെട്ടവരെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നു; വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച് വില്ല്യാപ്പള്ളി ടൗണിൽ കോൺ​ഗ്രസ് പ്രതിഷേധ ധർണ

വില്ല്യാപ്പള്ളി: പലവ്യഞ്ജനങ്ങൾക്ക് ഉൾപ്പടെ റോക്കറ്റ് പോലെ വിലക്കയറ്റമുണ്ടാകുമ്പോഴും പിടിച്ചുനിർത്താനുള്ള ഒരു നടപടിയും സർക്കാർ ചെയ്യുന്നില്ലെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബാബു ഒഞ്ചിയം. വിലക്കയറ്റത്തിന് പുറമേ വൈദ്യുതി ചാർജും വർധിപ്പിച്ച് സർക്കാർ പാവപ്പെട്ടവരെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയാണെന്നും ബാബു പറഞ്ഞു. വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളി ടൗണിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

പേരാമ്പ്ര- തറമ്മലങ്ങാടി റോഡില്‍ ഓവുചാല്‍ നിര്‍മ്മിച്ചില്ല; ഏക്കാട്ടൂര്‍- വെള്ളറങ്കോട്ടു താഴെ കാവുന്തറ റോഡ് തകര്‍ന്നു, കാല്‍ നട യാത്ര പോലും അസാധ്യം, കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേയ്ക്ക്

പേരാമ്പ്ര: പേരാമ്പ്ര- തറമ്മലങ്ങാടി റോഡ് നിര്‍മ്മാണത്തിലെ അപാകത കാരണം ഏക്കാട്ടൂര്‍- വെള്ളറങ്കോട്ടു താഴെ കാവുന്തറ റോഡ് തകര്‍ന്നു. പേരാമ്പ്ര – തറമ്മലങ്ങാടി പി.ഡബ്ല്യൂ. ഡി റോഡില്‍ തൊട്ടു നില്‍ക്കുന്ന ഭാഗത്താണ് വെള്ളം കെട്ടി നിന്ന് കാല്‍ നട യാത്ര പോലും അസാധ്യമായത്. വെള്ളം കയറി റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത് അപകട ഭീഷണി ഉയര്‍ത്തുന്നു. റോഡിനിരുവശവും

നൊച്ചാട് സ്‌കൂള്‍ അധ്യാപകന്‍ സി.കെ അജീഷിന്റെ സസ്പെന്‍ഷന്‍; പ്രക്ഷോഭം തുടരുമെന്ന് കോണ്‍ഗ്രസ്, പേരാമ്പ്രയില്‍ ഐക്യ ദാര്‍ഢ്യ സദസ്സ് നടത്തി, നാളെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച്

പേരാമ്പ്ര: തൊഴിലാളി യൂണിയന്‍ നേതാവും നൊച്ചാട് സ്‌കൂള്‍ അധ്യാപകനുമായ സി.കെ അജീഷിനെ സസ്പെന്‍ഡ് ചെയ്ത വിദ്യാഭ്യാസ വകുപ്പിന്റെ ക്രൂരമായ നിലപാട് പിന്‍വലിക്കണമെന്ന് ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗം മനോജ് എടാണി ആവശ്യപെട്ടു. ഐ.എന്‍.ടി.യു.സി പേരാമ്പ്രയില്‍ നടത്തിയ ഐക്യ ദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് വി.പി സുരേഷ്‌ അധ്യക്ഷനായി.

കുറ്റ്യാടി ടൗണ്‍ നവീകരണം; ഓവുചാല്‍ നടപ്പാത നിര്‍മ്മാണം പൂര്‍ത്തിയായില്ല, ചൂണ്ടയിട്ട് പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കുറ്റ്യാടി: കുറ്റ്യാടി ടൗണ്‍ നവീകരണത്തിന്റെ ഭാഗമായുള്ള ഓവുചാല്‍ നടപ്പാത നിര്‍മാണം ഇഴയുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചൂണ്ടയിടല്‍ സമരം. കുറ്റ്യാടി ടൗണില്‍ വയനാട് റോഡിലെ 400 മീറ്റര്‍ ഓവുചാല്‍ നടപ്പാതയുടെ നിര്‍മാണം തുടങ്ങിയിട്ട് ഒരു വര്‍ഷമായിട്ടും നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതീകാത്മക ചൂണ്ടയിടല്‍ സമരം. ഓവുചാലിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ ഒരു ചെറു മഴയാണെങ്കില്‍

error: Content is protected !!