Tag: congress
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി; കുറ്റ്യാടിയില്‍ പ്രതിഷേധ ജ്വാല തെളിയിച്ച് കോൺഗ്രസ്സ്
കുറ്റ്യാടി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഭീകരവിരുദ്ധ പ്രതിജ്ഞയും, പ്രതിഷേധജ്വാലയും നടത്തി. കുറ്റ്യാടി ടൗണില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.പി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. കെ.പി അബ്ദുൾ മജീദ്, പി.കെ സുരേഷ്, ടി സുരേഷ്
ദുരന്ത ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച 15ലക്ഷം രൂപ ഉടനെ വിതരണം ചെയ്യുക, വിലങ്ങാട്ടെ ജനങ്ങളുടെ ആശങ്ക അകറ്റുക; വിലങ്ങാട് വില്ലേജ് ഓഫീസിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധം
വിലങ്ങാട്: വാണിമേൽ പഞ്ചായത്തിലെ 9,10,11 വാർഡുകളിലെ കെട്ടിട നിർമാണ വിലക്ക് പിൻവലിക്കുക, എന്‍.ഐ.ടിയുടെ സർവ്വേ റിപ്പോർട്ട് പുറത്തു വിടുക, ദുരന്ത ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച 15ലക്ഷം രൂപ ഉടനെ വിതരണം ചെയ്യുക, വിലങ്ങാട്ടെ ജനങ്ങളുടെ ആശങ്ക അകറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലങ്ങാട് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരന്‍ അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരന്‍ (75) അന്തരിച്ചു. പുലര്‍ച്ചെ നാലരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗവും വീക്ഷണം മാനേജിങ് എഡിറ്ററുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് ചാത്തന്നൂരിലെ വീട്ടുവളപ്പിൽ നടക്കും. 11 മണിയോടെ മൃതദേഹം കൊല്ലത്ത് എത്തിക്കും. നേരത്തെ രാജശേഖരന്‍ നിര്‍ദേശിച്ചിരുന്നത് പ്രകാരം
‘ആവശ്യത്തിന് ഡോക്ടർമാർ ഇല്ല, രോഗികള്‍ ദുരിതത്തില്‍’; വടകര ജില്ലാ ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്
വടകര: ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ ഗവൺമെൻറ് ജില്ലാ ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും, സർജറി വിഭാഗത്തിൽ ഉണ്ടായിരുന്ന ഏക ഡോക്ടർ മാറിപ്പോയതു കാരണം ആശുപത്രിയിലെ സർജറികൾ മുടങ്ങിയെന്നും ആരോപിച്ച് വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിക്ക് മുമ്പിൽ ധർണ്ണ നടത്തി. യു.ഡി.എഫ് വടകര ചെയര്‍മാന്‍ കോട്ടയിൽ രാധാകൃഷ്ണൻ ധര്‍ണ ഉദ്ഘാടനം ചെയ്തു. വടകര
പുറമേരി പഞ്ചായത്തിലെ ജൽജീവൻ മിഷൻ പദ്ധതി പ്രവൃത്തി പൂർത്തീകരിക്കുക; പുറമേരി ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രവർത്തക കൺവൻഷൻ
പുറമേരി: വരൾച്ചയ്ക്ക് മുമ്പ് പുറമേരി പഞ്ചായത്തിലെ ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി പൂർത്തീകരിക്കണമെന്ന് പുറമേരി ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. കുടിവെള്ള പദ്ധതി പല വാർഡുകളിലും പൂർത്തീകരിച്ചിട്ടില്ലെന്ന് കൺവൻഷൻ ചൂണ്ടിക്കാട്ടി. ഉപതിരഞ്ഞെടുപ്പിൽ പതിനാലാം വാർഡ് പിടിച്ചെടുത്ത അജയൻ പുതിയോട്ടിലിന് കൺവൻഷനിൽ
ആശാവർക്കർമാർക്കും, അംഗൻവാടി ജീവനക്കാർക്കും ഐക്യദാർഢ്യം; ആയഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ പ്രതിഷേധിച്ച് കോൺഗ്രസ്
ആയഞ്ചേരി: തിരുവനന്തപുരം സെക്രട്ടറിയേറ്റ് പരിസരത്ത് മാസങ്ങളായി സമരം ചെയ്യുന്ന ആശ വർക്കർമാർക്കും അംഗൻവാടി ജീവനക്കാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കണ്ണോത്ത് ദാമോദരൻ ആധ്യക്ഷത വഹിച്ചു.
‘മിനിമം കൂലി നൽകാതെ കേന്ദ്ര- കേരള സർക്കാരുകൾ ആശവർക്കർമാരെ കഷ്ടപ്പെടുത്തുന്നു’; വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്
വില്ല്യാപ്പള്ളി: നമ്മുടെ നാടിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആശാവർക്കർമാരുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്നും തൊഴിൽ നിയമത്തിന്റെ പരിധിയിൽപ്പെടുത്താതെയും മിനിമം കൂലി നൽകാതെയും ആശവർക്കർമാരെ കഷ്ടപ്പെടുത്തുകയാണ് കേന്ദ്ര- കേരള സർക്കാരുകൾ ചെയ്യുന്നതെന്ന് കെ.പി.സി.സി മെമ്പർ അച്യുതന്‍ പുതിയെടുത്ത്. വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഒന്നര
‘കേന്ദ്ര-കേരള സർക്കാറുകൾ ആശവർക്കർമാരോടും അംഗനവാടി ജീവനക്കാരോടും കരുണ കാണിക്കണം’; വില്യാപ്പള്ളിയിലെ മഹാത്മാഗാന്ധി കുടുംബ സംഗമ വേദിയില്‍ കെ.മുരളീധരന്‍
വില്യാപ്പള്ളി: ഇന്ത്യൻ പൗരൻമാരെ കൈവിലങ്ങിട്ട് അപമാനിതരാക്കി, വായിൽ പഴം തള്ളിക്കയറ്റി മിണ്ടാതിരുന്ന പ്രധാനമന്ത്രി രാജ്യത്തിന്റെ മാനം കളഞ്ഞെന്നും മുൻ കെ.പി.സി.സി പ്രസിഡണ്ട് കെ.മുരളീധരൻ. വില്യാപ്പള്ളി ചല്ലിവയലിൽ വാർഡ് 16 കോൺഗ്രസ്സ് കമ്മിറ്റിയുടെ മഹാത്മാ ഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരളത്തിലെ ജനങ്ങളുടെ ആശയും പ്രതീക്ഷയും നഷ്ടപ്പെടുത്തിയ പിണറായി ആശവർക്കർമാരോട് ചെയ്യുന്ന ക്രൂരത
ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം; സർക്കാർ ഉത്തരവിന്റെ പകർപ്പ് കത്തിച്ച് നാദാപുരത്ത് കോൺഗ്രസ് പ്രതിഷേധം
നാദാപുരം: ആശ വർക്കർമാരുടെ സമരത്തിനെതിരായ സർക്കാർ ഉത്തരവിന്റെ പകർപ്പ് കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ ഗ്രാമപ്പഞ്ചായത്ത് ഓഫീസുകൾക്കു മുൻപിൽ പ്രതിഷേധിച്ചു. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന്റെ ജില്ലാതലത്തിലുള്ള ഉദ്ഘാടനം നാദാപുരം ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുൻപിൽ ഡി.സി.സി. പ്രസിഡന്റ് കെ.പ്രവീൺകുമാർ നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് അധ്യക്ഷനായി. ഡി.സി.സി. ഭാരവാഹികളായ ആവോലം രാധാകൃഷ്ണൻ, പ്രമോദ് കക്കട്ടിൽ,
ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം; സമരത്തിന് എതിരായ സർക്കാർ സർക്കുലർ കത്തിച്ച് വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി
വടകര: സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശാ വർക്കർമാർ തിരികെ ജോലിക്ക് പ്രവേശിച്ചില്ലങ്കിൽ പകരം ആളെ നിയമിക്കുമെന്ന് കാണിച്ച് സർക്കാർ ഇറക്കിയ സർക്കുലർ വടകര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കത്തിച്ച് പ്രതിഷേധിച്ചു. വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധം യു.ഡി.എഫ് ചെയർമാൻ കോട്ടയിൽ രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.കെ പ്രേമൻ