Tag: commemoration
‘ഉമ്മന്‍ചാണ്ടിയുടെ ജീവിതം പൊതു പ്രവര്‍ത്തകര്‍ മാതൃകയാക്കണം’; രാജീവ് ഗാന്ധി സ്റ്റഡിസെന്റര് മേപ്പയ്യൂരില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: ഉമ്മന്‍ചാണ്ടിയുടെ ജീവിതം പൊതുപ്രവര്‍ത്തകള്‍ മാതൃകയാക്കണമെന്ന് സംസ്ക്കാര സാഹിതി ജില്ലാ ചെയര്‍മാനും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ നിജേഷ് അരവിന്ദ് അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ പ്രയാസങ്ങള്‍ തന്റെ കൂടി പ്രയാസങ്ങളായിക്കണ്ട് പ്രശ്നപരിഹാരം നടത്തിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. എല്ലാവര്ക്കും എന്തെങ്കിലും പഠിക്കാന്‍ കഴിയുന്ന പാഠപുസ്തകമായിരുന്നു ഉമ്മന്‍ ചാണ്ടി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേപ്പയ്യൂരില്‍ രാജീവ് ഗാന്ധി സ്റ്റഡി സെന്റര്‍
മഠത്തില്‍ ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികം; സ്മരണ പുതുക്കി തച്ചന്‍കുന്ന് ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി
തച്ചന്‍കുന്ന്: തച്ചന് കുന്നിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രവാസിയുമായിരുന്ന മഠത്തില്‍ ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികം ആചരിച്ചു. തച്ചന്‍കുന്ന് ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടത്തി. പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ കാര്യാട്ട് ഗോപാലന് അധ്യക്ഷത വഹിച്ചു. വാര്‍ഡ്
‘വി.പി.കെ. ഒരു പാഠപുസ്തകം’; വാകമോളിയില്‍ വി.പി.കെ അമ്മദ് ഹാജി അനുസ്മരണവും എസ്.എസ്.എല്‍.സി പ്ലസ്ടു ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു
വാകമോളി: വാകമോളിയില്‍ വി.പി.കെ അമ്മദ് ഹാജി അനുസ്മരണവും വിവിധ പരീക്ഷകളില്‍ മികച്ച വിജയിയം കൈവരിച്ചവര്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. വാകമോളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.കെ അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു. പ്രദേശത്ത് മുസ്ലിംലീഗ് പ്രസ്ഥാനത്തെ കെട്ടിപടുക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച വി.പി.കെ അമ്മദ് ഹാജി എന്നും
ഓര്മ ദിനത്തില്‍ അനുസ്മരിച്ച്; തച്ചന് കുന്നില്‍ നാറാണത്ത് കുഞ്ഞികൃഷ്ണന് നായര്‍ ഒന്നാം ചരമവാര്‍ഷിക ദിനം ആചരിച്ച് ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി
തച്ചന് കുന്ന്: തച്ചന് കുന്നില്‍ നാറാണത്ത് കുഞ്ഞി കൃഷ്ണന് നായര്‍ അനുസ്മരണം നടത്തി. പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ് നിര്‍വാഹക സമിതിഅംഗവും ശ്രീ കീഴുര്ശിവക്ഷേത്ര പരിപാലന സമിതി വൈസ് പ്രസിഡണ്ടുമായിരുന്ന നാറാണത്ത് കുഞ്ഞികൃഷ്ണന് നായരുടെ ഒന്നാം ചരമവാര്‍ഷിക ദിനം തച്ചന് കുന്ന് ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആചരിച്ചത്. രാവിലെ എട്ടുമണിക്ക് വീട്ടിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
‘മിനി അദാനിമാര്‍ സംസ്ഥാന ഖജനാവ് കൊള്ളയടിക്കുന്നു’: അരിക്കുളത്ത് എ.കെ കൃഷ്ണന് മാസ്റ്റര്‍ 29ാം ചരമവാര്‍ഷികാചരണം സംഘടിപ്പിച്ചു
അരിക്കുളം: ബന്ധുക്കള്‍ തട്ടിക്കൂട്ടുന്ന കടലാസ് കമ്പനികള്‍ക്കും കോര്‍പറേറ്റ് സഹകരണ സംഘങ്ങള്‍ക്കും മുഖ്യമന്ത്രി കോടികള്‍ മറിച്ചു നല്‍കുകയാണെന്നും മിനി അദാനിമാര്‍ സംസ്ഥാന ഖജനാവ് കൊള്ളയടിക്കുകയാണെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത്. സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ കെ കൃഷ്ണന് മാസ്റ്ററുടെ 29ാം ചരമവാര്‍ഷികാചരണം ഊരള്ളൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിയുടെ ഫാസിസ്റ്റു ഭരണകൂടത്തിന് കീഴിലുള്ള
പി.പി കണാരന്റെ ഒന്നാം ചരമ വാര്‍ഷികം; വേളത്ത് സി.പി.ഐയുടെ നേതൃത്വത്തില്‍ അനുസ്മരണവും കുടുംബസംഗമവും
വേളം: സി.പി.ഐ വേളം ലോക്കല്‍ കമ്മിറ്റി അംഗവും പെരുവയല്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന പി.പി കണാരന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. പ്രഭാതഭേരി, പതാക ഉയര്‍ത്തല്‍, പുഷ്പാര്‍ച്ചന എന്നിവ നടത്തി. അനുസ്മരണ സമ്മേളനം സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ രാജന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ സിനേഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.പി പവിത്രന് അനുസ്മരണ പ്രഭാഷണം
എഴുത്തുകാരനും നോവലിസ്റ്റുമായ പ്രദീപന് പാമ്പിരികുന്ന് അനുസ്മരണം; വിവിധ പരിപാടികളോടെ ഡിസംബര്‍ എട്ടിന് പാമ്പിരികുന്നില്‍
പേരാമ്പ്ര: എഴുത്തുകാരനും നോവലിസ്റ്റും നാടകനടനും അദ്ധ്യാപകനുമായിരുന്ന ഡോ. പ്രദീപന് പാമ്പിരികുന്നിന്റെ അനുസ്മരണം നടത്താന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ആറാം ചരമ വാര്‍ഷിക ദിനമായ ഡിസംബര്‍ എട്ടിന് ജന്മനാടായ പാമ്പിരികുന്നില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇതിന്റെ ഭാഗമായി സാംസ്കാരികസമ്മേളനവും പ്രദീപന് എഴുതിയ ‘എരി’ എന്ന നോവലിന്റെ നാടകാവിഷ്കാരവും അരങ്ങേറും. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. പഞ്ചായത്തംഗം ഇ.ടി. ഷൈജ
ഓര്‍മ്മയായി വി.പി.കെ; വിടപറഞ്ഞ അരിക്കുളം പ്രദേശത്തെ പൗരപ്രമുഖന്‍ അനുസ്മരണം
അരിക്കുളം: രാഷ്ട്രീയ പ്രവര്‍ത്തനം നാടിന്റെയും ജനങ്ങളുടേയും നന്മക്കു വേണ്ടി എങ്ങനെ ഉപയോഗിക്കാമെന്ന് ജീവിതത്തിലൂടെ തെളിയിച്ച നേതാവായിരുന്നു വി.പി.കെ അമ്മത് ഹാജിയെന്ന് സി.പി.എ അസീസ് മാസ്റ്റര്‍. വാകമോളി മദ്രസത്തുല്‍ ഹിലാലില്‍ വെച്ച് അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വി.പി.കെ സര്‍വകക്ഷി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഡ് മെമ്പര്‍ നജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.