Tag: climate

Total 3 Posts

കൊടും ചൂടിൽ വെന്തുരുകാൻ തുടങ്ങി കേരളം; ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിൽ

തിരുവനന്തപുരം: ജനുവരി അവസാനം ആകുമ്പോഴേക്കും കേരളം കൊടും ചൂടിൽ വെന്തുരുകാൻ തുടങ്ങി. ഇന്ന് ഇന്ത്യയിൽ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിലാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കണ്ണൂർ വിമാനത്താവളത്തിൽ ( 38.2°c ) ആണ് രേഖപെടുത്തിയത്. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ വരും ദിവസങ്ങളിലും ചൂട് കുടുമെന്നാണ് സൂചന. അതുകൊണ്ടുതന്നെ ജാഗ്രതയും

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ സെപ്റ്റംബര്‍ അഞ്ചിന് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. തെക്കു പടിഞ്ഞാന്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ സെപ്റ്റംബര്‍ അഞ്ചുമുതല്‍ എട്ടു വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും

ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; വെള്ളിയാഴ്ച മുതല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല

കോഴിക്കോട്: തെക്കുകിഴക്കന്‍ അറബിക്കടലില്‍ വെള്ളിയാഴ്ചയോടുകൂടി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരളതീരത്തുനിന്നുള്ള മത്സ്യബന്ധനം വെള്ളിയാഴ്ചമുതല്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു.

error: Content is protected !!