Tag: Cheruvannur Panchyat
ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്; എന്‍.ടി. ഷിജിത്തിനെ തെരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെ
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്റെ എന്‍.ടി.ഷിജിത്തിന് ലഭിച്ചു. നറുക്കെടുപ്പിലൂടെയാണ് ഷിജിത്തിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. വോട്ടെടുപ്പില്‍ ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും ഏഴ് വോട്ടുവീതമാണ് ലഭിച്ചത്. തുടര്‍ന്നാണ് നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പില്‍ ഷിജിത്തിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു. പതിനൊന്നാം വാര്‍ഡില്‍ നിന്നുള്ള അംഗമാണ് കോണ്‍ഗ്രസിലെ ഷിജിത്ത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും 15ാം വാര്‍ഡിലെ സി.പി.എം അംഗവുമായിരുന്ന ഇ.ടി.രാധ അസുഖ
കൃഷിഭവനില്‍ നിന്ന് പെര്‍മിറ്റ് വാങ്ങി സംഭരണ കേന്ദ്രത്തിൽ തേങ്ങ നൽകാം; ചെറുവണ്ണൂരിൽ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു
ചെറുവണ്ണൂർ: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിൽ പച്ചത്തേങ്ങ സംഭരണ കേന്ദ്രം പ്രവർത്തനമാരഭിച്ചു. വെജിറ്റബിള്‍ ആന്‍ഡ് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് കേരള സംഭരിക്കുന്ന പച്ചത്തേങ്ങയുടെ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് വെെസ് പ്രസിഡന്റ് പ്രവിത വി.പി നിര്‍വഹച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ മാത്രമാണ് സെന്ററില്‍ തേങ്ങ സംഭരിക്കുക. കര്‍ഷകര്‍ ആവശ്യമായ രേഖകള്‍ സഹിതം കൃഷിഭവനില്‍ ചെന്ന് പെര്‍മിറ്റ് വാങ്ങി
കരം കോർക്കാം ലഹരിക്കെതിരെ; ചെറുവണ്ണൂരിൽ ലഹരിവിരുദ്ധ പ്രതിഞ്ജയും മനുഷ്യചങ്ങലയും സംഘടിപ്പിച്ചു
ചെറുവണ്ണൂർ: സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് ഭീഷണി ഉയർത്തിക്കൊണ്ട് ലഹരി എന്ന മഹാവിപത്ത് പടരുകയാണ്. പ്രായഭേദമന്യേ പലരും ഇന്ന് ലഹരിയുടെ ഉപയോക്താക്കളും വിൽപ്പനക്കാരുമായി മാറുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് കുടുംബങ്ങളില്‍ അവബോധം വളര്‍ത്താനും, ജനകീയപ്രതിരോധം തീര്‍ക്കുന്നതിനുമായി ചെറുവണ്ണൂരിലെ ഐശ്വര്യ കുടുംബശ്രീയുടെ നേതൃത്ത്വത്തില്‍ നാട്ടുകാര്‍ മനുഷ്യചങ്ങലയും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ
സി.പി.ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ ചെറുവണ്ണൂരിലെ സി.പി.എം നേതാവിനെതിരെ കേസ്
മേപ്പയ്യൂര്‍: സി.പി.ഐ വനിതാ നേതാവ് നൽകിയ പീഡന പരാതിയിൽ സി.പി.എം നേതാവിനെതിരെ മേപ്പയൂർ പോലീസ് കേസെടുത്തു. സി.പി.എം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗവും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കെ.പി.ബിജുവിനെതിരെയാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 354 എ (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബിജുവിനെതിരെ കേസെടുത്തതെന്ന് പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
ചെറുവണ്ണൂര്‍ പഞ്ചായത്തംഗം ആദിലയെ ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പം വിട്ടുകൊണ്ട് കോടതി ഉത്തരവ്
പയ്യോളി: പേരാമ്പ്ര കോടതി ഉത്തരവ് പ്രകാരം ഷോര്‍ട്ട് സ്‌റ്റേ ഹോമില്‍ കഴിയുകയായിരുന്ന ചെറുവണ്ണൂര്‍ പഞ്ചായത്തംഗം ആദിലയെ ഇന്ന് പയ്യോളി കോടതിയില്‍ ഹാജരാക്കി. വീട്ടുകാര്‍ക്കൊപ്പം പോകാനാണ് താല്‍പര്യം എന്ന് പെണ്‍കുട്ടി അറിയിച്ചതുപ്രകാരം പെണ്‍കുട്ടിയെ ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പം വിട്ടുകൊണ്ട് കോടതി ഉത്തരവായി. ആഗസ്റ്റ് ഒന്ന് രാവിലെ മുതല്‍ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ്
‘ഭരണ സ്തംഭനമില്ല, പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം’; ചെറുവണ്ണൂര്‍ പഞ്ചായത്തംഗം കെ.പി ബിജു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് ഭരണപക്ഷ അംഗം കെ.പി ബിജു. പഞ്ചായത്തില്‍ ഭരണ സ്തംഭനം ഇല്ലെന്ന് അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പദ്ധതികള്‍ 98.86 ശതമാനം പൂര്‍ത്തീകരിച്ചു. നികുതി 100 ശതമാനം പിരിച്ചു. പദ്ധതി ആസൂത്രണം മറ്റെല്ലാ പഞ്ചായത്തുകളിലെയും പോലെ നടക്കുന്നുണ്ട്. മെയ് മുപ്പതിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം
‘ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ഭരണ സ്തംഭനം, പദ്ധതികള്‍ മുടങ്ങി’; അവിശ്വാസ പ്രമേയത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും വിജയിക്കാന്‍ സാധിക്കുമെന്ന അമിത പ്രതീക്ഷയൊന്നും തങ്ങള്‍ക്കില്ലെന്ന് പ്രതിപക്ഷ നോതാവ് യു.കെ ഉമ്മര്‍. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധ അസുഖബാധിതയായി ചികിത്സയിലായതിനാല്‍ അവധിയിലാണ്. പഞ്ചായത്തിന്റെയും പ്രസിഡന്റിന്റെ വാര്‍ഡിലെയും കാര്യങ്ങള്‍ നോക്കാന്‍ വൈസ് പ്രസിഡന്റിനെയാണ് ചുമതലപെടുത്തിയിരിക്കുന്നത്. എന്നാല്‍ പഞ്ചായത്തില്‍ ഭരണം സ്തംഭനാവസ്ഥയിലാണെന്നും ഈ സാഹചര്യത്തിലാണ്
കൊവിഡ്: ചെറുവണ്ണൂരില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും; ജാഗ്രതാ സമിതി ശക്തിപ്പെടുത്താനും തീരുമാനം
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തീരുമാനം. ഗ്രാമ പഞ്ചായത്തില്‍ ചേര്‍ന്ന ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊലിസ് ,സെക്ടറല്‍ മജിസ്‌ടേറ്റ് എന്നിവരുടെ യോഗത്തിലാണ് തീരുമാനം. നിലവിലുള്ള പ്രതിരോധ പ്രവര്‍ത്തനം തൃപ്തികരമാണെന്നും സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് കൊവിഡ് രോഗവ്യാപനം കുറവാണെന്നും യോഗം വിലയിരുത്തി. വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം വിലയിരുത്തുകയും
വാക്‌സിന്‍ വിതരണത്തിലെയും തൊഴിലുറപ്പ് ഫണ്ട് വിഭജനത്തിലെയും പക്ഷപാതിത്വം: ചെറുവണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
ചെറുവണ്ണൂര്‍: വാക്‌സിന്‍ വിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക, അഗ്രോ സെന്റര്‍ അഴിമതി വിജിലന്‍സ് അന്വേഷിക്കുക, തൊഴിലുറപ്പ് ഫണ്ട് വിഭജനത്തില്‍ യു.ഡി.എഫ് വാര്‍ഡുകളുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ചെറുവണ്ണൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്നധര്‍ണ നടത്തി. ധര്‍ണ ഡി.സി.സി മെമ്പര്‍ വി. ബി. രാജേഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ പാലിശ്ശേരി അധ്യക്ഷനായിരുന്നു.
നിരപ്പം കുന്നില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷം;പരാതി നല്‍കിയിട്ടും നടപടിയായില്ലെന്ന് ആക്ഷേപം
പേരാമ്പ്ര: മുയിപ്പോത്ത് നിരപ്പം കുന്നില്‍ സാമൂഹ്യ വിരുദ്ധശല്യം രൂക്ഷം. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കിയിട്ടും സര്‍വകക്ഷി യോഗം പ്രതിഷേധിച്ചിട്ടും നിരപ്പം കുന്നില്‍ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടിയായില്ലെന്ന് പരാതി ഉയര്‍ന്നു. കഴിഞ്ഞ ജൂലൈ 11-നാണ് മുയിപ്പോത്ത് നിരപ്പം കുന്നില്‍ സ്‌റേഡിയത്തോടനുബന്ധിച്ചു ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് 10ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച ശൗചാലയം തകര്‍ക്കപ്പെട്ടത്. സംഭവം നടന്ന്