Tag: Cheruvannur

Total 38 Posts

ചെറുവണ്ണൂർ കുന്നത്ത് മീത്തൽ സൂപ്പി അന്തരിച്ചു

ചെറുവണ്ണൂർ: ചെറുവണ്ണൂർകുന്നത്ത് മീത്തൽ സൂപ്പി അന്തരിച്ചു.ഭാര്യ: കദീശ. മക്കൾ: ഷരീഫ്, സലീം, സലീന. മരുമക്കൾ: ബദരിയത്തു നൂറ, ജസീല, കുഞ്ഞിമൊയ്തി കീഴ്പ്പയ്യൂർ. സഹോദരങ്ങൾ: കുന്നത്ത് മീത്തൽ മൂസ, കുഞ്ഞാമി കോവിൽ പാറക്കൽ മീത്തൽ,മറിയം മഞ്ചേരി തറവട്ടത്ത് (മഠത്തിൽ മുക്ക്, ആവള), പരേതരായ മൊയ്തി, അമ്മദ്, ഇബ്രാഹിം, കുഞ്ഞയിഷ.

ചെറുവണ്ണൂർ പഞ്ചായത്തിലെ ഡ്രൈവർ നിയമനം; യുഡിഎഫ് ഭരണസമിതി ഹൈക്കോടതിയിൽ നൽകിയ വ്യാജരേഖയുമായി ബന്ധപ്പെട്ട് മേപ്പയ്യൂർ പൊലീസ് അന്വേഷണം ആരംഭിച്ചു

പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ യുഡിഎഫ് ഭരണസമിതി ഹൈക്കോടതിയിൽ വ്യാജ രേഖ നൽകിയ സംഭവത്തിൽ മേപ്പയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഞ്ചായത്തിലെ ഡ്രൈവറായിരുന്ന കെ എം ദിജേഷിനെ പിഎസ്‌സി നിയമനം വരുന്നതു വരെ പിരിച്ചുവിടരുതെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അപ്പീൽ പോകാൻ സെപ്തംബർ 14-ലെ ഭരണസമിതി യോഗം

ഫല വൃക്ഷ തൈകളും അലങ്കാര ചെടികളും, സബ്സിഡിയിൽ കാർഷിക യന്ത്രങ്ങളും; ഞാറ്റുവേല ചന്ത നാളെ മുതൽ ചെറുവണ്ണൂരിൽ

ചെറുവണ്ണൂർ: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം പച്ചക്കറി കൃഷി നടപ്പിലാക്കുന്നു. കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയിൽ വിത്തുകൾ വിതരണം ചെയ്യും. പച്ചക്കറി വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി ഷിജിത്ത് ജൂലെെ ഏഴിന് രാവിലെ 10.30 ന് നിർവ്വഹിക്കും. പേരാമ്പ്ര ബ്ലോക്ക് മോഡൽ അഗ്രോ സർവീസ് സെന്ററിന്റെ

”ലോകത്തിലെ വ്യത്യസ്തമായ അനുഭവത്തിലൂടെ അതിവേഗം സഞ്ചരിക്കുകയാണ് ഈ മുയിപ്പോത്തുകാരി രാധമ്മ”; പുസ്തകങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന വീട്ടമ്മയെ ആദരിച്ച് നിരപ്പംകുന്നിലെ സത്യന്‍ ഗ്രന്ഥാലയം

ചെറുവണ്ണൂര്‍: വാര്‍ദ്ധക്യത്തെ മനോഹരമാക്കാന്‍ വായനയ്ക്ക് സാധിക്കും എന്ന് തന്റെ ജീവിതത്തിലൂടെ കാണിച്ചു കൊടുത്ത രാധമ്മ ഇന്ന് ആദരവിന്‍െയും അനുമോദനത്തിന്‍െയും നടുവിലാണ്. വായനാപക്ഷാചരണത്തിന്റെ ഭാഗമായി നിരപ്പം സത്യന്‍ ഗ്രന്ഥാലയം പൊന്നാടയും മൊമന്റോയും നല്‍കി ആദരിക്കാനായി തിരഞ്ഞെടൂത്തത് ഒരു സാധാരണ വീട്ടമ്മയെയാണ്, വായനശാലയില്‍ നിന്നും പതിവായി പുസ്തകങ്ങളെടുത്ത് വായനയുടെ ലോകത്ത് നിറസാന്നിദ്ധ്യമായി മാറിയ നിരപ്പത്തിന്മേല്‍ രാധാമ്മയെ. അപൂര്‍വ്വം ചിലര്‍ക്ക്

അസുഖങ്ങളെ തിരിച്ചറിഞ്ഞും അറിവുകൾ നേടിയും ചെറുവണ്ണൂർക്കാർ; പഞ്ചായത്തും ആവള കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ ആരോഗ്യമേള ശ്രദ്ധേയമായി

ചെറുവണ്ണൂർ: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിന്റെയും ആവള കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ആരോഗ്യമേള ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി.ഷിജിത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീഷ ഗണേഷ് അദ്ധ്യക്ഷയായി. വാർഡ് മെമ്പർ എൻ.ആർ.രാഘവൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ എ.കെ.ഉമ്മർ, ആർ.പി.ശോഭിഷ്, ബാലകൃഷ്ണൻ.എ, സുബൈദ.ഇ.കെ, ഇ.ടി.ആദില നിബ്രാസ്, മുംതാസ്.പി എന്നിവർ പ്രസംഗിച്ചു. ആരോഗ്യമേഖലയിലെ മുഴുവൻ

രാജിവെച്ചില്ലെങ്കില്‍ അവിശ്വാസത്തിലൂടെ ഇറക്കിവിടും; ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ യുഡിഎഫ്

ചെറുവണ്ണൂര്‍: ഉപതിരഞ്ഞെടുപ്പിലൂടെ യുഡി.എഫ് അധികാരത്തില്‍ വന്നിട്ടും സ്ഥാനമൊഴിയാതെ എല്‍ഡിഎഫ് വൈസ് പ്രസിഡന്റ്. സ്ഥാനം രാജിവെച്ചില്ലെങ്കില്‍ അവിശ്വാസത്തിലൂടെ ഇറക്കിവിടുമെന്ന് യുഡിഎഫ് പ്രതിനിധികള്‍. വൈസ് പ്രസിഡന്റായ എല്‍ഡിഎഫിലെ വി.പി പ്രവിത ഇന്ന് രാജി സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ അവിശ്വസ പ്രമേയത്തിലൂടെ അവരെ പുറത്താക്കാനാണ് തീരുമാനമെന്ന് യുഡിഎഫ് പ്രതിനിധികള്‍ അറിയിച്ചു. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റില്‍ വിജയിച്ച് പഞ്ചായത്ത് ഭരണം

ആവേശം അലയടിച്ച് ചെറുവണ്ണൂരിലെ നിര്‍ണ്ണായക ഉപതിരഞ്ഞെടുപ്പ്; വോട്ട് ചെയ്തത് 89.81 ശതമാനം പേര്‍, ഇനി ഫലത്തിനായുള്ള കാത്തിരിപ്പ്

ചെറുവണ്ണൂര്‍: ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ കക്കറമുക്കിലെ ഉപതിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് അവസാനിച്ചു. പോളിങ് അവസാനിച്ചപ്പോള്‍ വാര്‍ഡിലെ 89.81 ശതമാനം പേരാണ് വോട്ട് ചെയ്തത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിങ് വൈകീട്ട് ആറ് മണിക്കാണ് അവസാനിച്ചത്. രണ്ട് പോളിങ് സ്‌റ്റേഷനുകളിലായാണ് വോട്ടെടുപ്പ് നടന്നത്. രണ്ട് പോളിങ് സ്‌റ്റേഷനുകളിലും രാവിലെ മുതല്‍ കാണപ്പെട്ട കനത്ത ജനത്തിരക്ക് വോട്ടെടുപ്പിന്റെ ആവേശം

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്; കക്കറമുക്കിലെ അല്‍ അമീന്‍ പബ്ലിക് സ്‌കൂളില്‍ രണ്ട് പോളിംഗ് സ്റ്റേഷനുകള്‍ ക്രമീകരിക്കും, ഡെപ്യൂട്ടി കലക്ടര്‍ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 15 കക്കറമുക്ക് ഡിവിഷനില്‍ ഫെബ്രുവരി 28ന് ഉപതെരഞ്ഞെടുപ്പ് നടക്കും. സ്ത്രീ സംവരണ വാര്‍ഡാണ് കക്കറമുക്ക്. ഉപതിരഞ്ഞെടുപ്പിന് നാമ നിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി ഒന്‍പതാണ്. ഫെബ്രുവരി പത്തിന് നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 13 ആണ്. പോളിംഗ്

‘വര്‍ധിക്കുന്ന വഴോയരക്കച്ചവടം വ്യാപാരികളെ പെരുവഴിയിലാക്കുന്നു’; ചെറുവണ്ണൂരങ്ങാടിയിലെ വഴിയോരക്കച്ചടം അവസാനിപ്പിക്കാന്‍ നടപടിയാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി

പേരാമ്പ്ര: ചെറുവണ്ണൂരങ്ങാടിയിലെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന വഴിയോര കച്ചവടത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി.വഴിയോര കച്ചവടം കൂടുന്നത് വാടകയും മറ്റ് നികുതികളും കെട്ടിവെച്ച് ലൈസന്‍സോടെ കച്ചവടം ചെയ്യുന്നവരെ നഷ്ടത്തിലേക്ക് തള്ളിവിടുന്നു എന്നതാണ് വ്യാപാരികളുടെ പ്രധാന പരാതി. വഴിയോര കച്ചവടം കൊണ്ട് വ്യാപാരികളുടെ പ്രയാസം ധരിപ്പിച്ചും വഴിയോര കച്ചവടം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പയ്യൂർ

വെറും കപ്പയല്ല ഭീമന്‍ കപ്പ! ചെറുവണ്ണൂരിലെ ഈ കര്‍ഷകന്റെ തോട്ടത്തില്‍ ഒറ്റ തടത്തില്‍ വിളഞ്ഞത് 45 കിലോഗ്രാം കപ്പ

പേരാമ്പ്ര: അധ്വാനിക്കാന്‍ മനസുണ്ടെങ്കില്‍ ഏത് പ്രദേശത്തെയും നൂറുമേനി വിളവുവരുന്ന കൃഷിയിടമാക്കാമെന്ന് കാണിച്ചുതന്നിരിക്കുകയാണ് ചെറുവണ്ണൂരിലെ നെല്ലിയോട്‌പൊയില്‍ ഫൈസല്‍. ഫൈസലിന്റെ കൃഷിയിടത്തില്‍ വിളഞ്ഞ കപ്പയാണ് ഇപ്പോള്‍ ചെറുവണ്ണൂരുകാരുടെ സംസാരവിഷയം. ഒറ്റ തടത്തില്‍ വിളഞ്ഞ കപ്പയുടെ ആകെ തൂക്കം 45 കിലോഗ്രാമാണ്. അതിലെ ഒരു കപ്പയുടെ മാത്രം തൂക്കം 20 കിലോഗ്രാമുണ്ട്. ജൈവ വളം മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്തതെന്നാണ്

error: Content is protected !!