Tag: chemmarathur

Total 7 Posts

പ്രമുഖ നാടക പ്രവർത്തകൻ പപ്പൻ ചെമ്മരത്തൂരിന്റെ ഓർമ്മകളിൽ നാട്; ചെമ്മരത്തൂർ എൽപി സ്ക്കൂളിലെ പപ്പൻ സ്മാരക സ്റ്റേജിൽ പുഷ്പാർച്ചന

ചെമ്മരത്തൂർ: പ്രമുഖ നാടക പ്രവർത്തകൻ പപ്പൻ ചെമ്മരത്തൂരിന്റെ ഓർമ്മകൾ പുതുക്കി നാട്. മികച്ച നാടക സംവിധായകനുള്ള 1996 ലെ സംസ്ഥാനതല അവർഡ് ജേതാവാണ് പപ്പൻ ചെമ്മരത്തുർ. അഞ്ചാം ചരമവാർഷിക ദിനത്തിൽ ചെമ്മരത്തൂർ എൽപി സ്ക്കൂളിലെ പപ്പൻ സ്മാരക സ്റ്റേജിൽ പുഷ്പാർച്ചന നടത്തി. പ്രശസ്ത നടക സംവിധായകൻ പ്രമോദ് വേദ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാടക

കെനിയു റിയു അഖിലേന്ത്യാ കരാട്ടെ ചാമ്പ്യൻഷിപ്; ജേതാക്കൾക്ക് അനുമോദനവുമായി സി.പി.ഐ ചെമ്മരത്തൂർ സ്ക്കൂൾ ബ്രാഞ്ച് കമ്മിറ്റി

ചെമ്മരത്തൂർ: കെനിയു റിയു അഖിലേന്ത്യാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ജേതാക്കളെ അനുമോദിച്ചു. സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ റോഷ ഘോഷ്, വെള്ളി മെഡൽ നേടിയ ഹൃദിക ബി സജിത്ത് എന്നിവരെയാണ് സി.പി.ഐ ചെമ്മരത്തൂർ സ്ക്കൂൾ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചത്. ഇരുവരും സഹോദരിമാരാണ് എന്ന അപൂർവ്വതയും ഈ നേട്ടത്തിനുണ്ട്. കെ.കെ കുമാരൻ ഇരുവർക്കും ഉപഹാരം നൽകി.

അവശകതകളെ മറന്ന് വയനാടിനെ ചേര്‍ത്ത്പ്പിടിച്ച് ചെമ്മരത്തൂര്‍ സ്വദേശി ആര്യ; സംഭാവനയായി നല്‍കിയത് മരുന്ന് വാങ്ങാനായി സ്വരൂപിച്ച കുടുക്കയിലെ സമ്പാദ്യം

ചെമ്മരത്തൂർ: തന്റെ അവശതകൾ മറന്ന് ചെമ്മരത്തൂരിലെ ആര്യയും ചേർത്ത് പിടിക്കുന്നു വയനാടിനെ. രക്ഷിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കിട്ടുന്ന നോട്ടുകളും നാണയതുട്ടുകളും നിക്ഷേപിച്ച തന്റെ കുടുക്ക സമ്പാദ്യമാണ് ആര്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ദുരിതാശ്വാസ നിധിയിലേക്ക് ആര്യ നൽകിയ ഈ ചെറുസമ്പാദ്യത്തിന് ഇരട്ടി മധുരമുണ്ട്. സ്വന്തം മരുന്നിനായി സ്വരൂപിച്ച് വെച്ച സമ്പാദ്യ കുടുക്കയായിരുന്നു ഇത്.

ദേശീയ ജൂനിയർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്; ചെമ്മരത്തൂർ സ്വദേശിനി ശ്വേതനന്ദ കേരളത്തിന് വേണ്ടി മത്സരിക്കും

വടകര: ചെമ്മരത്തൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിനി സി.ശ്വേതനന്ദ ദേശീയ ജൂനിയർ കിക്ക് ബോക്സിങ് ചാമ്ബ്യൻഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന് വേണ്ടി മത്സരിക്കാൻ ഇറങ്ങും. അടുത്ത മാസം 27 മുതല്‍ ഉത്തരാഖണ്ഡിലാണ് ദേശീയ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ജൂലൈ 27, 28 തീയതികളില്‍ കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തില്‍ നടന്ന 12ാമത് സംസ്ഥാന കിക്ക് ബോക്സിങ്

ചെമ്മരത്തൂർ ടൗണിലും വെള്ളക്കെട്ട്; കച്ചവട സ്ഥാപനങ്ങൾ തുറക്കാനാവാതെ വ്യാപാരികൾ, വാഹനയാത്രികരും ദുരിതത്തിൽ

ചെമ്മരത്തൂർ: വെള്ളക്കെട്ടിന്റെ ദുരിതംപേറി ചെമ്മരത്തൂർ ടൗണും. ഇന്നലെത്തെ മഴയിൽ ചെമ്മരത്തൂർ ടൗണിൽ പൂർണ്ണമായും വെള്ളം കയറി.ഇതിനാൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാവാതെ വ്യാപാരികൾ ബുദ്ധിമുട്ടിലായി. കടകളിലെ സാധനങ്ങൾ വെള്ളം കയറി നശിച്ചു. വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. ടൗണിലൂടെയുള്ള വാഹനയാത്രയും ബുദ്ധിമുട്ടിലായിരിക്കുകയാണ്. മഴ തുടങ്ങിയാൽ ചെമ്മരത്തൂർ വെള്ളത്തിലാണ്. ഇതിന് ശാശ്വതപരിഹാരം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ

ചെമ്മരത്തൂർ നാട്ടൊരുമ കൂട്ടായ്മയുടെയും വടകര തണലിന്റെയും ആഭിമുഖ്യത്തിൽ വൃക്കരോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടപ്പള്ളി: ചെമ്മരത്തൂർ നാട്ടൊരുമ കൂട്ടായ്മയുടെയും വടകര തണലിന്റെയും ആഭിമുഖ്യത്തിൽ വൃക്കരോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വടകര ഡോൺ പബ്ലിക് സ്കൂളിൽ വച്ച് നടന്ന ക്യാമ്പിൽ വൃക്ക രോഗനിർണ്ണയത്തിന് പുറമേ പ്രമേഹം, പ്രഷർ പരിശോധനയും നടന്നു. ചെമ്മരത്തൂർ പ്രദേശത്തെ കുട്ടികൾ ചേർന്ന് കൂട്ടായ്മയുടെ പേര് അനാവരണം ചെയ്ത്കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാജേഷ് കൂടത്താഴ, വൈശാഖ് കയ്യാല, വെള്ളാച്ചേരി രഘുനാഥ്

ചെമ്മരത്തൂർ – തോടന്നൂർ റോഡിലെ വെള്ളക്കെട്ട് ; ദുരിതയാത്രയിൽ പ്രദേശവാസികൾ

ചെമ്മരത്തൂർ : മഴയൊന്ന് ശക്തമായാൽ ചെമ്മരത്തൂർ – തോടന്നൂർ റോഡിൽ വെള്ളം നിറയും. വർഷങ്ങളായി ഇത് തുടരുന്നു. പ്രദേശത്തെ റേഷൻ കടയിലേക്കും സ്കൂളിലേക്കും ആളുകൾ സ്ഥിരമായി പോകുന്ന വഴിയാണിത്. വാഹനയാത്ര ദുഷ്ക്കരമാണെന്നത് പോലെ ഈ റോഡിൽ കാൽനടയാത്രയും സാധ്യമാകാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. വാർഡം​ഗം മുതൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വരെ ഈ റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്.

error: Content is protected !!