Tag: chembanoda

Total 6 Posts

തേനിന്റെ മാധുര്യം നുണയാന്‍ ചക്കിട്ടപ്പാറ പഞ്ചായത്ത്; 3.45 ലക്ഷം രൂപയുടെ തേനീച്ച കൃഷി വികസന പദ്ധതിക്ക് തുടക്കമായി

ചെമ്പനോട: തേനിന്റെ മാധുര്യം ജനങ്ങളിലേക്കെത്തിക്കാന്‍ തേനീച്ച കൃഷി വികസന പദ്ധതിയുമായി ചെമ്പനോട ഗ്രാമ പഞ്ചായത്ത്. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ നിര്‍വഹിച്ചു. 345000 രൂപ ചിലവഴിച്ചാണ് പഞ്ചായത്തില്‍ പദ്ധതി നടപ്പാക്കുന്നത്. 80 ഗുണഭോക്താക്കള്‍ക്കായി തേനിച്ച അടങ്ങിയ 460 തേനീച്ച പെട്ടികളാണ് ചടങ്ങില്‍ വിതരണം ചെയ്തത്.

ചെമ്പനോട ഔസേപ്പ് പറമ്പില്‍ തോമസ് അന്തരിച്ചു

ചെമ്പനോട: ഔസേപ്പ് പറമ്പില്‍ തോമസ് (കുഞ്ഞുമോന്‍) അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ലില്ലി തോമസ് പൂഴിത്തോട്. മക്കള്‍: രാജീവ് തോമസ് (കേരളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി), രാജേഷ് തോമസ്. മരുമക്കള്‍: സിന്ധു രാജീവ് കൂട്ടുങ്കല്‍, ജിജിമോള്‍ രാജേഷ് കൊച്ചുകുടിയില്‍. പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം സംസ്ക്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് ചെമ്പനോട സെന്റ്

പ്രതിഭകൾക്ക് ആദരം; കലാ-കായിക താരങ്ങളെ ചെമ്പനോട സെന്റ്. ജോസഫ്സ് ഹൈസ്ക്കൂൾ അനുമോദിച്ചു

ചെമ്പനോട: കലാ-കായിക-ശാസ്ത്രമേളകളിൽ സമ്മാനം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് ചെമ്പനോട സെന്റ്. ജോസഫ്സ് ഹൈസ്ക്കൂൾ. ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടിയ കുട്ടികളെയാണ് അനുമോദിച്ചത്. സ്കൂൾ മാനേജർ റവ. ഫാദർ ഡോ. ജോൺസൺ പാഴുക്കുന്നേൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബിജു അധ്യക്ഷനായി. പ്രധാനാധ്യാപിക ഷാന്റി വി.കെ സ്വാഗതം പറഞ്ഞു. വാർഡ് അംഗം

ചെമ്പനോടയില്‍ കടന്തറ പുഴ കരകവിഞ്ഞൊഴുകുന്നു: പൂഴിത്തോട് മലയില്‍ ഉരുള്‍പൊട്ടിയതിനാലെന്ന് നാട്ടുകാര്‍; ഓഞ്ഞിപ്പുഴയില്‍ വെള്ളം കയറി റോഡ് ഗതാഗതം തടസപ്പെട്ടു

ചക്കിട്ടപ്പാറ: ചെമ്പനോട കടന്തറ പുഴ കരകവിഞ്ഞൊഴുകുന്നു. പൂഴിത്തോട് മലയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയതിനാലാണ് പുഴയില്‍ വെള്ളം കൂടിയതെന്ന് പ്രദേശവാസികള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പൂഴിത്തോട് മലയില്‍ മഴ ശക്തമാകുമ്പോള്‍ ഉരുള്‍ പൊട്ടലുകള്‍ പതിവാണെന്ന് പ്രദേശത്തുകാര്‍ പറയുന്നു. പുഴയില്‍ വെള്ളവും ഒഴുക്കും ശക്തമാകുമെന്നത് ഒഴിച്ചാല്‍ നാട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടുകളൊന്നും ഇതുകാരണമുണ്ടാകാറില്ല. ചെമ്പനോട ഓഞ്ഞിപ്പുഴയിലും വെള്ളം കയറിയിട്ടുണ്ട്.

ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നിര്‍മിച്ച ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നിര്‍മിച്ച ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലാണ് ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തത്. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 12 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് ശുചിമുറി കെട്ടിടങ്ങളാണ് സ്കൂളിൽ നിര്‍മിച്ചത്. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം.ശ്രീജിത്ത് അധ്യക്ഷത

ചെമ്പനോട സ്വദേശി ആല്‍ബിന്‍ റോയി സമുനസ്സുകളുടെ സഹായം തേടുന്നു; നമുക്ക് കൈകോർക്കാം ആല്‍ബിന്റെ ചികിത്സയ്ക്കായി

പേരാമ്പ്ര: ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചെമ്പനോട സ്വദേശി ആല്‍ബിന്‍ റോയിയുടെ ചികിത്സയ്ക്ക് സമുനസ്സുകളുടെ സഹായം തേടുന്നു. ആല്‍ബിന്റെ ഓപ്പറേഷനും ചികിത്സക്കുമായി 6 ലക്ഷം രൂപയാണ് അത്യാവിശ്യമായി വേണ്ടത്. കഴിഞ്ഞ ദിവസം പശുക്കടവില്‍ വെച്ചുണ്ടായ അപകടത്തില്‍ ഗുരഗതരമായി പരിക്കേറ്റ ആബിന്‍ റോയിയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആല്‍ബിനേ സാധാരണ ജീവിതത്തിലേക്ക് തിരികേ

error: Content is protected !!