Tag: chemanchery

Total 76 Posts

മര്യന്താന്റെകത്ത് ഫാത്തിമ അന്തരിച്ചു

ചേമഞ്ചേരി: കാപ്പാട് മര്യന്താന്റെകത്ത് ഫാത്തിമ 73 വയസ്സ് അന്തരിച്ചു. ഭർത്താവ്: പരേതനായ ഇമ്പിച്ചി അഹമ്മദ്. മക്കൾ: അമീർ പുതിയങ്ങാടി, ഇസ്മയിൽ, നൗഷാദ്. മരുമക്കൾ: ഉമൈറ, റസീന (ഉള്ളിയേരി), ഷംസീറ. സഹോദരങ്ങൾ: ഇബ്രാഹിം, മറിയക്കുട്ടി (പുതിയങ്ങാടി), പരേതനായ അബ്ദുല്ല, പരേതയായ കുഞ്ഞിബി.

എല്ലാ അട്ടിമറി ശ്രമങ്ങളേയും അതിജീവിച്ച് യുഡിഎഫ് അധികാരത്തിൽ വരും; കെ.സി.വേണുഗോപാൽ

കൊയിലിണ്ടി: കോവിഡാനന്തര കേരളത്തെ പുനസൃഷ്ടിക്കാൻ യുഡിഎഫ് എല്ലാ അട്ടിമറി ശ്രമങ്ങളെയും അതിജീവിച്ച് അധികാരത്തിൽ വരുമെന്ന് എഐസിസി ജനറൽ സിക്രട്ടറി കെ.സി.വേണുഗോപാൽ പ്രസ്താവിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യന്റെ തിരഞ്ഞെടുപ്പു പ്രചരണ യോഗം പൂക്കാട്ടങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സിക്രട്ടറി കെ.പി.അനിൽ

ചേമഞ്ചേരിയില്‍ ആംബുലന്‍സ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

കൊയിലാണ്ടി: ദേശീയപാതയിൽ ചേമഞ്ചേരിയുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരൻ മരിച്ചു. കാഞ്ഞിലശ്ശേരി സ്വദേശി പൂക്കായത്ത് താഴെക്കുനി അമല്‍ജിത്ത് (20 വയസ്സ്) ആണ് മരണപ്പെട്ടത്. ബൈക്കിന് പിറകില്‍ സഞ്ചരിക്കവെ, ചേമഞ്ചേരി റജിസ്ട്രാര്‍ ഓഫീസിന് സമീപം ഞായറാഴ്ച വൈകീട്ടാണ് അപകടം. അമല്‍ജിത്ത് സഞ്ചരിച്ച ബൈക്കില്‍ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ അമല്‍ജിത്തിനെ ഉടനെ കോഴിക്കോട്

ചേമഞ്ചേരി, ചെങ്ങോട്ട്കാവ്; വോട്ടർമ്മാരുമായി നേരിട്ട് സംവദിച്ച് കാനത്തിൽ ജമീല

കൊയിലാണ്ടി: എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ ഞായറാഴ്ചത്തെ പര്യടനം ചേമഞ്ചേരി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളിലായിരുന്നു. രാവിലെ ചേമഞ്ചേരി പഞ്ചായത്തിൽ കാപ്പാട് മേഖലയിൽ ചില കോളനി സന്ദർശനവും കുടുംബയോഗങ്ങളുമായിരുന്നു. സുനാമി കോളനി, സ്വർണ്ണകുള പരിസരം, തൂവപ്പാറ കോളനി, കണ്ണഞ്ചേരി കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന എൽഡിഎഫ് റാലിക്കായി കൊയിലാണ്ടിയിലേക്ക്. തുടർന്ന് പൊയിൽക്കാവിൽ, ചേലിയ ഇയ്യക്കണ്ടി

ചേമഞ്ചേരിയിൽ വോട്ടുറപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ

കൊയിലാണ്ടി: എൻഡിഎ സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ ചേമഞ്ചേരിയിൽ പര്യടനം പൂർത്തിയാക്കി. തിരുവങ്ങൂർ, വെറ്റിലപ്പാറ, ശിവജി നഗർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും, വ്യക്തികളെയും കണ്ട് വോട്ടഭ്യർത്ഥിച്ചു. യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ നടത്തുന്ന കള്ള പ്രചരണങ്ങൾക്ക് മറുപടി നൽകി കൊയിലാണ്ടിയുടെ മാറ്റത്തിന് മോദിക്കൊപ്പം പുതിയ കേരളം എന്ന മുദ്രാവാക്യവുമായാണ് കൊയിലാണ്ടിയിൽ പ്രചരണ രംഗം കൊഴുപ്പിക്കുന്നത്. കൊയിലാണ്ടിയുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത

നാടുണർത്തി എൻ.സുബ്രഹ്മണ്യൻ്റെ ജനസമ്പർക്ക പദയാത്ര

കൊയിലാണ്ടി: യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജനസമ്പർക്ക പദയാത്ര നടത്തി. ചൊവ്വാഴ്ച രാവിലെ തിരുവങ്ങൂരിലായി രുന്നു തുടക്കം. വനിതകളുൾപ്പെടെ നിരവധി യു.ഡി.എഫ് പ്രവർത്തകർ പങ്കെടുത്ത പദയാത്രക്ക് വഴിനീളെ വൻ സ്വീകരണമാണ് ലഭിച്ചത്. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കർണാടക പി.സി.സി ജന.സെക്രട്ടറിയും എ.ഐ.സി.സി നിരീക്ഷകനുമായ ഇ.എം.ഷാഹിദ, സി.വി.ബാലകൃഷ്ണൻ, ടി.ടി.ഇസ്മായിൽ, വി.വി.സുധാകരൻ, സത്യനാഥൻ മാടഞ്ചേരി, എം.പി.മൊയ്തീൻ കോയ,

കുനിയിൽ പ്രകാശൻ അന്തരിച്ചു

ചേമഞ്ചേരി: പൂക്കാട് കുനിയിൽ പ്രകാശൻ 58 വയസ്സ് അന്തരിച്ചു. അച്ഛൽ: പരേതനായ കുട്ടിരാമൻ നായർ. അമ്മ: കാർത്ത്യായനി അമ്മ. ഭാര്യ: പുഷ്പ. മകൾ: ആര്യ പ്രകാശ്, സഹോദരങ്ങൾ: രാമകൃഷ്ണൻ, മനോഹരൻ, ആനന്ദൻ, രമേശൻ, അഡ്വ.അശോകൻ, മനോജ്.

പാട്ടരങ്ങ് സാംസ്കാരിക വേദിക്ക് ആസ്ഥാനമായി

തിരുവങ്ങൂർ: ചേമഞ്ചേരി പാട്ടരങ്ങ് കലാ സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രസിദ്ധ സംഗീതജ്ഞനും നന്മ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വിൽസൺ സാമുവൽ ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. പാട്ടരങ്ങ് പ്രസിഡണ്ട് ശിവാനന്ദൻ ക്ലമൻസി അദ്ധ്യക്ഷത വഹിച്ചു. ഫോലോർ അവാർഡ് ജേതാവ് എ.പി.ശ്രീധരൻ, ദാമു കാഞ്ഞിലശേരി നാടക പുരസ്കാര പ്രതിഭ ടി.സി.സുരേന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കാഞ്ഞിലശ്ശേരിയിൽ ശിവരാത്രി ഉത്സവം

ചേമഞ്ചേരി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച വൈകീട്ട് മലയ്ക്കെഴുന്നള്ളിപ്പ്, ആലിൻകീഴ്‌മേളം, കൊട്ടാരം ബിനുമാരാരുടെ തായമ്പക എന്നിവ നടന്നു. വ്യാഴാഴ്ച മഹാശിവരാത്രി ദിവസം കാലത്ത് കാഴ്ചശീവേലി എഴുന്നള്ളിപ്പ്, തൃക്കുറ്റിശ്ശേരി മാരാരുടെ തായമ്പക, 12-ന് പള്ളിവേട്ട, ശ്യാമിൽ തിരുവങ്ങായൂരിന്റെ തായമ്പക എന്നിവ നടക്കും. 13-ന് കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും.

കോരപ്പുഴപ്പാലത്തിനടുത്ത് തീവണ്ടിയിൽനിന്ന് വീണ് മരിച്ച നിലയിൽ ഒരാളെ കണ്ടെത്തി; ആളെ തിരിച്ചറിയാനായിട്ടില്ല

ചേമഞ്ചേരി: കോരപ്പുഴ പാലത്തിനടുത്ത് റെയിൽവെ ട്രാക്കിൽ തീവണ്ടിയിൽ നിന്ന് വീണ് മരിച്ച നിലയിൽ ഒരാളെ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് 7.30 മണിയോടെയായിരുന്നു സംഭവം. കണ്ണൂർ – യശ്വന്ത്പൂർ എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് ഇയാൾ തെറിച്ച് വീണത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാൾക്ക് 60 വയസ്സ് പ്രായം തോന്നിക്കും. മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റും.

error: Content is protected !!