Tag: chemanchery

Total 73 Posts

ചേമഞ്ചേരി സ്വദേശി ചികിത്സാ പിഴവ്മൂലം മരിച്ചു, മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; ഡോക്ടർക്ക് സസ്പെൻഷൻ

ചേമഞ്ചേരി: പിത്താശയ രോഗ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ യുവാവ് ചികിത്സാ പിഴവ് കാരണം മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് ജനറൽ സർജറി വിഭാഗം ഡോക്ടർ കെ.സി.സോമനെ സസ്പെൻഡ് ചെയ്തു. ചേമഞ്ചേരി സ്വദേശി ബൈജു എന്ന രോഗിയായിരുന്നു ചികിത്സാ പിഴവ്മൂലം മരിച്ചത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നൗഷാദ് തെക്കയിൽ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ കമ്മീഷൻ

സാമൂഹ്യ സേവനത്തിന് വിഷു അവധിയില്ല; കോവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്കാരം ഏറ്റെടുത്ത് നടത്തി തിരുവങ്ങൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ

ചേമഞ്ചേരി: വിഷുദിനത്തിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട തിരുവങ്ങൂർ സ്വദേശിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് നേതൃത്വം തൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകർ. തിരുവങ്ങൂർ ഭഗവതികണ്ടി രാമകൃഷ്ണൻ 68 വയസ് ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇദ്ധേഹത്തിന്റെ സംസ്കാരത്തിനുള്ള ചുമതല ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു. സന്ദീപ് പള്ളിക്കര, ശിവപ്രസാദ്, ഷൈരാജ് എന്നിവരാണ് പിപിഇ കിറ്റ് ധരിച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കാരത്തിന്

പൂക്കാട്ടെ കൃഷ്ണ വിഗ്രഹങ്ങൾ, രാജസ്ഥാൻ സ്വദേശികളുടെ അധ്വാനം; ഇത്തവണ വിഗ്രഹങ്ങൾക്ക് ആവശ്യക്കാരേറെ, വിഷു കളറായി

കൊയിലാണ്ടി: വിഷുനാളില്‍ ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ക്ക് ആവശ്യക്കാരെറെ. പൂക്കാട് അങ്ങാടിയില്‍ ദേശീയ പാതയോരത്ത് വര്‍ഷങ്ങളായി തമ്പടിച്ച രാജസ്ഥാന്‍ പ്രതിമാ നിര്‍മ്മാതക്കള്‍ നിര്‍മ്മിക്കുന്ന ശ്രീകൃഷ്ണ പ്രതിമകള്‍ വലിയ തോതിലാണ് ഇത്തവണ വിറ്റൊഴിഞ്ഞത്. നൂറ് രൂപ മുതല്‍ ആയിരം രൂപ വരെ വിലയുളള ശ്രീകൃഷ്ണ പ്രതിമകള്‍ ഇന്നവര്‍ നിര്‍മ്മിച്ച് വിറ്റു. ദേശീയ പാതയോരത്തായതിനാല്‍ വാഹനങ്ങള്‍ നിര്‍ത്തി ധാരാളം പേര്‍ പ്രതിമ

കൊയിലാണ്ടിയിൽ നിന്ന് ഒരു പുതിയ സസ്യം കണ്ടെത്തി: ‘സൊണറില കാഞ്ഞിലശ്ശേരിയൻസിസ്’; കണ്ടെത്തിയത് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം പരിസരത്തു നിന്നും

കൊയിലാണ്ടി: കേരളത്തിൻ്റെ സസ്യ സമ്പത്തിലേക്ക് സ്വർണയില വിഭാഗത്തിൽ പെടുന്ന ഒരു പുതിയ സസ്യം കൂടി. ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര പരിസരത്ത് നിന്നാണ് ഈ പുതിയ സസ്യത്തെ കണ്ടെത്തിയത്. ‘സൊണറില കാഞ്ഞിലശ്ശേരിയൻസിസ്’ എന്നാണ് ഈ സസ്യത്തിന് ശാസ്ത്രീയനാമം നൽകപ്പെട്ടത്. പുതിയ സസ്യത്തെ കുറിച്ചുള്ള ഗവേഷണ പ്രബന്ധം ഇംഗ്ലണ്ടിലെ നിന്ന് പ്രസിദ്ധീകരിക്കുന്നതും, ലോകത്തിലെ ഏറ്റവും വലിയ സസ്യോദ്യാനമായ റോയൽ

മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ പുരസ്‌ക്കാരം പി.രമാദേവിയ്ക്ക്

ചേമഞ്ചേരി: പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ സംഗീതജ്ഞന്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക പുരസ്‌ക്കാരം കുച്ചുപ്പുഡി നര്‍ത്തകി പി. രമാദേവിക്ക് നല്‍കാന്‍ തീരുമാനം. നൃത്തരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌ക്കാരം സമര്‍പ്പിക്കുന്നത്. പി.ജി.ജനാര്‍ദ്ദനന്‍ വാടാനപ്പള്ളി, ഡോ.ഭരതാഞ്ജലി മധുസൂദനന്‍, ലജ്‌ന, സത്യന്‍ മേപ്പയ്യൂര്‍, ശിവദാസ് ചേമഞ്ചേരി, യു.കെ.രാഘവന്‍ എന്നിവരടങ്ങിയ ജൂറികമ്മിറ്റിയാണ് ഡോ.പി.രമാദേവിയെ തെരഞ്ഞെടുത്തത്. സ്വദേശത്തും വിദേശത്തും നൂറുകണക്കിന് ശിഷ്യരുള്ള ഡോ.രമാദേവി

കല്ലുള്ളചാലാടത്ത് കെ.സി.ഉണ്ണി നായർ അന്തരിച്ചു

ചേമഞ്ചേരി: തിരുവങ്ങൂർകല്ലുള്ളചാലാടത്ത് കെ.സി.ഉണ്ണി നായർ 84 വയസ്സ് അന്തരിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെയും, ജനസംഘത്തിന്റെയും ആദ്യകാല പ്രവർത്തകൻ ആയിരുന്നു. ഭാര്യ: മാധവി അമ്മ. മകൾ: ജയലക്ഷ്മി (സുജാത). മരുമകൻ: പരേതനായ ഷാജി.

കിണറുകളിലേക്ക് ഉപ്പുവെള്ളം ഊർന്നിറങ്ങുന്നു, കാപ്പാട് – കണ്ണങ്കടവ് മേഖലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം

കൊയിലാണ്ടി: കാപ്പാട്, കണ്ണങ്കടവ് മേഖലയില്‍ രൂക്ഷമായ കുടിവെളള ക്ഷാമം. ഉപ്പുവെളളം ഊര്‍ന്നിറങ്ങി കിണറുകളില്‍ വെളളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ലോറികളില്‍ വെളളം കൊണ്ടു വന്നാണ് ശുദ്ധജല ക്ഷാമം പരിഹരിക്കുന്നത്. കോരപ്പുഴ അഴീക്കല്‍, കണ്ണങ്കടവ്, മൂന്നാകണ്ടി, പരീക്കണ്ടി പറമ്പ് എന്നിവിടങ്ങളിലൊക്കെ കടുത്ത ജല ക്ഷാമം ഉണ്ട്. ഉപ്പുവെളളമാണ് ഈ ഭാഗങ്ങളിലെ പ്രധാന പ്രശ്‌നം. വേനല്‍ കാലത്ത് കിണറുകളില്‍

മര്യന്താന്റെകത്ത് ഫാത്തിമ അന്തരിച്ചു

ചേമഞ്ചേരി: കാപ്പാട് മര്യന്താന്റെകത്ത് ഫാത്തിമ 73 വയസ്സ് അന്തരിച്ചു. ഭർത്താവ്: പരേതനായ ഇമ്പിച്ചി അഹമ്മദ്. മക്കൾ: അമീർ പുതിയങ്ങാടി, ഇസ്മയിൽ, നൗഷാദ്. മരുമക്കൾ: ഉമൈറ, റസീന (ഉള്ളിയേരി), ഷംസീറ. സഹോദരങ്ങൾ: ഇബ്രാഹിം, മറിയക്കുട്ടി (പുതിയങ്ങാടി), പരേതനായ അബ്ദുല്ല, പരേതയായ കുഞ്ഞിബി.

എല്ലാ അട്ടിമറി ശ്രമങ്ങളേയും അതിജീവിച്ച് യുഡിഎഫ് അധികാരത്തിൽ വരും; കെ.സി.വേണുഗോപാൽ

കൊയിലിണ്ടി: കോവിഡാനന്തര കേരളത്തെ പുനസൃഷ്ടിക്കാൻ യുഡിഎഫ് എല്ലാ അട്ടിമറി ശ്രമങ്ങളെയും അതിജീവിച്ച് അധികാരത്തിൽ വരുമെന്ന് എഐസിസി ജനറൽ സിക്രട്ടറി കെ.സി.വേണുഗോപാൽ പ്രസ്താവിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യന്റെ തിരഞ്ഞെടുപ്പു പ്രചരണ യോഗം പൂക്കാട്ടങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സിക്രട്ടറി കെ.പി.അനിൽ

ചേമഞ്ചേരിയില്‍ ആംബുലന്‍സ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

കൊയിലാണ്ടി: ദേശീയപാതയിൽ ചേമഞ്ചേരിയുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരൻ മരിച്ചു. കാഞ്ഞിലശ്ശേരി സ്വദേശി പൂക്കായത്ത് താഴെക്കുനി അമല്‍ജിത്ത് (20 വയസ്സ്) ആണ് മരണപ്പെട്ടത്. ബൈക്കിന് പിറകില്‍ സഞ്ചരിക്കവെ, ചേമഞ്ചേരി റജിസ്ട്രാര്‍ ഓഫീസിന് സമീപം ഞായറാഴ്ച വൈകീട്ടാണ് അപകടം. അമല്‍ജിത്ത് സഞ്ചരിച്ച ബൈക്കില്‍ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ അമല്‍ജിത്തിനെ ഉടനെ കോഴിക്കോട്

error: Content is protected !!