Tag: chemancheri
ചേമഞ്ചേരിയിൽ പ്രസിഡണ്ടായി സതി കിഴക്കയിലും, വൈസ് പ്രസിഡണ്ടായി കാച്ചിയിൽ അജ്നഫും ചുമതലയേറ്റു
ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സതി കിഴക്കയിൽ ചുമതലയേറ്റു. ഇന്ന് കാലത്ത് 10 മണിക്കായിരുന്നു പ്രസിഡണ്ട് തിരഞ്ഞെടുപ്പ്. യു.ഡി.എഫിന് വേണ്ടി കോൺഗ്രസ്സിലെ വത്സലയും മത്സര രംഗത്ത് ഉണ്ടായിരുന്നു. ഏഴിനെതിരെ പതിനൊന്ന് വോട്ട് നേടി സതി കിഴക്കയിൽ തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിന് വേണ്ടി പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിച്ച വത്സലയുടെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറിന്റെ പിറകിൽ ഒപ്പുവെക്കാതിരുന്നതാണ് കാരണം.
ചേമഞ്ചേരി, വെള്ളറക്കാട്… ചെറു റെയിൽവേ സ്റ്റേഷനുകൾ ഇല്ലാതാകുമെന്ന് ആശങ്ക
കൊയിലാണ്ടി: പാസഞ്ചർ വണ്ടികൾ എക്സ്പ്രസ്സുകളാക്കുന്നതോടെ ജില്ലയിലെ ആറ് ഹാൾട്ട് സ്റ്റേഷനുകളിൽ വണ്ടികൾ നിർത്തുന്നത് ഇല്ലാതാവുമെന്ന് ആശങ്ക. കണ്ണൂർ -കോയമ്പത്തൂർ (നമ്പർ 56650-56651), മംഗലാപുരം- കോയമ്പത്തൂർ (56323-56324), തൃശ്ശൂർ- കണ്ണൂർ (56602-56603) എന്നി പാസഞ്ചർ തീവണ്ടികളാണ് എക്സ്പ്രസ്സുകളായി മാറുന്നത്. ഇതോടെ ഈ വണ്ടികൾ നിർത്തുന്ന കോഴിക്കോട് ജില്ലയിൽ വെള്ളയിൽ, ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ, നാദാപുരം റോഡ്, മുക്കാളി