Tag: CHANGAROTH
ചങ്ങരോത്ത് പഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രം മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തില്‍ പ്രദേശവാസികളുടെ പ്രതിഷേധം; ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
കടിയങ്ങാട്: കടിയങ്ങാട് പച്ചിലക്കാട് പ്രവര്‍ത്തിക്കുന്ന ചങ്ങരോത്ത് ജനകീയ ആരോഗ്യ കേന്ദ്രം (സബ്ബ് സെന്റര്‍) മാറ്റാനുള്ള ഗ്രാമപഞ്ചായത്ത് നീക്കത്തില്‍ പ്രദേശവാസികളുടെ പ്രതിഷേധം. വര്‍ഷങ്ങളായി കടിയങ്ങാട് പ്രവര്‍ത്തിച്ചു വരുന്ന സബ് സെന്ററാണ് ഇപ്പോള്‍ ഗ്രാമപഞ്ചായത്തിലെ മറ്റൊരിടത്തേക്ക് മാറ്റാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്തെ പൗരപ്രമുഖനായിരുന്ന കെ.ചാത്തന്‍ മേനോന്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച ആരോഗ്യ കേന്ദ്രമാണ്
ചങ്ങരോത്ത് ചെറിയ കുമ്പളത്ത് പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി; ഇരുവരുടെയും നില ഗുരുതരം
കുറ്റ്യാടി: ചങ്ങരോത്ത് ചെറിയ കുമ്പളത്ത് പുഴയിലിറങ്ങിയ വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടു. ചെറിയ കുമ്പളം മേമണ്ണിൽ താഴെ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. സ്കൂൾ വിട്ടു വരുന്ന വഴി കുട്ടികൾ പുഴയിലേക്കിറങ്ങുകയും തുടർന്ന് അപകടത്തിൽപ്പെടുകയായിരുന്നെന്ന് വാർഡംഗം വടകര ഡോട് ന്യൂസിനോട് പറഞ്ഞു. കുറ്റ്യാടി പാറക്കടവിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ആദ്യം ഒരു കുട്ടിയെ രക്ഷപ്പെടുത്തി കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര
ചങ്ങരോത്ത് പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോഗവ്യാപനം; വടക്കുമ്പാട് ഹയർസെക്കണ്ടറി സ്കൂൾ തുറക്കുന്നതിനെതിരെ പ്രതിഷേധം, പഞ്ചായത്ത് ഓഫീസ് യൂത്ത് കോൺഗ്രസ് ഉപരോധിച്ചു
കടിയങ്ങാട് : ചങ്ങരോത്ത് പഞ്ചായത്തിലെ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ മുന്നൂറോളം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം വ്യാപിച്ചിട്ടും പഞ്ചായത്ത് ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മഞ്ഞപ്പിത്ത രോഗം പടർന്നു പിടിച്ചിട്ടും ഇതിന്റെ ഉറവിടം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വ്യാഴാഴ്ച
ഓണാവധി കഴിഞ്ഞ് വടക്കുമ്പാട് ഹയർസെക്കണ്ടറി സ്കൂൾ തുറന്നില്ല, സ്കൂൾ പരിസരത്ത് സിപ്പപ്പ്, കൂൾഡ്രിംങ്സ് വിൽക്കുന്നതിന് വിലക്കേർപ്പെടുത്തി; ചങ്ങരോത്ത് പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോഗബാധിതർ 300 കവിഞ്ഞു
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോഗബാധിതരുടെ എണ്ണം കൂടുന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മുന്നൂറ് കവിഞ്ഞു. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം കുറവാണ്. വീടുകളിലാണ് ഭൂരിഭാഗം പേരും ചികിത്സയിലുള്ളത്. ഓണാവധി കഴിഞ്ഞ് വടക്കുമ്പാട് ഹയർസെക്കണ്ടറി സ്കൂൾ തുറന്നിട്ടില്ല. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് സ്കൂൾ തുറക്കാത്തത്. വടക്കുമ്പാട് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളാണ് കൂടുതലും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ
ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ജനമനസാക്ഷിയുണര്‍ത്തി ചങ്ങരോത്ത് എം.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍- വീഡിയോ കാണാം
പേരാമ്പ്ര: സംഘര്‍ഷഭരിതവും സങ്കീര്‍ണവുമായ സാമൂഹികാവസ്ഥയില്‍ സമാധാന സംരക്ഷണത്തിനായ് സര്‍വ്വരും രംഗത്തിറങ്ങേണ്ടതിന്റെ പ്രാധാന്യമുണര്‍ത്തി ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചങ്ങരോത്ത് എം.യു.പി സ്‌കൂളില്‍ വിവിധ പരിപാടികള്‍ നടന്നു. പോസ്റ്ററുകള്‍ നിര്‍മ്മിച്ചു പ്രദര്‍ശിപ്പിച്ചും യുദ്ധ വിരുദ്ധ വലയം തീര്‍ത്തും യുദ്ധത്തിനെതിരെ പ്രതിജ്ഞയെടുത്തും കയ്യൊപ്പ് ചാര്‍ത്തിയും ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കുട്ടികള്‍ ജനമനസാക്ഷിയുണര്‍ത്തി. യുദ്ധ വിരുദ്ധ വലയത്തില്‍ നഴ്‌സറി തലം മുതലുള്ള
ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ
പേരാമ്പ്ര: പതിനാലാം പഞ്ചവത്സര പദ്ധതി പ്രകാരം 2022-2023 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിനായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനായി. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സി.ഇ.ഒ കെ.ബി.മദനമോഹൻ മുഖ്യ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷൻമാരായ എം.അരവിന്ദാക്ഷൻ, ടി.കെ.ശൈലജ,
ചങ്ങരോത്ത് പഞ്ചായത്തിലെ ചെറുപുഴയില്‍ കല്ലൂര്‍ പാറക്കടവത്ത് പാലം നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ ചെറുപുഴയില്‍ കല്ലൂര്‍ പാറക്കടവത്ത് പാലം നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു. പുഴയിലുള്ള രണ്ട് തൂണുകളുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്. പൈലിങ് ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കുറ്റ്യാടിപ്പുഴയുടെ കൈവഴിയാണ് ചെറുപുഴ. 7.70 കോടി രൂപ ചെലവിലാണ് പാറക്കടവത്ത് പാലം നിര്‍മ്മിക്കുന്നത്. 55.20 മീറ്റര്‍ നീളമുള്ള പാലത്തിന് 18 മീറ്റര്‍ നീളമുള്ള മൂന്ന് സ്പാനുകളാണ് ഉണ്ടാവുക. 11
കുട്ടികര്‍ഷകരുടെ കൃഷിയില്‍ കതിരണിഞ്ഞ് പാടം; ചങ്ങരോത്ത് കൊയ്ത്തുത്സവം
പേരാമ്പ്ര: കുട്ടി കര്‍ഷകരുടെ നെല്‍കൃഷി വിളവെടുത്തു. ചങ്ങരോത്തെ ജാനകീ വയലില്‍ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റാണ് കൃഷിയിറക്കിയത്. കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ‘കതിരണി’ പദ്ധതിയുടെയും ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന്റെ ‘നിറവ്’ പദ്ധതിയുടെയും ഭാഗമായാണ് ഒന്നര ഏക്കര്‍ പാടത്ത് നെല്‍കൃഷിചെയ്തത്. ചങ്ങരോത്ത് ഗ്രാമ
ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ ശില്‍പ്പശാല
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ ശില്‍പ്പശാല സംഘടിപ്പിച്ചു. വ്യവസായ-വാണിജ്യ വകുപ്പും പഞ്ചായത്തും സംയുക്തമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം 250 സംരഭങ്ങള്‍ പഞ്ചായത്തില്‍ ആരംഭിക്കുന്നതിനാണ് ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ടി.പി.റീന അധ്യക്ഷയായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ എം. അരവിന്ദാക്ഷന്‍
ചങ്ങരോത്ത് സൂപ്പിക്കടയില്‍ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകര്‍ന്നു
പേരാമ്പ്ര: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. ചങ്ങരോത്ത് സൂപ്പിക്കട പനങ്കുറ്റികര സുഭാഷിന്റെ വീടിന്റെ അടുക്കളഭാഗത്താണ് കഴിഞ്ഞദിവസം തെങ്ങ് മുറിഞ്ഞുവീണത്. വീടിന്റെ അടുക്കളയുടെ ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. സുഭാഷും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.