Tag: chakkittappara

Total 14 Posts

ബഫര്‍ സോണിനെതിരെ പെരുവണ്ണാമൂഴി മുതല്‍ ചക്കിട്ടപ്പാറ വരെ നീളുന്ന മനുഷ്യമതില്‍ തീര്‍ക്കാന്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് : പ്രക്ഷോഭത്തില്‍ അണിനിരക്കുക അയ്യായിരത്തിലേറെ പേര്‍

പേരാമ്പ്ര: ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മനുഷ്യമതില്‍ സംഘടിപ്പിക്കുന്നു.പെരുവണ്ണാമൂഴി മുതല്‍ ചക്കിട്ടപാറ വരെ നീളുന്ന മനുഷ്യ മതില്‍ പ്രക്ഷോഭത്തില്‍ അയ്യായിരത്തിലേറെ ബഹുജനങ്ങള്‍ പങ്കാളികളാകും. മനുഷ്യമതില്‍ പ്രക്ഷോഭത്തിന്റെ വിജയത്തിന് വേണ്ടി ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ സ്വാഗത സംഘം രൂപീകരിച്ചു. ഗ്രാമ പഞ്ചായത്തിലെ 90% ആളുകളുടെയും ജീവിതം ദുസ്സഹമാക്കുന്ന ബഫര്‍ സോണ്‍

ചക്കിട്ടപ്പാറയില്‍ കോവിഡ് കവര്‍ന്നത് 17 ജീവനുകള്‍; കൂടുതല്‍ മരണങ്ങള്‍ കുളത്തുവയലില്‍

ചക്കിട്ടപ്പാറ: പഞ്ചായത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 17 കോവിഡ് മരണങ്ങള്‍. പതിമൂന്നാം വാര്‍ഡായ കുളത്തുവയലിലാണ് ഏറ്റവുമധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. മൂന്നു മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. പന്നിക്കോട്ടൂര്‍, ചെമ്പനോട, പൂഴിത്തോട്, അണ്ണക്കുട്ടന്‍ചാല്‍ വാര്‍ഡുകളില്‍ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. മറ്റു വാര്‍ഡുകളിലെ കോവിഡ് മരണങ്ങള്‍: കുറത്തിപ്പാറ-1 മുതുകാട്-1 ചെങ്കോട്ടക്കൊല്ലി-2 ഇളങ്കാട്-1

ചക്കിട്ടപ്പാറയില്‍ ഹോമിയോ ക്ലിനിക് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന ഹോമിയോ ക്ലിനിക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. വനിതാ സഹകരണ സൊസൈറ്റിയുടെ പുതിയ കെട്ടിടത്തിലാണ് ഹോമിയോ ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. ഡോ. വിനീത അനീഷാണ് മെഡിക്കല്‍ ഓഫീസര്‍. എല്ലാവിധ ഹോമിയോ മരുന്നുകളും ഇവിടെ ലഭ്യമാണ്.

ചക്കിട്ടപാറയിലെ പെരുവണ്ണാമൂഴി കുടുംബാരോഗ്യകേന്ദ്രം ശുചീകരിച്ച് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്

ചക്കിട്ടപാറ: ഡി.വൈ.എഫ്.ഐ ചക്കിട്ടപാറ നോര്‍ത്ത് യൂത്ത് ബ്രിഗേഡ് ഗവ: കുടുംബാരോഗ്യ കേന്ദ്രവും, പരിസരവും ശുചീകരിച്ചു. കാട് നിറഞ്ഞ ഭാഗവും വെട്ടിത്തെളിച്ച് വൃത്തിയാക്കി. നിരവധി സേവനപ്രവര്‍ത്തനങ്ങളാണ് ഡിവൈഎഫ്‌ഐ നടപ്പിലാക്കുന്നത്. കോവിഡ് രോഗികളുടെ വീടുകളിലെ ഭക്ഷണം, വളര്‍ത്ത് മൃഗങ്ങള്‍ക്ക് പുല്ല് തുടങ്ങിയ അവശ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കുന്നുണ്ട്. ഇനിയും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റടുക്കുമെന്ന് യൂത്ത് ബ്രിഗേഡ് ഭാരവാഹികള്‍ അറിയിച്ചു.

error: Content is protected !!