Tag: chakkittappara
വനംവകുപ്പിന്റെ തടസമില്ല, സര്‍ക്കാറിന് വലിയ സാമ്പത്തിക ലാഭവും കിട്ടും; മുള്ളന്‍കുന്ന്-പെരുവണ്ണാമൂഴി മലയോര ഹൈവേ നിര്‍മ്മാണത്തിന് പുതിയ റൂട്ട് നിര്‍ദേശിച്ച് നാട്ടുകാര്‍
ചക്കിട്ടപാറ: നിര്‍ദിഷ്ട മലയോര ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് നിലവിലെ അലൈന്‍മെന്റില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുള്ളന്‍കുന്ന്- നിന്നും ഒറ്റക്കണ്ടം വഴി പെരുവണ്ണാമൂഴിയിലേക്കുള്ള മലയോര ഹൈവേയുടെ നിര്‍മാണത്തിന് പകരം പുതിയ റൂട്ട് കാട്ടി നാട്ടുകാര്‍ രംഗത്ത്. മുള്ളന്‍കുന്ന് – പെരുവണ്ണാമൂഴി അലൈന്‍മെന്റിനായി രണ്ട് പ്രദേശങ്ങളിലെ നാട്ടുകാര്‍ റോഡിനായി വാദിക്കുകയും ഇത് സംബന്ധിച്ച പരാതി ഹൈക്കോടതിയിലെത്തി നില്‍ക്കുന്ന അവസ്ഥയിലുമാണ്
ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം: നിരക്ഷരരെ കണ്ടെത്താനുള്ള സര്‍വേയ്ക്ക് ചക്കിട്ടപ്പാറ പഞ്ചായത്തിലെ മണ്ഡപം കോളനിയില്‍ നിന്ന് തുടക്കം
ചക്കിട്ടപ്പാറ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നിരക്ഷരരെ കണ്ടെത്താനുള്ള സര്‍വേയ്ക്ക് ജില്ലയില്‍ തുടക്കമായി. സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മണ്ഡപം കോളനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിച്ചു. ജില്ലയിലെ 78 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍വേ ആരംഭിച്ചു. നിരക്ഷരരുള്ള വീടുകളിലെത്തി
സാങ്കേതിക പ്രശ്‌നങ്ങള്‍ വഴിമുടക്കുന്നു; ചക്കിട്ടപ്പാറ ബി.പി.എഡ്. സെന്ററിനുള്ള കെട്ടിടനിര്‍മാണം ഇതുവരെ തുടങ്ങിയില്ല
പെരുവണ്ണാമൂഴി: ടെന്‍ഡര്‍ നല്‍കിയിട്ടും ചക്കിട്ടപ്പാറയിലുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.പി.എഡ് സെന്ററിനുള്ള കെട്ടിട നിര്‍മാണം തുടങ്ങാനായില്ല. സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് കെട്ടിടനിര്‍മ്മാണം മുടങ്ങാന്‍ കാരണം. പഞ്ചായത്തിന്റെ പെര്‍മിറ്റ് ഇതുവരെ ലഭിക്കാത്തതാണ് കെട്ടിടനിര്‍മാണം വൈകാന്‍ ഇടയാക്കുന്നത്. പഞ്ചായത്തിന്റെ പെര്‍മിറ്റിനായുള്ള അപേക്ഷ മൂന്നുമാസം മുമ്പ് യൂണിവേഴ്‌സിറ്റി അധികൃതര്‍ നല്‍കിയിരുന്നു. എന്നാല്‍ കെട്ടിടത്തിന്റെ വിസ്തൃതി 1500 ചതുരശ്ര മീറ്ററില്‍ കൂടുതലായതിനാല്‍ ടൗണ്‍പ്ലാനിങ്
” മക്കളുടെ പഠനകാര്യങ്ങളെല്ലാം ഒരു കുറവുംവരാതെ നോക്കിയിരുന്നത് തൊഴിലുറപ്പിന് പോകുന്നത് കൊണ്ടാണ്, ഇനി എന്താവുമെന്നറിയില്ല” ഒരു പഞ്ചയത്തില്‍ ഒരേസമയം 20 പ്രവൃത്തിയെന്ന കേന്ദ്ര ഉത്തരവ് നടപ്പിലാക്കിയാല്‍ എന്തു ചെയ്യുമെന്നറിയാതെ ചക്കിട്ടപ്പാറയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍
ചക്കിട്ടപ്പാറ: ”തൊഴിലുറപ്പ് പദ്ധതി കൊണ്ടാണ് മക്കളുടെ പഠനകാര്യങ്ങള്‍ ഞാന്‍ നോക്കിയിരുന്നത്. അവര്‍ വലിയ ക്ലാസിലേക്ക് പോകുകയാണ്, ഇനി അവരുടെ കാര്യങ്ങളെല്ലാം എങ്ങനെ നടക്കുമെന്ന ആധിയാണെനിക്ക്” തൊഴിലുറപ്പ് തൊഴിലാളിയായ ചക്കിട്ടപ്പാറ സ്വദേശിനി രജിതയ്ക്ക്. രജിതയുടെ ഭര്‍ത്താവിന് കൂലിപ്പണിയാണ്. മഴക്കാലമായാല്‍ പിന്നെ വല്ലപ്പോഴും ഒന്നോ രണ്ടോ പണി കിട്ടിയാല്‍ ആയി എന്നതാണ് അവസ്ഥ. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ കുടുംബം മുന്നോട്ടുകൊണ്ടുപോകാനുള്ള
മനുഷ്യമതില്‍ മനുഷ്യസാഗരമാക്കി ചക്കിട്ടപ്പാറക്കാര്‍: ബഫര്‍സോണിനെതിരെ മലയോരജനത ഒറ്റക്കെട്ടായി ഒഴുകിയെത്തിയപ്പോള്‍ ദിലീഷ് ചക്കിട്ടപ്പാറ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം
ചക്കിട്ടപ്പാറ: വനാതിര്‍ത്തിയുടെ ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോലമേഖലയായി പ്രഖ്യാപിച്ച സുപ്രീം കോടതി വിധിയ്‌ക്കെതിരെ മലയോരമേഖലയുടെ പ്രതിഷേധം അണപൊട്ടിയൊഴുകിയപ്പോള്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് തീര്‍ത്ത മനുഷ്യമതില്‍ മനുഷ്യസാഗരമായി മാറി. ഉച്ചയ്ക്ക് പെയ്ത മഴയ്‌ക്കൊന്നും ആള്‍ക്കൂട്ട മതിലിന്റെ ബലം കുറയ്ക്കാനായില്ല. പ്രായമായവരും യുവാക്കളും കുട്ടികളുമെല്ലാം പെരുവണ്ണാമൂഴി മുതല്‍ ചക്കിട്ടപ്പാറവരെയുള്ള മൂന്നരകിലോമീറ്റര്‍ മതിലിന്റെ ഭാഗമായി. പ്രതിഷേധത്തിന്റെ മതില്‍ തീര്‍ത്തുകൊണ്ട് ആയിരങ്ങള്‍ ബഫര്‍സോണ്‍
ഠേ…. ഒറ്റ വെടി, പന്നി ക്ലോസ്: ചക്കിട്ടപാറയില്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ പന്നിയെ വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസിന്
ചക്കിട്ടപ്പാറ: കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്. കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ കോടതിയില്‍ നിന്നും അനുമതി നേടിയ മുണ്ടക്കല്‍ ഗംഗാധരന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ നിര്‍ദേശ പ്രകാരമാണ് കാട്ടുപന്നിയെ കൊന്നത്. ചക്കിട്ടപ്പാറ പതിമൂന്നാം വാര്‍ഡില്‍ മംഗലത്ത് മാത്തുക്കുട്ടിയുടെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെയാണ് വെടിവെച്ചുകൊന്നത്. കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നി വാഴയും മറ്റും നശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പന്നിയെ
‘മനുഷ്യന്റെ ജീവനും സ്വത്തും അപകടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പഞ്ചായത്തിന് ഇടപെടാം; വെടിവെക്കാന്‍ ഉത്തരവിട്ടത് നിയമപരമായി പ്രശ്‌നങ്ങളുണ്ടെന്ന് മനസിലാക്കി കൊണ്ടുതന്നെയാണ്” ചക്കിട്ടപ്പാറയില്‍ ഭീതി വിതച്ച ഭ്രാന്തന്‍ നായയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: സംസ്ഥാനത്ത് ആദ്യമായി ഒരു നായയെ വെടിവെച്ചുകൊല്ലാന്‍ അധികാരം നല്‍കിക്കൊണ്ട് വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് പ്രസിഡന്റ് ഇത്തരത്തിലൊരു വെടിവെപ്പിന് നിര്‍ദേശം നല്‍കുന്നത്. കൊല്ലപ്പെട്ട പട്ടിക്ക് പേവിഷബാധയില്ലെങ്കില്‍ നിയമനടപടിയടക്കം നേരിടേണ്ടിവരും എന്ന് ബോധ്യമുണ്ടായിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടായ സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്വമേധയാ ഇത്തരമൊരു
”ചോരവാര്‍ന്ന മുഖവുമായി അവനെന്നേ അമ്മേ എന്നു വിളിച്ചതുപോലെയാണ് തോന്നിയത്, അതാണ് ഒന്നുമോര്‍ക്കാതെ ഓടിച്ചെന്ന് പരിപാലിച്ചത്’ ചക്കിട്ടപ്പാറയില്‍ ഭീതിവിതച്ച് പേപ്പട്ടി വിളയാടിയപ്പോള്‍ ഇനിമുന്നോട്ട് എങ്ങനെ ജീവിക്കുമെന്നറിയാതെ നരിനട സ്വദേശിനി റാണി
പേരാമ്പ്ര: ‘ചോരവാര്‍ന്ന മുഖവുമായി അവനെന്നേ അമ്മേ എന്നു വിളിച്ചതുപോലെയാണ് തോന്നിയത്, അതാ ഞാന്‍ ഓടിച്ചെന്ന് അവനെ മുറിവില്‍ തൊട്ടതും നായ കടിച്ചതിന്റെ പാടുകള്‍ നോക്കിയതും.” അമ്മയും താനും കുറേ വളര്‍ത്തുമൃഗങ്ങളും അടങ്ങിയ സന്തോഷത്തെ ആകെ ഇല്ലാതാക്കിയ സംഭവത്തെക്കുറിച്ച് പറയുകയാണ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ നരിനട ഭാസ്‌കരന്‍ മുക്കിലെ ചെറുവലത്ത് മീത്തല്‍ റാണി. റാണിയുടെ കിടാവിനെ ഇന്നലെയാണ് നായ
ചക്കിട്ടപ്പാറ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി വേഗം കൂടും; മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നേരില്‍ക്കണ്ട് പഞ്ചായത്ത് അധികൃതര്‍
ചക്കിട്ടപ്പാറ: പഞ്ചായത്തില്‍ നടപ്പിലാക്കുന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി ചുമതലപ്പെടുത്തിയ സംഘം സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തി മന്ത്രിമാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ആവശ്യമായ ചര്‍ച്ചകള്‍ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തുവാനും ഗ്രാമപഞ്ചായത്ത്
ബഫര്‍ സോണ്‍ വിരുദ്ധ പോരാട്ടത്തില്‍ വന്‍ ജനപങ്കാളിത്തം: ചക്കിട്ടപ്പാറയില്‍ മനുഷ്യമതില്‍ തീര്‍ക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗഗമിക്കുന്നു
ചക്കിട്ടപ്പാറ: ബഫര്‍ സോണ്‍ വിരുദ്ധ മനുഷ്യമതില്‍ ശക്തിപ്പെടുത്താനുള്ള ഒരുക്കങ്ങള്‍ ചക്കിട്ടപ്പാറ പഞ്ചായത്തില്‍ പുരോഗമിക്കുന്നു. മനുഷ്യ മതില്‍ സമരത്തില്‍ മുഴുവന്‍ ബഹുജനങ്ങളുടേയും പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വാര്‍ഡ് ഒന്നില്‍ വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷന്‍ വന്‍ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധനേടി. ബഫര്‍ സോണ്‍ നമ്മുടെ നാട്ടിലെ ഓരോ മനുഷ്യരുടെയും ജീവിതത്തെ എങ്ങനെ ബാധിക്കും എന്ന് സമൂഹത്തിന് എത്ര മാത്രം ബോധ്യം ഉണ്ട്