Tag: Chakkittapara

Total 37 Posts

നവീകരിച്ച ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു (ചിത്രങ്ങൾ കാണാം)

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണനാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷനായി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ സി.കെ.ശശി, ബിന്ദു വത്സന്‍, ഇ.എം.ശ്രീജിത്ത്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ജോസഫ് പള്ളുരുത്തി, എ.ജി.ഭാസ്‌കരന്‍, ബാബു കൂനംതടം, കെ.എ.ജോസുകുട്ടി,

നവീകരിച്ച ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസ് ജൂണ്‍ ഒന്നിന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും

പേരാമ്പ്ര: നവീകരിച്ച ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസ് ജൂണ്‍ ഒന്നിന് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണനാണ് ഓഫീസ് ഉദ്ഘാടനം ചെയ്യുക. പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാനായാണ് ഓഫീസ് നവീകരിച്ച് താഴത്തെ നിലയിലേക്ക് മാറ്റുന്നത്.

ചക്കിട്ടപാറ-പെരുവണ്ണാമൂഴി റോഡ് തകര്‍ന്നു; വാഴ നട്ട് പ്രതിഷേധിച്ച് കോണ്‍ഗ്രസ്

പേരാമ്പ്ര: ചക്കിട്ടപാറയില്‍ നിന്ന് പെരുവണ്ണാമൂഴിയിലേക്കുള്ള റോഡ് തകര്‍ന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. റോഡ് നിറയെ കുണ്ടും കുഴിയുമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് റോഡിലെ കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ചു. നാല് കിലോമീറ്റര്‍ ദൂരമുള്ള റോഡ് പലയിടത്തും പാടെ തകര്‍ന്നിട്ടുണ്ട്. മഴയത്ത് വെള്ളം നിറയുന്നതോടെ കുഴികള്‍ യാത്രക്കാര്‍ക്ക് കാണാന്‍ കഴിയാതെയാവുകയും അപകടസാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ബൈക്ക് യാത്രക്കാര്‍ക്കാണ് ഏറെ ദുരിതം.

ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി ചക്കിട്ടപാറയില്‍ ദൃശ്യകലാ പഠന ക്യാമ്പ്

പേരാമ്പ്ര: ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി ചക്കിട്ടപാറയില്‍ ദൃശ്യകലാ പഠന ക്യാമ്പ് നടത്തി. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയായ വനമിത്രയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ മുതുകാട് മേഖലയിലെ നാല് ആദിവാസി കോളനികളിലെ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ്

ചക്കിട്ടപാറയില്‍ റബര്‍ ഷീറ്റ് ഉണക്കുന്ന പുകപ്പുരക്ക് തീപ്പിടിച്ചു

പേരാമ്പ്ര: റബര്‍ ഷീറ്റ് ഉണക്കുന്ന പുകപ്പുരക്ക് തീപ്പിടിച്ച് ക്വിന്റലോളം ഷീറ്റ് കത്തിനശിച്ചു. ചക്കിട്ടപാറ മുള്ളന്‍കുഴി പ്രകാശിന്റെ റബര്‍ ഷീറ്റുകളാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. മൈതാനിയില്‍ കളിച്ച കൊണ്ടിരുന്ന യുവാക്കളും നാട്ടുകാരും സംഭവം കണ്ടു പെട്ടെന്നെത്തി വെള്ളം പമ്പു ചെയ്ത് തീയണച്ചതിനാല്‍ വലിയ അപകടവും നഷ്ടവും ഒഴിവായി. പേരാമ്പ്ര അഗ്‌നിശമന സേനയും പെരുവണ്ണാമൂഴി പോലീസും

ചക്കിട്ടപ്പാറയില്‍ ആദ്യഡോസ് പൂര്‍ത്തിയാക്കാത്തത് 500 ലധികം പേര്‍: ബോധപൂര്‍വ്വമായി വാക്‌സിനെടുക്കാത്ത മുഴുവന്‍ പേരുടെയും ലിസ്റ്റ് തയ്യാറാക്കാന്‍ പഞ്ചായത്ത് നിര്‍ദേശം

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ആദ്യ ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കാത്ത അഞ്ഞുറൂലിധികം പേരുണ്ടെന്ന്‌ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍. ഇവരുടെ ലിസ്റ്റ് തയ്യാറാക്കി ഒക്ടോബര്‍ മൂന്നാം തിയ്യതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍.ആര്‍.ടി വളണ്ടിയര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ബുധനാഴ്ച നടന്ന കോര്‍കമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമായും മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് ആളുകള്‍

ചക്കിട്ടപ്പാറയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വാച്ചര്‍മാരെയും ഗണ്‍മാന്‍മാരെയും ഉടന്‍ നിയമിക്കും, റെയില്‍ ഫെന്‍സിംഗ് പദ്ധതി വേഗത്തിലാക്കും

സൂര്യഗായത്രി കാര്‍ത്തിക പേരാമ്പ്ര: കാട്ടു മൃഗങ്ങളുടെ ശല്യത്തില്‍ നട്ടം തിരിയുന്ന ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. പ്രശ്‌ന ബാധിത മേഖലയില്‍ വാച്ചര്‍മാരെയും ഗണ്‍മാന്‍മാരെയും ഉടന്‍ നിയമിക്കുമെക്കുമെന്നും റെയില്‍ ഫെന്‍സിംഗ് പദ്ധതി വേഗത്തിലാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ചക്കിട്ടപ്പാറയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ടി പി

error: Content is protected !!