Tag: Chakkittapara
ചക്കിട്ടപാറ പൂഴിത്തോടില്‍ വീണ്ടും കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം
പേരാമ്പ്ര: ചക്കിട്ടപാറ പൂഴിത്തോടില്‍ വീണ്ടും കാട്ടാനയിറങ്ങി. ആലമ്പാറ മേഖലയില്‍ ആനയിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പൂഴിത്തോടിലും ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്. ഈ മേഖലയിലെ കര്‍ഷകരായ സന്തോഷ് ഇടമണ്ണേല്‍, ചെറിയാന്‍ പന്തപ്ലാക്കല്‍, ഷാജു ഇടമണ്ണേല്‍ തുടങ്ങിയവരുടെ കൃഷിടങ്ങളിലാണ് നാശനഷ്ടം വരുത്തിയത്. നിരന്തരമായി കൃഷിനാശം വരുത്തുന്നതുമൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ രക്ഷിക്കാന്‍ വനം വകുപ്പ് ശാശ്വതമായ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നാണ്
ടോക്യോ ഒളിമ്പിക്സിന് പിന്നാലെ കോമൺവെൽത്ത് ഗെയിംസിലും; ചക്കിട്ടപ്പാറ സ്വദേശി ഒളിമ്പ്യൻ നോഹ നിര്‍മല്‍ ടോം കുതിപ്പ് തുടരുന്നു
പേരാമ്പ്ര: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള മുപ്പത്തിയേഴംഗ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിനെ പ്രഖ്യാപിച്ചു. ചക്കിട്ടപാറ സ്വദേശിയുൾപ്പെടെ ടീമില്‍ പത്ത് മലയാളി താരങ്ങളുണ്ട്. ഇന്ത്യൻ സംഘത്തെ ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര നയിക്കും. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. ഏഴ് പുരുഷ താരങ്ങളും മൂന്ന് വനിതാ താരങ്ങളുമാണ് ടീമിലെ
‘കിഡ്‌നി ഞാന്‍ നല്‍കാം, എനിക്കെന്റെ മകനെ വേണം’; ഇരു കിഡ്‌നികളും തകരാറിലായ ചക്കിട്ടപ്പാറ സ്വദേശി ദിഗേഷിന്റെ ചികിത്സയ്ക്ക് വേണ്ടത് 20 ലക്ഷത്തോളം രൂപ, സുമനസുകളുടെ കാരുണ്യം തേടി കുടുംബം; നമുക്കും കൈകോർക്കാം
പേരാമ്പ്ര: രണ്ട് കിഡ്‌നികളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന ദിഗേഷിനായി സുമനസ്സുകളുടെ കാര്യുണ്യം തേടുകയാണ് കുടുംബം. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ദീഗേഷിന് ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കില്‍ കിഡ്‌നി മാറ്റിവെക്കലല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കിഡ്‌നി നല്‍കാന്‍ അമ്മ തയ്യാറാണ്, എന്നാല്‍ സാധാരണക്കാരായ ദിഗേഷിന്റെ കുടുംബത്തിന് ഭീമമായ ചികിത്സാ ചെലവ് താങ്ങാവുന്നതിലുമപ്പുറമാണ്. ടൈല്‍സിന്റെ പണിക്ക് പോയാണ് ദിഗേഷ് കുടുംബം പുലര്‍ത്തിയത്.
”ആശങ്കയുണ്ടെന്റെയുള്ളില്‍, എനിക്കാശങ്കയേറെയുണ്ടുള്ളില്‍…” ബഫര്‍സോണ്‍ വിഷയത്തില്‍ കവിതയിലൂടെ പ്രതിഷേധിച്ച് ചക്കിട്ടപ്പാറ സ്വദേശി സുരേഷ് കനവ് (കവിത കേള്‍ക്കാം)
ബഫര്‍സോണ്‍ വിഷയത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധം അലയടിക്കുകയാണ്. ചോരനീരാക്കി, മണ്ണില്‍ പണിയെടുത്ത് പൊന്ന് വിളയിക്കുന്ന ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കര്‍ഷകരുള്‍പ്പെടുന്ന മലയോര മേഖല. സംരക്ഷിതവനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോലമേഖല (ബഫര്‍സോണ്‍) നിര്‍ബന്ധമെന്ന സുപ്രീം കോടതി ഉത്തരവ് ആണ് ആശങ്കയ്ക്കു കാരണം. ആനയെയും പുലിയെയും പേടിക്കാത്ത, ഉരുള്‍പൊട്ടലിനെ കൂസാത്ത മലയോര ജനതയിതാ നെഞ്ചിടിപ്പോടെ കേള്‍ക്കുകയാണു ബഫര്‍സോണ്‍
‘ബഫർ സോൺ വനത്തിനകത്തേക്ക് നിജപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണം, നിയമ നിർമ്മാണം മാത്രമാണ് ഏക പോംവഴി’; ചക്കിട്ടപാറയിൽ നാളെ നടക്കുന്ന കർഷക പ്രതിഷേധത്തിന് പിന്തുണയുമായി വി ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ
പേരാമ്പ്ര: സുപ്രീം കോടതിയുടെ അശാസ്ത്രീയമായ ബഫർ സോൺ വിധിക്കെതിരെ ചക്കിട്ടപാറയിൽ നാളെ നടക്കുന്ന കർഷക പ്രതിഷേധത്തിന് പിന്തുണയുമായി കർഷകരുടെ കൂട്ടായ്മയായ വി ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ. അശാസ്ത്രീയമായ ബഫർസോൺ പ്രഖ്യാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വി ഫാം കർഷക പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സുപ്രീം കോടതി വിധിയെ മറികടക്കാൻ ആവശ്യമായ നിയമ നിർമ്മാണം മാത്രമാണ് ഏക പോംവഴിയെന്ന്
‘സർക്കാറുകളുടെ ഇരട്ടത്താപ്പ് നമ്മൾ മനസ്സിലാക്കി, ഇനി പോരാട്ടം മാത്രമേ വഴിയുള്ളൂ’; സുപ്രീം കോടതിയുടെ അശാസ്ത്രീയമായ ബഫർ സോൺ വിധിക്കെതിരെ നാളെ ചക്കിട്ടപാറയിൽ വൻ കർഷക പ്രതിഷേധം
പേരാമ്പ്ര: സുപ്രീം കോടതിയുടെ അശാസ്ത്രീയമായ ബഫർ സോൺ വിധിക്കെതിരെ നാളെ ചക്കിട്ടപാറയിൽ വൻ കർഷക പ്രതിഷേധം. നാളെ വൈകീട്ട് നാല് മണിക്ക് ചക്കിട്ടപാറ അങ്ങാടിയിലാണ് പരിപാടി. രാഷ്ട്രീയ-ജാതി-മതഭേദമന്യെ നടക്കുന്ന കർഷക പ്രതിഷേധം കൂരാച്ചുണ്ട് ഫെറോന വികാരി ഫാദർ വിൻസന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. മലയോര കർഷകരെ അവർ അധ്വാനിച്ച് വളർന്ന മണ്ണിൽ നിന്ന് ആട്ടിപ്പായിക്കുന്ന കേന്ദ്ര-സംസ്ഥാന
പകല്‍വീടുകള്‍ ഇനി സായംപ്രഭ ഹോമുകള്‍; പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും വയോജന സംഗമവും ചക്കിട്ടപാറയില്‍ നടന്നു
പേരാമ്പ്ര: ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പകല്‍വീടുകള്‍ സ്വയംപ്രഭാ ഹോമുകളാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചക്കിട്ടപാറയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശിയാണ് ഉദ്ഘാടനം ചെയ്തത്. ചക്കിട്ടപാറ കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷനായി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷറഫ് കാവില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാവിലുംപാറ, മരുതോങ്കര,
ചക്കിട്ടപാറ പഞ്ചായത്തിലെ എല്ലാവർക്കും സാമൂഹ്യ സുരക്ഷ; ഉത്സവാന്തരീക്ഷത്തിൽ ‘സുരക്ഷ ചക്ര’ സർവ്വേയ്ക്ക് തുടക്കം
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും സാമൂഹ്യ സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കും ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന ‘സുരക്ഷ ചക്ര’ പദ്ധതിയുടെ ഭാഗമായുള്ള സർവ്വേ ആരംഭിച്ചു. ചക്കിട്ടപ്പാറ പഞ്ചായത്തിലെയും ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെയും 75 ഡിഗ്രി, പി.ജി വിദ്യാർത്ഥികളാണ് സർവ്വേ നടത്തുന്നത്. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും
ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നിര്‍മിച്ച ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നിര്‍മിച്ച ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലാണ് ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തത്. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 12 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് ശുചിമുറി കെട്ടിടങ്ങളാണ് സ്കൂളിൽ നിര്‍മിച്ചത്. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം.ശ്രീജിത്ത് അധ്യക്ഷത
ചക്കിട്ടപാറയ്ക്ക് ഇത് അഭിമാനം; ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷന്‍ പുരസ്‌കാരം ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്
പേരാമ്പ്ര: 2022 -23 സാമ്പത്തിക വർഷത്തെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷന്‍ പുരസ്‌കാരം ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്. കേന്ദ്രസര്‍ക്കാര്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന പഞ്ചായത്തിന് നല്‍കുന്ന പുരസ്‌കാരമാണ് ചക്കിട്ടപാറയ്ക്ക് ലഭിച്ചത്. വടകര എം.പി കെ.മുരളീധരന്‍ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന് പുരസ്‌കാരം സമ്മാനിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി