Tag: Chakkittapara

Total 37 Posts

‘കാട്ടുമൃഗങ്ങളോടും മുഴു പട്ടിണിയോടും സ്വാതന്ത്ര്യ സമരം പ്രഖ്യാപിച്ച നാട്, ഇന്ന് രാജ്യത്തിന് അഭിമാനമാകുന്ന നേട്ടങ്ങളുടെ നീണ്ട നിര’; ‘കണ്ടുപഠിക്കണം ചക്കിട്ടപ്പാറയെ’ റഷീദ്.കെ.സി എഴുതുന്നു

റഷീദ്.കെ.സി ചക്കിട്ടപ്പാറയെ കണ്ടുപഠിക്കണം, കുടിയേറ്റ കർഷകരുടെ മലയോര മേഖലയായ ചക്കിട്ടിപ്പാറയെ ഇന്ന് ലോകം മുഴുവൻ അറിയാം, കാട്ടുമൃഗങ്ങളോടും മുഴു പട്ടിണിയോടും സ്വാതന്ത്ര്യ സമരം പ്രഖ്യാപിച്ച നാടായിരുന്നു ചക്കിട്ടപ്പാറ. കാലോചിതമായ മാറ്റങ്ങൾ എല്ലായിടങ്ങളിലും കാണാൻ സാധിക്കുമെങ്കിലും കാലത്തേവെല്ലുന്ന ചില നേർകാഴ്ച്ചകൾ കാണണമെങ്കിൽ ചക്കിട്ടപ്പാറ സന്ദർശിക്കണം. കുടിയേറ്റ കർഷകരുടെ ദീർഘവീക്ഷണങ്ങൾ വിദ്യാഭ്യാസ മേഖലക്ക് സമ്മാനിച്ചത് ഒരു പുതിയ പാന്ഥാവ്

അതിഥികളായി വി.ടി മുരളിയും വി.ആര്‍.സുധീഷും ശ്രീജിത്ത് കൈവേലിയും; ജനകീയ ഉത്സവമായി ചക്കിട്ടപ്പാറ പഞ്ചായത്ത് പത്താംവാര്‍ഡിലെ ഓണം; വീഡിയോ

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡ് കമ്മറ്റി സംഘടിപ്പിച്ച ഓണം ഫെസ്റ്റ് 2022 ജനകീയ ഉത്സവമായി മാറി, കനത്ത മഴയെ അവഗണിച്ച് കൊണ്ട് നൂറു കണക്കിനാളുകള്‍ പങ്കാളികളായി സാംസ്‌കാരിക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകന്‍ വി.ടി.മുരളി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ വി.ആര്‍.സുധീഷ്, സിനിമ നടന്‍ ശ്രീജിത്ത് കൈവേലി എന്നിവര്‍

”ചക്കിട്ടപ്പാറയില്‍ ഇനിയൊരു പേപ്പട്ടി ആക്രമണമുണ്ടായാലും അതിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടും, നരിനടയില്‍ പട്ടിയെ വെടിവെച്ചുകൊന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറില്ല” ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സംസാരിക്കുന്നു

ചക്കിട്ടപ്പാറയിലെ നരിനടയില്‍ നിരവധി പേരെ ആക്രമിച്ച് ഭീതിപടര്‍ത്തിയ പേപ്പട്ടിയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ് നല്‍കിയ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ നിലപാട് വലിയ ചര്‍ച്ചയായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് താന്‍ ചെയ്തതെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തുതന്നെയായാലും നേരിടാന്‍ തയ്യാറാണെന്നും കെ.സുനില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. പേപ്പട്ടിയെക്കൊല്ലാന്‍ ഉത്തരവിട്ട സുനിലിനെതിരെ

പകല്‍വെട്ടത്തിലോ രാത്രിയോ ആകട്ടെ, ആക്രമിക്കാന്‍ എത്തുന്നവരെ ഈ പെണ്‍കുട്ടികള്‍ തൂക്കിയെറിയും; ധീര പദ്ധതിയിലൂടെ സ്വയംരക്ഷയിലേക്ക് ചുവടുവെച്ച് ചക്കിട്ടപ്പാറയിലെ കൗമാരക്കാരികളും

ചക്കിട്ടപ്പാറ: പകല്‍വെട്ടത്തിലോ രാത്രിയോ ആകട്ടെ, അക്രമിക്കാന്‍ എത്തുന്നവരെ മലര്‍ത്തിയടിക്കാന്‍ ചക്കിട്ടപ്പാറയിലെ ഈ കുരുന്നുകള്‍ക്ക് മറ്റാരുടെയും സഹായം വേണ്ടിവരില്ല. കൈപ്രയോഗത്തിലൂടെ എതിരാളിയെ തൂക്കിയെറിയാനുള്ള അടവുകള്‍ ചെറുപ്രായത്തില്‍ ഈ കുട്ടികളെ പഠിപ്പിക്കുകയാണ് നാദാപുരം സ്വദേശിയായ പ്രേമന്‍ ഗുരുക്കള്‍. വനിത–ശിശു വികസന വകുപ്പ് ആവിഷ്‌കരിക്കുന്ന ‘ധീര’യിലൂടെ സ്വയരരക്ഷയ്ക്ക് പെണ്‍കുട്ടികളെ പ്രാപ്തരാക്കാന്‍ കളരിമുറ അഭ്യസിപ്പിക്കുകയാണ് ഇവരെ. 10 മുതല്‍ 15 വയസുവരെയുള്ള

നിങ്ങള്‍ ഇതുവരെ പി.എം.കിസാന്‍ ഭൂമി വെരിഫിക്കേഷന്‍ ചെയ്തില്ലേ? രണ്ടായിരം രൂപ നഷ്ടമാകാതിരിക്കാനായി ഉടന്‍ വെരിഫിക്കേഷന്‍ ചെയ്യൂ; ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കി ചക്കിട്ടപാറ സഹകരണ ബാങ്ക്; വിശദാംശങ്ങള്‍

പേരാമ്പ്ര: പി.എം.കിസാന്‍ ഭൂമി വെരിഫിക്കേഷന്‍ ചെയ്യാനായി കര്‍ഷകര്‍ക്ക് അവസരമൊരുക്കി ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ ചക്കിട്ടപാറ, ചെമ്പനോട, മുതുകാട്, ചെമ്പ്ര ശാഖകളിലും പേരാമ്പ്ര ബാങ്ക് മാളിലുമാണ് ലാന്റ് വെരിഫിക്കേഷൻ ഹെൽപ്പ് ഡസ്ക് സേവനം ലഭ്യമാവുക. തുടര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാവാനായി ഭൂമി വെരിഫിക്കേഷന്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. അതിനാല്‍ ഇനിയും വെരിഫിക്കേഷന്‍ ചെയ്യാത്തവര്‍ ഉടന്‍ അത് ചെയ്തില്ലെങ്കില്‍

‘പഞ്ചായത്തിന്റെ പരിശ്രമത്താല്‍ നടപ്പാവുന്നത് കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യം’; ചക്കിട്ടപാറയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യ ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതിയെ കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കാനുള്ള വനം വകുപ്പിന്റെ തീരുമാനത്തില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പ്രതികരിച്ച് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍. കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇപ്പോള്‍ നടപ്പാവുന്നതെന്ന് കെ.സുനില്‍ പറഞ്ഞു. ‘സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്. 126 കര്‍ഷകരുടെ 202

‘ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനം’; ചക്കിട്ടപാറയില്‍ സ്വകാര്യ വ്യക്തികളുടെ വനാതിര്‍ത്തിയോട് ചേര്‍ന്ന ഭൂമി ഏറ്റെടുക്കാനുള്ള വനം വകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

പേരാമ്പ്ര: ചക്കിട്ടപാറയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 200 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള വനം വകുപ്പിന്റെ തീരുമാനം സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനമാണ് ഇതെന്ന് കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡന്റും യു.ഡി.എഫ് കണ്‍വീനറും ചക്കിട്ടപാറ പഞ്ചായത്ത് അംഗവുമായ ജോസുകുട്ടി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ‘ജനങ്ങളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം

ചക്കിട്ടപാറയില്‍ വന്‍ ഭൂമി ഏറ്റെടുപ്പ് വരുന്നു; സ്വകാര്യ വ്യക്തികളുടെ വനാതിർത്തിയിലെ 200 ഏക്കര്‍ ഭൂമി ഏറ്റെടുക്കും, രണ്ട് ഹെക്ടറിന് 15 ലക്ഷം

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമി അക്വിസിഷന്‍ നടത്തി വനം വകുപ്പ് ഏറ്റെടുക്കും. 200 ഏക്കര്‍ ഭൂമിയാണ് വനം വകുപ്പ് ഏറ്റെടുക്കുക. വന്യമൃഗശല്യം, ഉരുള്‍പൊട്ടല്‍, കാലവര്‍ഷക്കെടുതി എന്നിവ കണക്കിലെടുത്താണ് വനം വകുപ്പ് നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കുന്നത്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട്, മാവട്ടം, കരിങ്കണ്ണി, താളിപാറ, രണ്ടാംചീളി എന്നീ പ്രദേശങ്ങളിലെ

പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും അധിക വരുമാനം; ചക്കിട്ടപാറക്കാര്‍ക്കായി ഔഷധസസ്യ കൃഷിയില്‍ പരിശീലന പരിപാടി

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ ജനങ്ങള്‍ക്കായി ഔഷധസസ്യ കൃഷിയില്‍ പരിശീലന പരിപാടി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും അധിക വരുമാനം ഉറപ്പാക്കുന്നതിനായി ആരംഭിച്ച വിവിധ പദ്ധതികളില്‍ ഏറ്റവും പ്രാമുഖ്യം നല്‍കുന്ന പദ്ധതിയാണ് ഔഷധസസ്യ കൃഷിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ സഹകരണത്തോടെയാണ് പഞ്ചായത്തില്‍ നിര്‍മിത ഔഷധസസ്യ കൃഷി ആരംഭിക്കുന്നത്.

ഇത് നന്മയുടെ നല്ല മാതൃക; വൃക്ക മാറ്റി വയ്ക്കാൻ ചികിത്സാ സഹായം തേടുന്ന ചക്കിട്ടപാറയിലെ ദിഗേഷിനായി തങ്ങളുടെ കുടുക്ക പൊട്ടിച്ച് 1233 രൂപ നൽകി കുരുന്നുകൾ; നമുക്കും പിന്തുടരാം

പേരാമ്പ്ര: ചക്കിട്ടപാറയിൽ ഗുരുതര വൃക്കരോഗം ബാധിച്ച് ദിഗേഷിനെ സഹായിക്കാനായി തങ്ങളുടെ കുടുക്കകൾ പൊട്ടിച്ച് രണ്ട് കുരുന്നുകൾ. മലയിൽ ദിദീഷ്, ദീപ ദമ്പതിമാരുടെ മക്കളായ ആരാധ്യയും കണ്ണനുമാണ് ചെറുപ്രായത്തിലേ സഹജീവി സ്നേഹത്തിന്റെ നല്ല മാതൃകയായത്. ഇരുവരും കുടുക്ക പൊട്ടിച്ച് തങ്ങളുടെ സമ്പാദ്യമായ 1233 രൂപയാണ് ചികിത്സാ സഹായ നിധിയിലേക്ക് നൽകിയത്. അച്ഛനുമമ്മയും നൽകിയ തുകയ്ക്ക് പുറമെയാണ് ആരാധ്യയും

error: Content is protected !!