Tag: Chakkittapara

Total 37 Posts

നാട്ടുകാർക്ക് ഇനി സുഗമമായി സഞ്ചരിക്കാം; ചക്കിട്ടപ്പാറ അണ്ണക്കുട്ടന്‍ചാല്‍ വാര്‍ഡിലെ കുന്നമംഗലം-പാലംതലക്കൽ റോഡ് തുറന്നു

ചക്കിട്ടപാറ: ചക്കിട്ടപ്പാറ അണ്ണക്കുട്ടന്‍ചാല്‍ വാര്‍ഡിലെ കുന്നമംഗലം പാലംതലക്കൽ റോഡ് ജനങ്ങള്‍ക്കായി തുറന്ന് നല്‍കി. അഞ്ച് ലക്ഷം രൂപ മുതല്‍മുടക്കി നിര്‍മ്മിച്ച റോഡ് മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തീകരിച്ച ശേഷമാണ് നാടിന് സമര്‍പ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ റോഡ് ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ ഇ.എം.ശ്രീജിത്ത്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോർജ്ജ് മണ്ഡപത്തിൽ, സാവിത്രി ബാബു, സുരേഷ് ഈന്തികുഴിയിൽ,

കട്ടിൽ വിതരണം ചെയ്ത് ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത്; ആദ്യഘട്ടത്തിൽ വയോജനങ്ങളുള്ള എഴുപത് കുടുംബങ്ങൾക്ക്

പേരാമ്പ്ര: ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് എഴുപത് കുടുംബങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗ്രാമ പഞ്ചായത്തിലെ പട്ടിക ജാതി കുടുംബങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തത്. ആദ്യ ഘട്ടമായി വയോജനങ്ങളുള്ള എഴുപത് കുടുംബങ്ങൾക്കാണ് കട്ടിൽ വിതരണം ചെയ്തത്. പ്രസിഡൻ്റ് കെ. സുനിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ സി.കെ.

മലബാര്‍ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയ സര്‍വ്വേ ആരംഭിച്ചു; നിര്‍മ്മിതികളെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും, ലഭിച്ചത് 4061 അപേക്ഷകള്‍

ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി നിര്‍ണയ സര്‍വ്വേ ആരംഭിച്ചു. ചെമ്പനോട വില്ലേജില്‍പ്പെട്ട മൂത്തേട്ട്പുഴയുടെ അതിര്‍ത്തിയില്‍ നിന്നാണ് സര്‍വ്വേ ആരംഭിച്ചത്. ഡിസംബര്‍ 31 നുള്ളില്‍ ഒരു കിലോമീറ്റര്‍ അളന്ന് തിട്ടപ്പെടുത്തി ഈ ഭൂപ്രദേശത്ത് വരുന്ന നിര്‍മ്മിതികളെ കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ 4061 അപേക്ഷയാണ് ഗ്രാമപഞ്ചായത്തിന്

ആടിയും പാടിയും കാണികളുടെ മനം കവരാന്‍ അവരെത്തി; ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കലോത്സവത്തിനു തുടക്കമായി

ചക്കിട്ടപാറ: ആടിയും പാടിയും തങ്ങളുടെ സര്‍ഗവാസന ലോകത്തെ അറിയിക്കാന്‍ അവര്‍ ഒരുങ്ങി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കലോത്സവം ആരംഭിച്ചു. സംസ്ഥാന ബാലവകാശ കമ്മീഷന്‍ ചെയര്‍മ്മാന്‍ മനോജ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പ്പേഴസണ്‍ ബിന്ദു വത്സന്‍, ആരോഗ്യ

സംസ്ഥാന കേരളോത്സവമായിട്ടും പഞ്ചായത്ത് ​സ്പോര്‍ട്സ് ഗെയിംസിന് ചെലവാക്കിയ പണം തിരികെ നൽകിയില്ലെന്ന് ആരോപണം; ഇനിയും നീണ്ടുപോയാൽ ചക്കിട്ടപാറ പഞ്ചായത്തിന് മുന്നിൽ നിരാഹാരമിരിക്കുമെന്ന് പ്രതിഷേധക്കാര്‍

ചക്കിട്ടപ്പാറ: കേരളോത്സവം സംസ്ഥാന തലത്തിലേക്ക് കടന്നിട്ടും പരാതി തീരാതെ ചക്കിട്ടപാറ പഞ്ചായത്ത്. നവംബറിൽ നടന്ന പഞ്ചായത്ത് കേരളോത്സവവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. സ്പോർട്സ് ​ഗെയിംസിന്റെ സാമ്പത്തിക ചെലവുമായി ബന്ധപ്പെട്ടാണ് പ്രോഗ്രാം കണ്‍വീനറും ക്ലബ്ബ് അംഗങ്ങളും ആരോപണവുമായി രം​ഗത്തെത്തിയത്. നബംബര്‍ ആറ്, ഏഴ്, പന്ത്രണ്ട് തീയ്യതികളിലായി നടന്ന കേരളോത്സവം സ്പോര്‍ട്സ് ഗെയിംസ് മത്സരങ്ങളുടെ ചിലവുകള്‍ താല്‍ക്കാലികമായി

മെമ്പർഷിപ്പ് ക്യാമ്പിന്റെ ഭാഗമായ സമ്മേളനങ്ങളുടെ ചക്കിട്ടപാറ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു; പൊതുമരാമത്ത് നിർദേശം ലംഘിച്ച് നിർദ്ദിഷ്ട മലയോര ഹൈവേ റോഡിൽ ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിച്ച നടപടിയിയെ ചോദ്യം ചെയ്ത് മുസ്‌ലിംലീഗ്

ചക്കിട്ടപ്പാറ: പൊതുമരാമത്ത് വകുപ്പ് വിലക്കിയിട്ടും റോഡിന്റെ ഇരുഭാഗങ്ങളിലും കോണ്‍ക്രീറ്റ് ചെയ്തു വലിയ ഇലക്ട്രിക് പോസ്റ്റുകള്‍ സ്ഥാപിച്ചതില്‍ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ്. പിള്ളപെരുവണ്ണ മേഖല മുസ്ലിം ലീഗ് സമ്മേളനത്തിലാണ് മുസ്ലിം ലീഗ് ആരോപണം ഉന്നയിച്ചത്. നിര്‍ദ്ദിഷ്ട മലയോര ഹൈവേയ്ക്ക് ടെന്‍ഡര്‍ ചെയ്ത റോഡില്‍ പെരുവണ്ണാമൂഴിയില്‍ പുതുതായി തുടങ്ങുന്ന പവര്‍ഹൗസില്‍ നിന്ന് സബ്‌സ്റ്റേഷനിലേക്ക് ഹൈവോള്‍ട്ടേജ് ലൈന്‍വലിക്കുന്നതിനായായാണ്

അയല്‍വാസി സ്ഥലം കയ്യേറാന്‍ ശ്രമിച്ചെന്ന് ആരോപണം; പരാതികള്‍ കൊടുത്തിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ല, ആരോപണം നിഷേധിച്ച് അയല്‍വാസി; അഴിയാകുരുക്കായി ചക്കിട്ടപാറ നരിനടയിലെ തര്‍ക്ക ഭൂമി

സ്വന്തം ലേഖകൻ പേരാമ്പ്ര: അയല്‍വാസി സ്ഥലം കയ്യേറാന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി വയോധിക. ചക്കിട്ടപാറ പഞ്ചായത്തിലെ നരിനടയിലാണ് സംഭവം. നടുപ്പറമ്പില്‍ താമസിക്കുന്ന പുളിഞ്ഞോളിക്കുന്നുമ്മല്‍ ചിരുതക്കുട്ടിക്കാണ് സ്വന്തം പുരയിടത്തിലെ ആറ് സെന്റോളം വരുന്ന സ്ഥലത്തിന് നികുതി പോലും അടയ്ക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായിരിക്കുന്നത്. തങ്ങളുടെ സ്ഥലം കയ്യേറി സ്വന്തമാക്കാനുള്ള അയല്‍വാസിയുടെ ശ്രമമാണ് സ്വന്തം സ്ഥലം ഇപ്പോള്‍ ഒന്നും ചെയ്യാനാകാതെ

ക്ലാസിലിരുന്നപ്പോള്‍ പഴയ പത്താംക്ലാസുകാരായി അവര്‍; കാല്‍നൂറ്റാണ്ട് മുമ്പുള്ള സ്മരണകള്‍ പുതുക്കി കുളത്തുവയല്‍ സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 95-96 ബാച്ചിന്റെ ഒത്തുചേരല്‍

ചക്കിട്ടപ്പാറ: 25 വര്‍ഷത്തിനുശേഷം ഒത്തുചേര്‍ന്ന് കുളത്തുവയല്‍ സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 95-96 ബാച്ചിലെ വിദ്യാര്‍ഥികള്‍. ”തിരികെ 96” എന്ന പേരിലാണ് പൂര്‍വ്വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചത്. ഏറെക്കാലത്തിനുശേഷം പഴയ കൂട്ടുകാരെക്കണ്ടപ്പോള്‍ അവരെല്ലാം പഴയ പത്താംക്ലാസുകാരായി. വിശേഷങ്ങള്‍ പറഞ്ഞും പഴയ കാല ഓര്‍മ്മകള്‍ പുതുക്കിയും അവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. സെന്റ് ജോര്‍ജ് തീര്‍ത്ഥാടന

‘കഴിഞ്ഞ തവണ പതിനൊന്നാമത്‌, പത്തുപേരെ പിന്തള്ളി ഇത്തവണ ഒന്നാമതെത്തി, അടുത്തത് ഒളിമ്പിക്‌സ്’; ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ടി സ്വര്‍ണ്ണം നേടിയ ചക്കിട്ടപാറ സ്വദേശിനി നയന ജെയിംസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു

‘നിരവധി തവണ പരിശീലനം നിര്‍ത്തി സ്‌പോര്‍ട്‌സിനോട് വിടപറയാന്‍ ശ്രമിച്ചിരുന്നു, ഓരോ കാരണങ്ങള്‍ വീണ്ടുമെന്നെഗ്രൗണ്ടിലേക്ക് എത്തിച്ചു. മടങ്ങിവരവിലൊക്കെ ഊര്‍ജമായി ചെറുതുംവലുതുമായ വിജയങ്ങള്‍ ഒപ്പമുണ്ടായിരുന്നു’. ദേശീയ ഗെയിംസ് അത്ലറ്റിക്സില്‍ കേരളത്തിന് വേണ്ടി സ്വര്‍ണ്ണം നേടിയ ചക്കിട്ടപാറ സ്വദേശിനി നയന ജെയിംസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് മനസു തുറക്കുന്നു… കുഞ്ഞുന്നാള്‍ മുതല്‍ സ്‌പോര്‍ട്‌സിനോട് താത്പര്യമായിരുന്നു, വീട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയുള്ളതിനാല്‍

ചക്കിട്ടപ്പാറ പഞ്ചായത്തിലെ മാലിന്യനിര്‍മ്മാര്‍ജ്ജനം സ്മാര്‍ട്ട് ആവുന്നു; ഹരിതമിത്രം സ്മാര്‍ട്ട്ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റത്തിന് തുടക്കം

ചക്കിട്ടപ്പാറ: ചക്കിട്ടപാറ പഞ്ചായത്തില്‍ ഹരിത മിത്രം സ്മാര്‍ട്ട്ഗാര്‍ ബേജ് മോണിറ്ററിംഗ് സിസ്റ്റം ഉദ്ഘാടനവും ക്യു.ആര്‍കോഡ് പതിപ്പിക്കലും പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ചിപ്പി മനോജ് അദ്ധ്യക്ഷം വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം.ശ്രീജിത്ത് വാര്‍ഡ് മെമ്പര്‍മാരായ ബിന്ദുസജി, ബിനിഷ, വിനീത എന്നിവര്‍ സംസാരിച്ചു. ആര്‍.പി.സിനി, കെല്‍ട്രോണ്‍ ടെക്‌നീഷ്യരായ വൈഷ്ണ, നിവ്യ എന്നിവര്‍

error: Content is protected !!