Tag: chakkitapara Panchyat
പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി സേവാസ് പദ്ധതി; ചക്കിട്ടപാറയിൽ സേവാസ് ഓഫീസ് പ്രവർത്തനം തുടങ്ങി
പേരാമ്പ്ര: ചക്കിട്ടപാറയിൽ സേവാസ് പദ്ധതിയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.എം ശ്രീജിത്ത് അധ്യക്ഷനായി. പാർശ്വവത്കൃത മേഖലയിലെ കുട്ടികൾ കൂടുതൽ താമസിക്കുന്ന പഞ്ചായത്തിനെ ദത്തെടുത്ത് വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകി പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതിയാണ് സേവാസ്.
‘വളർത്തു മൃഗങ്ങളെ ആക്രമിച്ച് നാട്ടിൽ ഭീതിവിതച്ച തെരുവുനായയെ കൊല്ലാൻ ഉത്തരവിട്ടു’; ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനെ ആദരിച്ച് മലബാർ മ്യുസിക്
ചക്കിട്ടപാറ: പേ പിടിച്ച് ആക്രമകാരിയായ നായയെ കൊല്ലാൻ ഉത്തരവിട്ട ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനെ ആദരിച്ച് മലബാർ മ്യുസിക്. പഞ്ചായത്തിലെ നരിനട, ഭാസ്‌കരന്‍മുക്ക്, മറുമണ്ണ് മേഖലകളില്‍ ഭീതിവിതച്ച തെരുവുനായയെയാണ് വെടിവെച്ചുകൊല്ലാൻ പഞ്ചായത്ത് പ്രസിഡന്റ് ഉത്തരവിട്ടത്. ജൂലെെ പകുതിയോടെയിലാണ് സംഭവം നടന്നത്. നരിനട, ഭാസ്‌കരന്‍മുക്ക്, മറുമണ്ണ് മേഖലകളില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് തലങ്ങും വിലങ്ങും ഓടിയ നായ പ്രദേശവാസികളിൽ
‘പുതിയ സംരഭകർക്ക് ഒരാഴ്ചയ്ക്കകം ലെെസൻസ്’; ലോണ്‍-ലൈസന്‍സ്-സബ്സിഡി മേള സംഘടിപ്പിച്ച് ചക്കിട്ടപാറ പഞ്ചായത്ത്
പേരാമ്പ്ര: സംരംഭകത്വ വര്‍ഷത്തിന്റെ ഭാഗമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.സുനില്‍ നിര്‍വഹിച്ചു. പഞ്ചായത്തില്‍ സംരംഭം ആരംഭിക്കുന്നവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സ് നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. 29 പേര്‍ക്ക് ലോണ്‍ ലഭ്യമാക്കുന്നതിനായി ശുപാര്‍ശ നല്‍കി. ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.ലത, ഗ്രാമീണ്‍
സന്തോഷ വാര്‍ത്ത, 60 വയസിനു മുകളിലുള്ളവരുടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പഞ്ചായത്തായി ചക്കിട്ടപ്പാറ; ഔദ്യോഗിക പ്രഖ്യാപനം ഓഗസ്ത് അഞ്ചിനെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്, വിശദമായി നോക്കാം ചക്കിട്ടപ്പാറയിലെ കൊവിഡ് നിയന്ത്രണങ്ങളും ഇളവുകളും
ചക്കിട്ടപ്പാറ: കോഴിക്കോട് ജില്ലയിലെ അറുപത് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിയ പഞ്ചായത്തായി ചക്കിട്ടപ്പാറ മാറുന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഓഗസ്ത് അഞ്ചിന് നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പഞ്ചായത്തിലെ അറുപത് വയസ്സ് പൂര്‍ത്തിയായ നാലായിരത്തിന് മുകളില്‍ ആളുകളുടെ വാകസിനേഷന്‍ പൂര്‍ത്തിയായതായും പ്രസിഡന്റ് വ്യക്തമാക്കി. 4233 പേരാണ്
ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ എന്‍.കെ പ്രേമന്‍ അന്തരിച്ചു
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും സി.പി.ഐ നേതാവുമായ എന്‍.കെ പ്രേമന്‍ അന്തരിച്ചു. ഹൃദയാഘദത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. അറുപത് വയസ്സാണ്. ചക്കിട്ടപാറയിലെ സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്നു പ്രേമന്‍. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകീട്ടോടെ മരണം സംഭവിച്ചു. പിതാവ് പരേതനായ ഇ.എന്‍ ദാമോദരന്‍ മാസ്റ്റര്‍.മാതാവ്: ദാക്ഷായണി