Tag: chakkitapara
സാഹസികതയുടെ ഓളങ്ങളിൽ തുഴയെറിഞ്ഞ് ആവേശം വിതയ്ക്കാൻ കുറ്റ്യാടിപ്പുഴയിലെ മീൻതുള്ളിപ്പാറയിൽ വീണ്ടും കയാക്കിംങ്ങിന് വേദിയൊരുങ്ങുന്നു
പേരാമ്പ്ര: സാഹസികതയുടെ ഓളങ്ങളിൽ തുഴയെറിഞ്ഞ് ആവേശം വിതയ്ക്കാൻ കുറ്റ്യാടിപ്പുഴയിലെ മീൻതുള്ളിപ്പാറയിൽ ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം കയാക്കിങ്ങിന് വേദിയൊരുങ്ങുന്നു. കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവല്ലിന്റെ ഭാഗമായാണ് ചക്കിട്ടപാറ പഞ്ചായത്തിലെ മീൻതുള്ളിപ്പാറയിലും ജൂലായ് 25-ന് കയാക്കിങ് നടക്കുന്നത്. 2017-ലും 2018-ലും കയാക്കിങ് ചാമ്പ്യൻഷിപ്പ് നടന്നപ്പോൾ കാണികളായി ഒട്ടേറെപ്പേരാണ് എത്തിയത്. കോടഞ്ചേരിയിൽ കയാക്കിങ് മത്സരം പിന്നീടുള്ള
നോ എൻട്രി, വന്യമൃഗങ്ങൾ കൃഷിയിടത്തേക്ക് കടക്കാതിരിക്കാൻ ചക്കിട്ടപാറയിൽ സോളാർ വേലി
ചക്കിട്ടപാറ: വന്യമൃഗ ശല്യം തടയാൻ ചക്കിട്ടപാറ പഞ്ചായത്തിൽ സോളാർ വേലി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ നിർഹിച്ചു. 2022-23 ലെ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിലെ വിവിധ കൃഷിയിടങ്ങളിൽ പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 2450മീറ്ററിലാണ് സോളാർ ഫെൻസിങ് സ്ഥാപിച്ചത്. വ്യക്തിഗത ഗുണഭോക്താക്കൾക്ക് ഇത്തരത്തിൽ പദ്ധതി നടപ്പിലാക്കുന്നത് ആദ്യമായാണ്.
വാര്‍ഷിക പദ്ധതി രൂപീകരണം; ചക്കിട്ടപാറ പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു
ചക്കിട്ടപ്പാറ: പതിനാലാം പഞ്ചവത്സര വാര്‍ഷിക പദ്ധതി രൂപീകരണത്തിനായി പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം പഞ്ചായത്തില്‍ നടപ്പാക്കേണ്ട വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിപ്പി മനോജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്മാര്‍ സി.കെ.
ചിക്കൻ, ബീഫ്, പച്ചക്കറി, കറികളേതായാലും നല്ല അസ്സൽ മസാലക്കൂട്ടുകളിവിടെയുണ്ട്, നേരിട്ടും ഓൺലെെനായും വാങ്ങാം; ഗുണമേന്മയുളള ‘സമം’ രുചി കൂട്ടുമായി ചക്കിട്ടപാറയിലെ വനിതകൾ
പേരാമ്പ്ര: ഗുണമേന്മയുള്ള മസാല കൂട്ടുകൾ ഇനി മുതൽ ചക്കിട്ടപാറയിൽ ലഭിക്കും. ജില്ലാ-ഗ്രാമ പഞ്ചായത്തുകൾ ചേർന്നുള്ള കറി പൗഡർ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ചക്കിട്ടപാറയിൽ ആരംഭിച്ച കറി പൗഡർ യൂണിറ്റ് പൊതുമരാമത്ത് – ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാക്കാൻ കഴിയുന്ന ഇടപെടലാണ് ചക്കിട്ടപാറയിൽ നടപ്പാക്കിയതെന്ന് മന്ത്രി ഉദ്ഘാടന
കാട്ടുപന്നികള്‍ കൃഷിനശിപ്പിച്ച ചക്കിട്ടപ്പാറയിലെ കുട്ടികര്‍ഷകന് ഗ്രോബാഗുകള്‍ സമ്മാനിച്ച് പഞ്ചായത്ത്: സെപ്റ്റംബര്‍ 20ന് ജോയലിനെ ആദരിക്കും
ചക്കിട്ടപ്പാറ: കാട്ടുപന്നികളുടെ ആക്രമണത്തില്‍ നശിച്ച ചക്കിട്ടപ്പാറയിലെ ജോയലിന്റെ കപ്പത്തോട്ടം ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘം സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, നരിമട വാര്‍ഡ് മെമ്പര്‍ ബിന്ദു എന്നിവരടങ്ങിയ സംഘമാണ് ജോയലിന്റെ വീട്ടിലെത്തിയത്. വളരെ ചെറുപ്പത്തില്‍ തന്നെ കൃഷിയോട് അടങ്ങാത്ത താല്‍പര്യം കാണിക്കുന്ന ജോയല്‍ പുതതലമുറക്ക് മാതൃയാണെന്ന് കെ. സുനില്‍ പറഞ്ഞു. കാട്ടുപന്നികളുടെ ആക്രമണത്തില്‍ ജോയലിന്റെ
ചക്കിട്ടപ്പാറയില്‍ കാട്ടുപന്നികളെ വെടിവെക്കാന്‍ ഗണ്‍മാനെ നിയമിക്കുന്നു; തോക്ക് ലൈസന്‍സുള്ളവര്‍ക്ക് അപേക്ഷിക്കാം
പേരാമ്പ്ര : ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെക്കാൻ ഗൺമാനെ നിയമിക്കുന്നു. കാട്ടുപന്നികളെ വനംവകുപ്പിൽനിന്ന് മുൻകൂട്ടി അനുവാദംതേടി വെടിവെച്ച് ഫോറസ്റ്റിന് കൈമാറണം. അംഗീകൃത തോക്ക് ലൈസൻസുള്ള പരിചയ സമ്പന്നരായ ആളുകൾ 13-നകം രേഖകൾ സഹിതം ഓഫീസിൽ നേരിട്ടെത്തണം.
ടിപിആര്‍ നിരക്ക് പ്രകാരം കാറ്റഗറി ‘ബി’യില്‍ കൂടുല്‍ ഇളവുകള്‍, പേരാമ്പ്രയിലും ചക്കിട്ടപ്പാറയിലും അനുവദിച്ചിരിക്കുന്ന പുതിയ ഇളവുകള്‍ എന്തെല്ലാം? നോക്കാം വിശദമായി
പേരാമ്പ്ര: കാറ്റഗറി അടിസ്ഥാനമാക്കിയുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തെ ഓരോ പ്രദേശങ്ങളെയും വിവിധ കാറ്റഗറിയായി തിരിച്ചിരിക്കുന്നത്. ഇതനുസരിച്ച് 5 ശതമാനത്തിനു 10 ശതമാനത്തിനും ഇടയില്‍ ടി പി ആര്‍ നിരക്ക് ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ബിയിലാണ് ഉള്‍പ്പെടുക. പേരാമ്പ്ര മണ്ഡലത്തില്‍ ചക്കിട്ടപ്പാറയും പേരാമ്പ്രയും മാത്രമാണ് ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്.
വന്യമൃഗ ശല്യം: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് കാര്‍ഷിക വികസന സമിതി യോഗത്തില്‍ പ്രതിഷേധം; വീഡിയോ കാണാം
ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മേഖലയിലെ അതിരൂക്ഷമായ വന്യമൃഗ ശല്യത്തിനറുതി വരുത്തുക, ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വരുത്തി കൃഷി നശിപ്പിക്കുന്നത് പതിവാക്കിയ ഒറ്റയാന്‍ കാട്ടാനയെ വെടിവെച്ചു കൊല്ലുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ചക്കിട്ടപാറ കാര്‍ഷിക വികസന സമിതി യോഗത്തില്‍ അംഗത്തിന്റെ പ്രതിഷേധം. കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ ജനറല്‍ സെക്രട്ടറി രാജന്‍ വര്‍ക്കിയാണ് ആവശ്യങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡ്
കാട്ടാനകള്‍ കാടിറങ്ങുന്നു; ജീവിതം വഴിമുട്ടി ചക്കിട്ടപ്പാറയിലെ കര്‍ഷകര്‍
പോരാമ്പ്ര: കാട്ടാന കൂട്ടത്തിന്റെ ശല്യത്തില്‍ നട്ടം തിരിയുകയാണ് ചക്കിട്ടപ്പാറഗ്രാമ പഞ്ചായത്തിലെ മലയോര മേഖലയിലെ കര്‍ഷകര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്. ഇതിനെ തുടര്‍ന്ന് വന്‍ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. ഇന്നലെ രാത്രി ചെമ്പനോട ആലമ്പാറ മേഖലില്‍ കാട്ടാന കൂട്ടം ഇറങ്ങി വാഴകൃഷി നശിപ്പിച്ചു. ആലമ്പാറ പാലറ ലില്ലിയുടെ
ചക്കിട്ടപാറയിലെ കര്‍ഷകര്‍ക്ക് ആശ്വാസം; കൃഷി നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങളെ തടയാന്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കും
പോരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വനമേഖലയിലെ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി പേരാമ്പ്ര എംഎല്‍എ ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പെരുവണ്ണാമൂഴി ഫോറസ്റ്റ് റയിഞ്ച് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വനമേഖലയിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായി. കാട്ടുപന്നികളെ നശിപ്പിക്കുന്നതിനായി ഗണ്‍മാന്‍മാരെ നിയമിക്കാനും, വനമേഖലയില്‍ 56 ഏക്കര്‍ സ്ഥലത്ത് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കാനും, 15 പുതിയ