Tag: Chakitapara
അഭിമാനമായി ജിന്റോ തോമസ്; ചക്കിട്ടപ്പാറ സ്വദേശിയുടെ തിരക്കഥയില്‍ ഒരുക്കിയ ‘കാടകലം’ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു
ചെറുപ്പത്തില്‍ അമ്മയെ നഷ്ടപെട്ട ആദിവാസി ബാലന് കുഞ്ഞാപ്പുവിന്റെ കഥപറയുന്ന കാടകലം എന്ന സിനിമ ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. ചക്കിട്ടപ്പാറ സ്വദേശി ജിന്റോ തോമസും സഗില്‍ രവീന്ദ്രനും ചേര്‍ന്നാണ് കാടകലത്തിന്റെ തിരക്കഥ എഴുതിയത്. പെരിയാര്‍വാലി ക്രിയേഷന് വേണ്ടി ഷഗില്‍ രവീന്ദ്രന് കഥ എഴുതി സംവിധാനം ചെയ്ത കാടകലം ബ്രിട്ടനില്‍ വച്ചു നടക്കുന്ന ഫസ്റ്റ് ടൈം ഫിലിം മേക്കര്‍ അവാര്‍ഡ് ഫെസ്റ്റിവലില്‍
നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ; ചക്കിട്ടപ്പാറയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ ആക്രി ചലഞ്ച്
ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ നിര്‍ദ്ധരരായ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠനസൗകര്യം സജ്ജമാക്കാനായി ആക്രി ചലഞ്ച്. പഞ്ചായത്തിലെ അയല്‍ക്കൂട്ടങ്ങള്‍, യുവജന സംഘടനകള്‍, വാര്‍ഡ് സമിതികള്‍ എന്നിവ സംയുക്തമായി ചേര്‍ന്ന് വീടുകളില്‍ നിന്ന് ആക്രി വസ്തുകള്‍ ശേഖരിച്ച് വിറ്റാണ് പഠനോപകരണങ്ങള്‍ വാങ്ങാനുള്ള ധനം സമാഹരിക്കുന്നത്. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നരിനട ഒന്‍പതാം വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വ്വഹിച്ചു.
നേരിന്റെ പക്ഷത്തേക്കെന്ന് സിറാജും കുടുംബവും; ചക്കിട്ടപ്പാറയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും കുടുംബവും സി.പി.എമ്മില്‍ ചേര്‍ന്നു
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും കുടുംബവും കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. ചക്കിട്ടപാറ ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് പരിധിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും, ഐ.എന്‍.ടി.യു.സി മോട്ടോര്‍ സെക്ഷന്‍ ചക്കിട്ടപാറ യൂണിറ്റ് പ്രസിഡന്റുമായ ചെമ്പ്രമീത്തല് സിറാജും കുടുംബവുമാണ് സി.പി.എമ്മിലെത്തിയത്. ചക്കിട്ടപ്പാറ ഏരിയ കമ്മറ്റി അംഗം പള്ളുരുത്തി ജോസഫ്, ലോക്കല്‍ സെക്രട്ടറി എ ജി ഭാസ്കരന് എന്നിവര്‍
പേരാമ്പ്രയും ചക്കിട്ടപ്പാറയും കാറ്റഗറി ബിയില്‍ തുടരുന്നു; ഈ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍, നിയന്ത്രണങ്ങള്‍ എന്തൊക്കെ? ടിപിആര്‍ നിരക്ക് എപ്രകാരം? വിശദാംശങ്ങള്‍ ചുവടെ
പേരാമ്പ്ര: പേരാമ്പ്ര മേഖലയ്ക്ക് ആശ്വാസമായി ചക്കിട്ടപ്പാറ, പേരാമ്പ്ര പഞ്ചായത്തുകൾ ബി കാറ്റഗറിയിൽ തുടരും. സമീപ പഞ്ചായത്തുകളിൽ കോവിഡ് വ്യാപനം ആശങ്കയായി നിൽക്കുമ്പോള് കൊവിഡ് പ്രതിരോധം ഫലപ്രദമായി നടപ്പിലാക്കി ചക്കിട്ടപ്പാറയും, പേരാമ്പ്രയും മാതൃക തീർക്കുന്നത്. 5 മുതൽ 10 ശതമാനം വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളാണ് ബി കാറ്റഗറിയിൽ ഉൾപ്പെടുന്നത്. ചക്കിട്ടപ്പാറയിലെ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ്
വീടുകളില്‍ ഒറ്റപ്പെടുന്നവര്‍ക്കായി ‘പകല്‍ വീട് ‘; ചക്കിട്ടപ്പാറയില്‍ വയോജനങ്ങള്‍ക്കായുള്ള ‘പകല്‍ വീട്’ പ്രവര്‍ത്തനമാരംഭിച്ചു
ചക്കിട്ടപാറ: വാര്‍ദ്ധക്യകാലത്ത് വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങള്‍ക്ക് തണലായി പകല്‍ വീട് ഒരുങ്ങി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അനുവദിച്ച പതിനാല് ലക്ഷത്തി മുപതിനായിരം രൂപ മുടക്കി ചെമ്പ്രയിലാണ് പകല്‍ വീട് നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പകല്‍ വീടിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അദ്ധ്യക്ഷത വഹിച്ചു. യിരുന്നു’
അധിക വോള്‍ട്ടേജ് പ്രഹരം; പട്ടാണിപ്പാറയില്‍ ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു
പട്ടാണിപ്പാറ: ചക്കിട്ടപ്പാറ സബ് സ്റ്റേഷനു കീഴിലെ കൂവാപൊയില്, വാഴെ പറമ്പില്‍ ഭാഗത്തുള്ള വീടുകളില്‍ അമിത വൈദ്യുതി പ്രവാഹം കാരണം വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. കുറ്റിക്കണ്ടി വിശ്വന്, കെ കെ ബാബു കുന്നില്‍ എന്നിവരുടെ വീടുകളിലെ ഫ്രിഡ്ജ്, ടീവി, മൊബൈല്‍ ചാര്‍ജര്‍, ബള്‍ബ് തുടങ്ങീ ഒട്ടനവധി ഉപകാരണങ്ങളാണ് കത്തിനശിച്ചത്. മറ്റു വീടുകളിലും സമാനമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തെ
കൂവപ്പൊയിൽ ജില്ലാ കൃഷി ഫാമിൽ കാട്ടാനക്കൂട്ടം ഇറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു
ചക്കിട്ടപാറ: പെരുവണ്ണാമൂഴി കൂവപ്പൊയിൽ ജില്ലാ കൃഷി ഫാമിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പെരുവണ്ണാമൂഴി റിസർവ് വനഭൂമിയോടു ചേർന്നുള്ള കൃഷിയിടത്തിലെ നാല് തെങ്ങുകളാണ് തകർത്തത്. ഫാമിന്റെ സമീപ മേഖലകളിലും കുരങ്ങ്,പന്നി ശല്യം നിമിത്തം കാർഷിക വിളകൾ നശിക്കുകയാണ്. വനം വകുപ്പ് അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വന്യമൃഗ ശല്യം പരിഹരിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന്
വന്യമൃഗങ്ങളുടെ ആക്രമണം: നഷ്ടപരിഹാരം അപര്യാപ്തം; ചക്കിട്ടപാറ കാര്‍ഷിക വികസന സമിതി യോഗം
പേരാമ്പ്ര: വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് വനം വകുപ്പ് നല്കുന്ന നഷ്ടപരിഹാരം അപര്യാപ്തമെന്ന് പരാതി. പലര്‍ക്കും ചികില്‍സാ ചിലവിന്റെ പകുതി മാത്രമാണ് ലഭിക്കുന്നത്. ഇത് ലഭിക്കാന്‍ കാലതാമസവുമുണ്ട്. നഷ്ട പരിഹാര തുകയുടെ തോത് കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്നു ചക്കിട്ടപാറ പഞ്ചായത്ത് കാര്‍ഷിക വികസന സമിതി യോഗം പാസാക്കിയ പ്രമേയത്തിലൂടെ സര്‍ക്കാറിനോടാവശ്യപ്പെട്ടു. പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്
ചക്കിട്ടപ്പാറയില്‍ കാട്ടാന ശല്യം തുടരുന്നു; ദുരിതത്തിലായി കര്‍ഷകര്‍
പോരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ചെമ്പനോടയില്‍ ദിവസങ്ങളായുള്ള കാട്ടാന ശല്യം തുടരുന്നു. ഇന്നലെ കൊറത്തിപ്പാറ ഒഴുകയില്‍മുക്കിലെ പെരുവേലില്‍ ദേവസ്യയുടെ വാഴക്കൃഷി കാട്ടാന നശിപ്പിച്ചു. കാട്ടാന ഭീതി തുടരുന്നതിനാല്‍ ജനങ്ങള്‍ രാത്രി ഭീതിയിലാണ്. വീട്ടുമുറ്റത്ത് എത്തുന്ന കാട്ടാനകള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. വനം വകുപ്പ് അധികൃതര്‍ അടിയന്തര നടപടി എടുക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം