Tag: Chakitapara
എല്ലാവരെയും സഹായിക്കുന്ന വലിയ മനസിനുടമ, ഒടുവിലായെത്തിയത് സ്വപ്നങ്ങളും പ്രതീക്ഷകളും നശിച്ച ജോഷിമഠിലെ ജനങ്ങൾക്ക് ആശ്വാസത്തിന്റെ കിരണങ്ങളുമായി; ഏറെ പ്രിയപ്പെട്ട മെൽവിനച്ചന്റെ വിയോഗം വിശ്വസിക്കാനാകാതെ ചക്കിട്ടപാറ
പേരാമ്പ്ര: വൈദികൻ ആകണമെന്നായിരുന്ന ചക്കിട്ടപാാറ സ്വദേശിയായ മെല്വിന് അബ്രഹാമിന്റെ ആഗ്രഹം. താൽപര്യം കുടംബത്തോട് പറഞ്ഞപ്പോൾ അവർക്കും പൂർണ്ണ സമ്മതം. എന്നാൽ കേരളത്തിന് പുറത്ത് സേവനം ചെയ്യാനായിരുന്നു അദ്ദേഹത്തിന് താത്പര്യം. കേരളത്തിനകത്ത് വെെദികനായി പ്രവർത്തിച്ചുകൂടെയെന്ന അമ്മ കാതറിന്റെ ചേദ്യത്തിന് ഫാ.മെൽവിൻ നൽകിയ മറുപടി ഇങ്ങനെയാണ് എന്നെയും എനിക്കും ആവശ്യം പുറത്തെ പാവങ്ങളെയാണ് എന്നാണ്. അങ്ങനെയാണ് അദ്ദേഹം ബിജ്നാറിലെത്തുന്നത്.
‘തനിച്ചാണ് യാത്ര, നല്ല കാലാവസ്ഥയായതിനാൽ ജോഷിമഠിലേക്കുള്ള യാത്ര സുഖമാണ്’; നൊമ്പരമായി ചക്കിട്ടപാറ സ്വദേശി ഫാ. മെൽവിൻ പങ്കുവച്ച അവസാന വീഡിയോ
പേരാമ്പ്ര: പ്രകൃതി വില്ലനായപ്പോൾ ജീവിതം ചോദ്യചിഹ്നമായിപ്പോയ ജോഷിമഠിലുള്ളവർക്ക് ആശ്വാസത്തിന്റെ കിരണങ്ങളുമായി പുറപ്പെട്ടതായിരുന്നു ചക്കിട്ടപാറ സ്വദേശിയായ ഫാ. മെല്വിന് അബ്രഹാം. എന്നാൽ സേവനവഴിയില്‍ നിന്ന് അപകടത്തിന്റെ രൂപത്തിൽ മരണം അദ്ദേഹത്തെ കവർന്നെടുത്തു. ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞ് താഴുന്നതിനെത്തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനുള്ള യാത്ര അദ്ദേഹത്തിന്റെ അവസാനയാത്രയാകുമെന്ന് ആരും കരുതിയില്ല. ജോഷിമഠിലെ പള്ളിവികാരി വിളിച്ചാണ് അവിടത്തെ ദയനീയാവസ്ഥ
തെരുവുനായകളെയും വളർത്തു മൃഗങ്ങളെയും ആക്രമിച്ചു, കടിക്കാനായി ആളുകളുടെ പുറകേ ഓടി; ചക്കിട്ടപാറയിൽ ഭീതിവിതച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
ചക്കിട്ടപാറ: പഞ്ചായത്തിലെ വിവിധയിടങ്ങളിൽ വളർത്തുമൃഗങ്ങളുൾപ്പെടെയുള്ളവയെ ആക്രമിച്ച് നാട്ടിൽ ഭീതിപരത്തിയ തെരുവുനായയ്ക്ക് പേവഷബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്റിനറി കോളേജിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ വെെകീട്ട് താന്നിയോട് മുതൽ ചക്കിട്ടപാറ വരെയുള്ള മേഖലയിലാണ് തെരുവനായ ആക്രമണമുണ്ടായത്. വളർത്തുമൃഗങ്ങളെയും തെരുവുനായകളെയും ഇത് കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ആളുകളെയും നായ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് നാട്ടുകാരിടപെട്ട് നായയെ തല്ലികൊല്ലുകയായിരുന്നു. നായയ്ക്ക്
കാത്തിരിപ്പിന് വിരാമം, ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം യാഥാർത്ഥ്യത്തിലേക്ക്; പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തിക്ക് തുടക്കമായി
പേരാമ്പ്ര: പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ടി.പി രാമകൃഷ്ണന് എം.എല്‍.എ നിര്‍വ്വഹിച്ചു. പെരുവണ്ണാമൂഴി ടൗണില്‍ ജലസേചന വകുപ്പ് ആഭ്യന്തര വകുപ്പിന് വിട്ടുനല്‍കിയ 50 സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 1.96 കോടി രൂപ ചെലവഴിച്ചാണ് മൂന്നുനിലയുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പോലീസ് കണ്‍സ്ട്രക്ഷന്‍
ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് ഉൾപ്പെടെയുള്ള മലയോര മേഖലയ്ക്ക് ആശ്വാസം, ബഫർ സോണിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും; മുന്‍ ഉത്തരവ് തിരുത്തി മന്ത്രിസഭ
തിരുവനന്തപുരം: സംസ്ഥാനത്ത് ബഫർ സോണിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം. 2019 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ വിവാദ ഉത്തരവാണ് തിരുത്തുക. ബഫർസോണിൽ സുപ്രീംകോടതിയിൽ തുടർനടപടി സ്വീകരിക്കാൻ മന്ത്രിസഭ വനം വകുപ്പിനെ ചുമതലപ്പെടുത്തി. വനങ്ങളോട് ചേർന്നുള്ള ഒരു കിലോമീറ്റർ ചുറ്റളവ് പ്രത്യേക സംരക്ഷിത മേഖലയാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് 2019ലാണ് ഇറക്കിയത്. ഈ ഉത്തരവിൽ
‘നേരം പുലർത്തുന്നത് കൃഷിയിടത്തിൽ കാട്ടാനിയിറങ്ങിയോ എന്ന ആധിയോടെ’; വന്യമൃഗ ശല്യത്താൽ ദുരിതത്തിലായി ചക്കിട്ടപ്പാറയിലെ കർഷകർ
പേരാമ്പ്ര: കാടിറങ്ങി വരുന്ന കാട്ടാനകളാൽ ഉപജീവനമാർഗം വഴിമുട്ടി പ്രതിസന്ധിയിലായിരിക്കുകയാണ് ചക്കിട്ടപ്പാറയിലെ കർഷകർ. ഒരുപാട് പ്രതീക്ഷകളോടെ നട്ടുനനച്ചു വളർത്തിയെടുക്കുന്ന കാർഷിക വിളകളെല്ലാം നേരം പുലരുമ്പോൾ നശിപ്പിക്കപ്പെടുന്നു. ചോര നീരാക്കി മണ്ണിൽ പൊന്ന് വിളയിക്കാനായി അധ്യാനിക്കുന്ന കർഷകരുടെ കണ്ണുകൾ ഈറനണിയുകയാണ് ഓരോ ദിനവും പുലരുമ്പോൾ. പെരുവണ്ണാമൂഴി, വട്ടക്കയം, പൂഴിത്തോട്, ചെമ്പനോട, ആലമ്പാറ, മാവട്ടം, രണ്ടാംചീളി, മുതുകാട് മേഖലകളിൽ മാസങ്ങളായി
ചക്കിട്ടപാറ ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി നല്‍കാം; സര്‍ക്കാര്‍ ഉത്തരവിറങ്ങി
പേരാമ്പ്ര: ജനവാസമേഖലകളില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്കി ഉത്തരവിറങ്ങി. ജനവാസ മേഖലകളില്‍ ജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നിയെ അനുയോജ്യ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ പഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പാലിറ്റി ചെയര്മാന്, കോര്പറേഷന് മേയര്‍ എന്നിവര്‍ക്ക് അനുമതി നല്കി. ഇവരെ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡനായും മൂന്നിടങ്ങളിലെയും സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായും നിയമിക്കും. വിഷം, സ്ഫോടക
മുഴുവന്‍ ജനങ്ങള്‍ക്കും സാമൂഹ്യ സുരക്ഷ ഒരുക്കും; ചക്കിട്ടപാറയില്‍ പദ്ധതി തയ്യാറാകുന്നു
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സാമൂഹ്യ സുരക്ഷ ഒരുക്കാന്‍ പദ്ധതി തയ്യാറാകുന്നു. പഞ്ചായത്തും ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കും ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ചക്കിട്ടപ്പാറയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണ് പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. ആദ്യ ഘട്ടമായി പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തും. അടുത്ത ഘട്ടങ്ങളിലായി വിദ്യാഭ്യാസ മേഖലയിലും കായിക
ചക്കിട്ടപാറയില്‍ ഭക്ഷ്യപാനീയവിതരണ ശാലകളില്‍ പരിശോധന; കടകള്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലും ലൈസന്‍സില്ലാതെയും (ചിത്രങ്ങള്‍)
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, പന്നിക്കോട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കീഴില്‍ വരുന്ന ഭക്ഷ്യപാനീയവിതരണ ശാലകളില്‍ പരിശോധന നടത്തി. കൂവപ്പൊയില്‍, ചെമ്പനോട, പൂഴിത്തോട്, മുതുകാട്, ചക്കിട്ടപാറ ടൗണ്‍, ചെമ്പ്ര, മുക്കള്ളില്‍, മുക്കവല തുടങ്ങിയ ഭാഗങ്ങളിലെ ഹോട്ടലുകള്‍, ബേക്കറി ആന്‍ഡ് ടീ ഷോപ്പ്, ചിക്കന്‍ സ്റ്റാള്‍, പച്ചക്കറി ആന്‍ഡ് ഫ്രൂട്സ് സ്റ്റാള്‍, മത്സ്യ
പെരുവണ്ണൂമൂഴി ഡാമിന്റെ വൃഷ്ടി പ്രദേശത്തെ മണ്ണിടിച്ചിൽ തടയാനായി കയർ ഭൂവസ്ത്ര ഭിത്തി നിർമ്മാണം ആരംഭിച്ചു
പേരാമ്പ്ര: പെരുവണ്ണൂമൂഴി ഡാമിന്റെ വൃഷ്ടി പ്രദേശത്തെ മണ്ണിടിച്ചിൽ തടയാനായി കയർ ഭൂവസ്ത്ര ഭിത്തി നിർമ്മാണം ആരംഭിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തിയാണ് കയർ ഭൂവസ്ത്രം ഉപയോഗിച്ച് സുരക്ഷാ ഭിത്തി നിർമ്മിക്കുന്നത്. മണ്ണൊലിപ്പ് രൂക്ഷമായതിനെ തുടർന്ന് ഡാമിൽ വലിയ തോതിൽ മണ്ണ് നിറഞ്ഞ് ഡാമിൻ്റെ നിലനിൽപ്പിന് തന്നെ ഭീഷണി ആകുന്ന സാഹചര്യം ആണ് നിലനിൽക്കുന്നത്.