Tag: chakitapar

Total 4 Posts

ബെെക്ക് മോഷ്ടിച്ച് രൂപമാറ്റം വരുത്തി കറങ്ങി നടന്നു; വാല്യക്കോട്, മേപ്പയ്യൂർ സ്വദേശികൾ പിടിയിൽ

പേരാമ്പ്ര: പെരുവണ്ണാമൂഴി സ്വദേശി ജിഷ്ണുവിന്റെ ബെെക്ക് മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വാല്യക്കോട് സ്വദേശി നിടുപ്പറമ്പില്‍ ആദര്‍ശ് (20) , മേപ്പയൂര്‍ പൂതേരിപ്പാറ കുന്നത്ത് അമല്‍ (20) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഈ മാസം ഏഴിനാണ് ജിഷ്ണുവിന്റെ വീട്ടിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയത്. മോഷ്ടിച്ച ബൈക്കിന് രൂപമാറ്റം

‘പെരുവണ്ണാമൂഴി മുതല്‍ ചക്കിട്ടപാറ വരെ നിരനിരയായി അവർ അണിചേരും, കെെകൾ കോർത്ത് ജീവിക്കാനുള്ള അവകാശത്തിനായി’; ബഫർസോണിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചക്കിട്ടപാറയിൽ പതിനായിരങ്ങളെ അണിനിരത്തി നാളെ മനുഷ്യമതില്‍

പേരാമ്പ്ര: ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചക്കിട്ടപാറയില്‍ നാളെ പതിനായിരങ്ങളെ അണിനിരത്തി മനുഷ്യമതില്‍ തീർക്കും. ​ഗ്രാമപഞ്ചായത്തിന്റെയും ബഫർസോൺ വിരുദ്ധ സമര സമിതിയുടെയും നേതൃത്വത്തിൽ പെരുവണ്ണാമൂഴി മുതല്‍ ചക്കിട്ടപാറ വരെയാണ് ബഹുജനങ്ങളെ പങ്കാളികളാക്കിക്കൊണ്ട് മനുഷ്യമതില്‍ തീർക്കുക. ബഫർസോണിൽ നിന്ന് പൂർണ്ണമായും പ്രദേശത്തെ ഒഴിവാക്കണമെന്നും ബഫർസോൺ വനാതിർത്തിയിൽ തന്നെ നിർത്തണമെന്നും ആവശ്യപ്പെട്ടാണ് മനുഷ്യമതിൽ തീർക്കുന്നത്.

അച്ഛന്റെ വിയര്‍പ്പിനുള്ള സമ്മാനമായി ബിരുദ പരീക്ഷയില്‍ അഞ്ചാം റാങ്ക്; അഭിമാനമായി ചക്കിട്ടപാറ സ്വദേശിനി അര്‍ച്ചന

പേരാമ്പ്ര: അച്ഛന്റെ വിയര്‍പ്പിനുള്ള സമ്മാനമായി ബിരുദ പരീക്ഷയില്‍ യുണിവേഴ്‌സിറ്റി തലത്തില്‍ റാങ്ക് നേടി ചക്കിട്ടപ്പാറ സ്വദേശിനി. മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് ബി എസ് സി സുവോളജി മോഡല്‍ -2 അക്വാകള്‍ച്ചര്‍ വിഭാഗത്തില്‍ അര്‍ച്ചന കെ ജി അഞ്ചാം റാങ്ക് കരസ്ഥമാക്കിയത്. കോട്ടയം ഗവ: കോളേജില്‍ നിന്നുമാണ് അര്‍ച്ചന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ചക്കിട്ടപ്പാറ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍

ചക്കിട്ടപാറയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകുന്നവര്‍ റിസള്‍ട്ട് വരുന്നത് വരെ നിര്‍ബന്ധമായും റൂം ക്വാറന്റയിനില്‍ പോകണം, വിശദമായി പരിശോധിക്കാം പഞ്ചായത്തിലെ മറ്റ് നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്ന്

ചക്കിട്ടപാറ: ചക്കിട്ടപാറയില്‍ കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി പഞ്ചായത്ത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. ഇനി മുതല്‍ പഞ്ചായത്തില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുന്ന മുഴുവന്‍ ആളുകളും, പ്രത്യേകിച്ച് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നവര്‍ റിസള്‍ട്ട് വരുന്നത് വരെ നിര്‍ബന്ധമായും റൂം ക്വാറന്റയിനില്‍ പോകേണ്ടതാണ് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പറഞ്ഞു.

error: Content is protected !!