Tag: ccovid
സംസ്ഥാനത്ത് ഇന്നും കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിന് താഴെ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 9735 പേർക്ക്; രോഗമുക്തി നേടിയവർ 13,878. ടി.പി.ആർ 10.44 ശതമാനം
തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിൽ താഴെ. ഇന്ന് രോഗം സ്ഥിരീകരിച്ചത് 9735 പേർക്കാണെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്നത്തെ രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ) 10.44 ശതമാനമാണ്. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം
ഇന്നും ആശ്വാസദിനം; കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 15,876 പേര്‍ക്ക്; രോഗമുക്തി 22,779, ടി.പി.ആര്‍ നിരക്ക് 15.12 ശതമാനം
തിരുവനന്തപുരം: കേരളത്തില്‍ ആശ്വാസം നല്‍കി കൊവിഡ് കണക്കുകള്‍. സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 15,876 പേര്‍ക്ക്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 800 രോഗികള്‍ കൂടുതലാണ് ഇന്ന്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോളും പതിനഞ്ച് ശതമാനത്തിന് മുകളില്‍ തുടരുകയാണ്. 15.12 ആണ് ഇന്നത്തെ ടി.പി.ആര്‍ നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
38 മലയാളി വിദ്യാർത്ഥികൾക്ക് കോവിഡ്; കർണാടകയിൽ റെയിൽവേ സ്റ്റേഷനുകളിൽ കർശന പരിശോധന
ബെംഗളൂരു: കേരളത്തിൽ നിന്നെത്തുന്ന മുഴുവൻ യാത്രക്കാർക്കും കർശന കോവിഡ് പരിശോധനയുമായി കര്‍ണാടകം. ട്രെയിനുകളിലെത്തുന്ന എല്ലാ യാത്രക്കാരെയും റെയിൽവേ സ്റ്റേഷനുകളിൽ നഗരസഭയുടെ കീഴിലുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. ആർടിപിസിആർ ഫലം കൈയിലുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ വീണ്ടും ടെസ്റ്റ് നടത്തും. ടെസ്റ്റ് ഫലം ഒരു ദിവസത്തിൽ തന്നെ ലഭിക്കുന്ന രീതിയിലാണ് പരിശോധന. ഫലം പോസിറ്റീവാണെങ്കിൽ ക്വാറന്റീനിൽ പ്രവേശിപ്പിക്കും. ഏഴ്