Tag: car accident
ബാലുശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രികര്‍
ബാലുശ്ശേരി: കാറപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞെങ്കിലും അതിനകത്തുണ്ടായിരുന്നവര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ബാലുശ്ശേരി കോട്ട നട റോഡില്‍ കുന്നുമ്മല്‍ ബാപ്പുട്ടിയുടെ കാറാണ് മറിഞ്ഞത്. വീട്ടില്‍ നിന്ന് ബാലുശ്ശേരി ടൗണിലേക്ക് വരുന്ന വഴി നിയന്ത്രണം വിട്ട കാര്‍ കോട്ടനട റോഡിലെ പാര്‍ക്കിന് സമീപത്തെ തേക്ക് മരത്തിന്റെ തറയില്‍ ഇടിക്കുയായിരുന്നു. ഇടിയുടെ ആഘാതത്തില്‍
ഒമാനിലുണ്ടായ വാഹനാപകടത്തില്‍ ഉള്ളിയേരി സ്വദേശി മരിച്ചു
കോഴിക്കോട്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് ഉള്ളിയേരി സ്വദേശി മരിച്ചു. ഒരവിലിലെ പറക്കാപറമ്പത്ത് ജിതിത്ത് (27) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് രാത്രി 10.45 ഓടെ മബേലയിലായിരുന്നു അപകടം. റോഡ് മറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ് ജിതിത്ത്. പിതാവ്: മുത്തു. മാതാവ്: ദേവി. സഹോദരി: ജിജിഷ. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക്