Tag: canal

Total 3 Posts

പ്രതിഷേധം ഫലംകണ്ടു; ചെറുവണ്ണൂര്‍ പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരമായി കനാല്‍ തുറന്നു

ചെറുവണ്ണൂര്‍: ജലക്ഷാമം രൂക്ഷമായ ചെറുവണ്ണൂരിലെ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആശ്വാസമായി കനാല്‍വെള്ളമെത്തി. കനാലിലെ ജലവിതരണം ഇടക്കുവെച്ച് നിര്‍ത്തിയതോടെ ചെറുവണ്ണൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടുവരികയായിരുന്നു. വിവിധ കുടിവെള്ള പദ്ധതി കിണറുകളില്‍ അടക്കം ജലസ്രോതസ്സുകളില്‍ വെള്ളമില്ലാതായതോടെ നാട്ടുകാര്‍ വളരെ പ്രയാസത്തിലാവുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച്ച ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ പ്രതിഷേധവുമായി പേരാമ്പ്ര ഇറിഗേഷന്‍

കൈക്കനാല്‍ സൈഫന്‍ ചോര്‍ച്ച, അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയായില്ല; നാട്ടുകാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും പരിശ്രമം, കൈതക്കുളം ചങ്ങരോത്ത് ഭാഗങ്ങളില്‍ കനാല്‍ വെള്ളമെത്തി

പേരാമ്പ്ര: നാട്ടുകാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും കൂട്ടായ പ്രവൃത്തിയിലൂടെ കൈതക്കുളം ചങ്ങരോത്ത് ഭാഗങ്ങളില്‍ കനാല്‍ വെള്ളം എത്തി. ചങ്ങരോത്ത് മേഖലയിലെ കവുങ്ങുള്ള ചാലില്‍ ഭാഗത്തെ ദീര്‍ഘനാളായി തുടര്‍ന്ന കൈക്കനാല്‍ സൈഫന്‍ ചോര്‍ച്ച നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്ന് അടക്കുകയായിരുന്നു. ഇതോടെ കൈതക്കുളം, ചങ്ങരോത്ത് ഭാഗങ്ങളില്‍ കനാല്‍ വെള്ളത്തിത്തുടങ്ങി. മേഖലയിലെ കിണറുകളിലുള്‍പ്പെടെ ജലനിരപ്പ് ഉയര്‍ന്നതോടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനും

പന്തിരിക്കര കവുങ്ങുള്ളചാല്‍ പ്രദേശത്ത് കനാല്‍ സൈഫണ്‍ ചോര്‍ച്ച; സമീപ പ്രദേശങ്ങളിലേക്ക് വെള്ളമെത്താത്തതിനാല്‍ കൃഷി കരിഞ്ഞുണങ്ങി, പ്രതിസന്ധിയിലായി കര്‍ഷകര്‍

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് എട്ടാംവാര്‍ഡില്‍പ്പെട്ട പന്തിരിക്കര കവുങ്ങുള്ളചാല്‍ പ്രദേശത്ത് കനാല്‍ സൈഫണ്‍ ചോര്‍ച്ചയെത്തുതര്‍ന്ന് വെള്ളം പാഴാവുന്നതായും ആവശ്യമുള്ള പ്രദേശങ്ങലിലേക്ക് വെള്ളം എത്താത്തതായും പരാതി. ഈ ഭാഗത്തെ കൈക്കനാലിലുള്ള സൈഫണ്‍ ചോര്‍ച്ചകാരണമാണ് വെള്ളം പാഴാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പന്തിരിക്കര-വേങ്ങേരി റോഡ് കനാലിന് കുറുകെ കടന്നുപോകുന്ന സ്ഥലത്തെ സൈഫണിന്റെ അടിഭാഗത്താണ് പൊട്ടല്‍ സംഭവിച്ചിരിക്കുന്നത്. സൈഫണ്‍ തകര്‍ച്ച കാരണം ഇതിനുശേഷമുള്ള

error: Content is protected !!