Tag: bypass road

Total 3 Posts

വികസനപാതയില്‍ കുറ്റ്യാടി; കാവിൽ കുട്ടോത്ത് റോഡ് അടക്കം 33 റോഡുകൾക്ക്‌ 6.41 കോടി രൂപ അനുവദിച്ചു

കുറ്റ്യാടി: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 6.41 കോടി രൂപ രൂപ അനുവദിച്ചതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള റോഡുകളുടെ പുനരുദ്ധാരണത്തിനായി 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ 1000 കോടി രൂപ വകയിരുത്തിയിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ്‌ 33 റോഡുകൾക്ക് 6.41 കോടി രൂപ അനുവദിച്ചത്.

പേരാമ്പ്രക്കാരുടെ പതിറ്റാണ്ടു നീണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമായി; ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു, പരിപാടി ആഘോഷമാക്കി നാട്ടുകാര്‍

പേരാമ്പ്ര: പേരാമ്പ്രക്കാരുടെ ചിരകാലമോഹമായിരുന്ന പേരാമ്പ്ര ബൈപ്പാസ് യാഥാര്‍ത്ഥ്യമായി. ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. എംഎല്‍എ ടി.പി രാമകൃഷ്ണന്‍, വടകര എംപി കെ മുരളീധരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഗ്രൗണ്ടില്‍ ഞായറാഴ്ച്ച വൈകുന്നേരം നടന്ന പരിപാടിയില്‍ എംഎല്‍എമാരായ കെ.പി

കുറ്റ്യാടി ബൈപ്പാസ് നിര്‍മ്മാണത്തിന് പച്ചക്കൊടി; വിദഗ്ധസമിതി റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ അംഗീകാരം

കുറ്റ്യാടി: നിര്‍ദിഷ്ട കുറ്റ്യാടി ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിദഗ്ധസമിതി പരിശോധിച്ച് സമര്‍പ്പിച്ച സാമൂഹ്യാഘാതപഠനം അംഗീകരിച്ച് സ്ഥലമേറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ അംഗീകാരം. വിദഗ്ധസമിതിയുടെ ശുപാര്‍ശ, സാമൂഹ്യാഘാതപഠന റിപ്പോര്‍ട്ട്, കളക്ടറുടെ റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ കുറ്റ്യാടി ബൈപ്പാസ് നിര്‍മിക്കുന്നതിനായി കണ്ടെത്തിയ കുറ്റ്യാടി വില്ലേജിലെ 215 ആര്‍ ഭൂമിയില്‍, 2013-ലെ എല്‍.എ.ആര്‍.ആര്‍. നിയമപ്രകാരം ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിനാണ് അനുമതി

error: Content is protected !!