Tag: by pass
ലൈറ്റ് സ്ഥാപിക്കലും റോഡില്‍ ലൈനിടലും പൂര്‍ത്തിയായി; പേരാമ്പ്ര ബൈപ്പാസ് ഉദ്ഘാടനത്തിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം
പേരാമ്പ്ര: പേരാമ്പ്രയിലെ ഗതാഗതകുരുക്കിന് പരിഹാരമാവുന്ന, നാട്ടുകാരുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന ബൈപ്പാസ് ഉദ്ഘാടനത്തിനായ് ഒരുങ്ങിക്കഴിഞ്ഞു. അവസാന ഘട്ടങ്ങളിലായി നടന്നിരുന്ന ലൈറ്റ് സ്ഥാപിക്കല്‍, റോഡില്‍ ലൈനിടല്‍ തുടങ്ങിയ പ്രവൃത്തികള്‍ എല്ലാം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. പുതിയ ബൈപ്പാസ് ഏപ്രില്‍ 30ന് വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനായി സമര്‍പ്പിക്കും. ചെമ്പ്രറോഡ് കവലയ്ക്ക് സമീപമുള്ള മൈതാനത്താണ് ഉദ്ഘാടന സമ്മേളനം സംഘടിപ്പിക്കുന്നത്.
പേരാമ്പ്ര ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നു; രണ്ടിടത്ത് പാതയ്ക്ക് വീതികൂട്ടാന്‍ കിഫ്ബിക്ക് പദ്ധതിനിര്‍ദ്ദേശം നല്‍കിയതായി ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ
പേരാമ്പ്ര; പേരാമ്പ്ര ബൈപ്പാസുമായി ബന്ധപ്പെട്ട് ചില ഭഗങ്ങളില്‍ റോഡിന് വീതികൂട്ടാന്‍ കിഫ്ബിക്ക് പദ്ധതിനിര്‍ദ്ദേശം നല്‍കിയതായി എംഎല്‍എ ടി.പി രാമകൃഷ്ണന്‍. ബൈപ്പാസ് സംസ്ഥാനപാതയുമായി ചേരുന്ന ഭാഗങ്ങളില്‍ വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്ക് വീതികൂട്ടി സംവിധാനമൊരുക്കാനാണ് പദ്ധതിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. റോഡ് സംസ്ഥാന പാതയുമായി ചേരുന്ന ഭാഗങ്ങളില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ഈ ഭാഗത്തായി അപകടത്തില്‍