Tag: Bus Strike
കോഴിക്കോട് – കണ്ണൂർ റൂട്ടിൽ ഒരു വിഭാഗം ബസ് തൊഴിലാളികൾ സമരത്തിൽ ; വലഞ്ഞ് യാത്രക്കാർ
വടകര: കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സ്വകാര്യ ഒരു വിഭാഗം ബസ് ജീവനക്കാർ പ്രഖ്യാപിച്ച ബസ് സമരം തുടങ്ങി. രാവിലെ വടകര – കൊയിലാണ്ടി റൂട്ടിൽ ചുരുക്കം ബസുകളാണ് സർവ്വീസ് നടത്തിയത്. ഇതോടെ യാത്രക്കാർ വലഞ്ഞിരിക്കുകയാണ്. സ്ഥിരമായി പോവുന്ന ബസിനെ കാത്ത് നിൽക്കുന്നവർക്ക് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ വടകര -കൊയിലാണ്ടി
ദേശീയപാതയുടെ ശോചനീയാവസ്ഥ കാരണം ട്രിപ്പു മുടങ്ങുന്നത് പതിവ്; കൊയിലാണ്ടിയിലെയും വടകരയിലെയും ബസ് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്
കൊയിലാണ്ടി: കൊയിലാണ്ടി വടകര താലൂക്കുകളിലെ ദേശീയ പാതയിലെ പ്രവൃത്തി കാരണം റോഡുകളുടെ ശോചനീയാവസ്ഥ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്. വടകരയിലെയും, കൊയിലാണ്ടിയിലെയും, ബസ്സ് ഉടമകളും, തൊഴിലാളി സംഘടനാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയോഗം പയ്യോളിയില്‍ ചേര്‍ന്നു പ്രത്യക്ഷ സമരപരിപാടികള്‍ ആസൂത്രണം ചെയ്തു. റോഡിന്റെ ശോചനീയാവസ്ഥ കാരണം ട്രിപ്പുകള്‍ മുടങ്ങുന്നത് നിത്യ സംഭവമായി മാറിയത് കാരണം കൊയിലാണ്ടി
കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
കുറ്റ്യാടി: കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ മൂന്നുദിവസമായി സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. പ്രൈവറ്റ് ബസ് അസോസിയേഷന്‍ പ്രതിനിധികളും ബസ് തൊഴിലാളി യൂനിയന്‍ പ്രതിനിധികളും അത്തോളി സി.ഐയുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പണിമുടക്കിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്ന് ഡി.വൈ.എഫ്.ഐയുടെ സംരക്ഷണത്തില്‍ ആറ് ബസുകള്‍ ഓടിയിരുന്നു. മിന്നല്‍ പണിമുടക്കുകള്‍ നടത്താന്‍ പാടില്ലെന്ന
കുറ്റ്യാടി-കോഴിക്കോട് ബസ് സമരം: പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്, ആര്‍.ടി.ഒ ഓഫീസ് ഉപരോധിച്ചു; സര്‍വ്വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി അധികൃതര്‍
പേരാമ്പ്ര: മൂന്ന് ദിവസമായി തുടരുന്ന കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് അവസാനിപ്പിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പേരാമ്പ്ര ആര്‍.ടി.ഒ ഓഫീസ് ഉപരോധിച്ചു. മിന്നല്‍ പണിമുടക്ക് നടത്തി യാത്രക്കാരെയും വിദ്യാര്‍ത്ഥികളെയും ബുദ്ധിമുട്ടിലാക്കുന്ന സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നത് അധികാരികള്‍ കൃത്യമായ നടപടികള്‍ എടുക്കാത്തത് കൊണ്ടാണെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍
ചര്‍ച്ചകളൊന്നും ഫലം കണ്ടില്ല; കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ബസ് സമരം മൂന്നാം ദിവസത്തിലേക്ക്
പേരാമ്പ്ര: കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടരുന്നു. യാത്രക്കാര്‍ ദുരിതത്തില്‍. ബുധനാഴ്ച വൈകുന്നേരം ഉള്ള്യേരിയില്‍ ബസ് സ്റ്റാന്റില്‍ വെച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ജീവനക്കാരെ മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. തൊഴിലാളികളുടെ വാട്സാപ്പ് കൂട്ടായ്മ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം മൂന്ന് ദിവസമായി തുടരുന്ന പണിമുടക്ക് കാരണം വിദ്യാര്‍ത്ഥികളടക്കമുള്ള
‘യാത്രക്കാരുടെ അവകാശം ഹനിക്കപ്പെടുന്നു, പണിമുടക്കിലേർപ്പെടുന്ന ബസ്സുകൾ തടയും’; കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്കിനെതിരെ ഡി.വെെ.എഫ്.ഐ
പേരാമ്പ്ര: നിസ്സാര കാരണങ്ങളുടെ പേരിൽ നിരന്തരമായി മിന്നൽ പണിമുടക്ക് നടത്തുന്ന കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.വെെ.എഫ്.ഐ ജില്ലാ കമ്മിറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു. അല്ലാത്തപക്ഷം മിന്നൽ പണിമുടക്കിൽ ഏർപെടുന്ന ബസ്സുകൾ തടയുമെന്നും യാത്രക്കാർക്ക് ആവശ്യമായ ബദൽ സംവിധാനം ഒരുക്കുമെന്നും ഡി.വെെ.എഫ്.ഐ വ്യക്തമാക്കി. ബസ് സമരം കാരണം യാത്രക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർക്ക് വലിയ
ഡ്രൈവര്‍ ജയിലില്‍; കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ഇന്നും ബസുകള്‍ ഓടില്ല, 56 ബസുകള്‍ക്കെതിരെ നിയമനടപടിയുമായി ആര്‍.ടി.ഒയും
പേരാമ്പ്ര: കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ ഇന്നും സ്വകാര്യ ബസ്സുകള്‍ ഓടില്ല. കഴിഞ്ഞ ദിവസം മുളിയങ്ങലില്‍ സ്വകാര്യ ബസ് കെ.എസ്.ആര്‍.ടി.സി ബസ്സിനെ മറികടക്കുന്നതിനിടെ തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഇന്നും ബസ്സുകള്‍ പണി മുടക്കുന്നത്. കോഴിക്കോട്-കുറ്റ്യാടി റൂട്ടിലോടുന്ന ദിയ ബസ്സാണ് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ തട്ടി കണ്ണാടി പൊട്ടിച്ചത്. ഡ്രൈവര്‍ക്കെതിരെ പൊതുമുതല്‍