Tag: Bus Accident
ബസ് ഇടിച്ച് വയോധികന് പരിക്ക്; സംഭവം പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍
പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ വയോധികനെ ബസ് ഇടിച്ചു. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. കൂരാച്ചുണ്ടിലെ ആധാരം എഴുത്തുകാരന്‍ ആയ എരവട്ടൂര്‍ കരുവാരക്കുന്നത്ത് ഗോപാലന്‍ നായരെയാണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഗോപാലന്‍ നായര്‍ക്ക് പരിക്കേറ്റു. കായണ്ണ ഭാഗത്തുനിന്നും വരികയായിരുന്ന ഹെവന്‍ എന്ന ബസ്സാണ് തട്ടിയത്. സംഭവം നടന്ന ഉടനെ
വടകരയിൽ ബസിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്
വടകര: ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. കക്കട്ട് സ്വദേശിനി ശ്രീലക്ഷ്മിക്കാണ് പരിക്കേറ്റത്. വടകര കുറ്റ്യാടി റൂട്ടിൽ ഓടുന്ന റിലേബിൾ ബസ്സിൽ നിന്നാണ് വീണ് പരിക്കേറ്റത്. കുരിക്കിലാട് സഹകരണ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ ശ്രീലക്ഷ്മി ഇന്നലെ വൈകീട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. പുതിയ ബസ്സ് സ്റ്റാൻറ്റിൽ വച്ച് ശ്രീലക്ഷ്മി കയറുന്നതിനിടെ ബസ് പെട്ടെന്ന്
അരയിടത്ത് പാലത്ത് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞുള്ള അപകടം; പരിക്കേറ്റത് സ്‌കൂള്‍ കുട്ടികളടക്കം 50ലേറെ പേര്‍ക്ക്- വീഡിയോ
കോഴിക്കോട്: അരയിടത്ത് പാലത്ത് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞുള്ള അപകടത്തില്‍ സ്‌കൂള്‍ കുട്ടികളടക്കം അന്‍പതിലേറെ പേര്‍ക്ക് പരിക്ക്. പരുക്കേറ്റ 42 പേരെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും 11 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പുതിയ ബസ് സ്റ്റാന്റിന് സമീപം വൈകുന്നേരം 4.15 ഓടെയാണ് അപകടം നടന്നത്. പാളയത്തില്‍ നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
അരയിടത്ത് പാലത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്. ബൈക്കില്‍ ഇടിച്ചാണ് ബസിന്റെ നിയന്ത്രണം വിട്ടതെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന പ്രാഥമിക വിവരം. ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരില്‍ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരാള്‍ ബേബി മെമ്മോറിയല്‍
‘സഡന്‍ ബ്രേക്കിട്ട് നിര്‍ത്തി, അതോണ്ട് അടിയില്‍ ആയില്ല! വടകരയില്‍ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് ബസിനടിയിലേക്ക്, പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത് ഡ്രൈവര്‍
വടകര: ബസിന് മുന്നിലേക്ക് തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രികരായ പെണ്‍കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ് ഡ്രൈവറുടെ അവസോരചിതമായ ഇടപെടലിലാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. വടകര-വളയം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഗുഡ് വേ എന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ അശ്വിന്‍ ലാലാണ് പെണ്‍കുട്ടികളെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. വടകര പുതിയ ബസ് സ്റ്റാന്റില്‍
ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി ബസ് 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു; മൂന്നു പേർ മരിച്ചു
ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 34 യാത്രക്കാരും രണ്ട് ഡ്രൈവർമാരും ഒരു കണ്ടക്ടറുമാണ് ബസ്സിലുണ്ടായിരുന്നത്. യാത്ര കഴിഞ്ഞ്
അഴിയൂരിൽ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ബസ്സ് ഡ്രൈവർക്കും ഉടമക്കുമെതിരെ കർശന നടപടി സ്വീകരിക്കണം, ആർടിഒയ്ക്ക് പരാതി നൽകി പഞ്ചായത്തംഗം
അഴിയൂർ: അഴിയൂരിൽ വിദ്യാർത്ഥി സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിച്ച് മരണപ്പെട്ട സംഭവത്തിൽ ബസ്സ് ഡ്രൈവർക്കും ഉടമക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സാലിം പുനത്തിൽ ആർടിഒ ക്ക് പരാതി നൽകി. സ്കൂളിന് സമീപത്തെ ദേശീയപാതയിൽ അമിത വേഗതയിൽ എത്തിയ ബസ്സിടിച്ച് വിദ്യാർത്ഥി മരണപ്പെട്ട സംഭവം അതീവ ഗൗരവതരമാണ്. ദിവസങ്ങൾ
‘അപകടകാരണം ബസിന്റെ അശ്രദ്ധ’; പേരാമ്പ്ര ബസ് സ്റ്റാന്റില്‍ ബസ് ഇടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ ബസ്സുകൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം
പേരാമ്പ്ര: ബസ് സ്റ്റാന്റില്‍ ബസ് ഇടിച്ച് വയോധികൻ മരിച്ച സംഭവത്തില്‍ ബസിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് ബസ്സുകള്‍ തടഞ്ഞ് യാത്രക്കാരും നാട്ടുകാരും പ്രതിഷേധിച്ചു. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ പോവുന്ന ബസുകള്‍ നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പ്രശ്‌നത്തില്‍ ഇടപെട്ടു. വിവിധ രാഷ്ട്രീയ പ്രതിനിധികളും ബസ് സ്റ്റാന്റില്‍ പ്രതിഷേധത്തിൽ പങ്കുചേർന്നു. ഇന്ന് ഉച്ചയ്ക്ക് 3മണിയോടെയാണ്
പേരാമ്പ്രയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മില്‍മ ലോറിയില്‍ ഇടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്
പേരാമ്പ്ര: കല്ലോട് ബസ് സ്‌റ്റോപിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് മില്‍മ ലോറിയുടെ പുറകിലിടിച്ച് അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. തൊട്ടില്‍പാലത്ത് നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് അതേ ദിശയില്‍ പോവുകയായിരുന്ന ലോറിയുടെ പുറകില്‍ ഇടിക്കുകയായിരുന്നു. മില്‍മ പാല്‍ ഇറക്കി വരികയായിരുന്നു ലോറി. അപകടത്തില്‍ നിസാരമായി പരിക്കേറ്റ സരിത (30),
അയനിക്കാട് 24 ആം മൈലില്‍ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്
പയ്യോളി: പയ്യോളിയില്‍ ബസ് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെ അയനിക്കാട് 24 ആം മൈലില്‍ മാപ്പിള എ.എല്‍.എപി സ്‌കൂളിന് സമീപത്ത് വെച്ചാണ് സംഭവം. കോഴിക്കോട് – തലശ്ശേരി റൂട്ടിലോടുന്ന സിറ്റി ഫ്‌ളവര്‍ ബസ് സര്‍വ്വീസ് റോഡില്‍ നിന്നും ദേശീയപാതയിലേയ്ക്ക് കയറുന്നതിനിടെ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.