Tag: Bufferzone

Total 2 Posts

‘അശാസ്ത്രീയ ബഫര്‍സോണിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തുക’; കൂരാച്ചുണ്ടില്‍ ഇന്ന് പ്രതിഷേധ റാലിയും പൊതു സമ്മേളനവും

കൂരാച്ചുണ്ട്: അശാസ്ത്രീയമായ ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ ഇന്ന് കൂരാച്ചുണ്ടില്‍ പ്രതിഷേധ റാലിയും പൊതു സമ്മേളനവും നടക്കും. വൈകീട്ട് നാലരയ്ക്ക് കൂരാച്ചുണ്ട് പാരിഷ് ഹാളിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി ബസ് സ്റ്റാന്റ് പരിസരം ചുറ്റി പഞ്ചായത്ത് കിണറിന് സമീപം അവസാനിക്കും. അശാസ്ത്രീയമായ ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കൂരാച്ചുണ്ടില്‍ പ്രതിഷേധം നടത്തുന്നത്.

”ആശങ്കയുണ്ടെന്റെയുള്ളില്‍, എനിക്കാശങ്കയേറെയുണ്ടുള്ളില്‍…” ബഫര്‍സോണ്‍ വിഷയത്തില്‍ കവിതയിലൂടെ പ്രതിഷേധിച്ച് ചക്കിട്ടപ്പാറ സ്വദേശി സുരേഷ് കനവ് (കവിത കേള്‍ക്കാം)

ബഫര്‍സോണ്‍ വിഷയത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധം അലയടിക്കുകയാണ്. ചോരനീരാക്കി, മണ്ണില്‍ പണിയെടുത്ത് പൊന്ന് വിളയിക്കുന്ന ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കര്‍ഷകരുള്‍പ്പെടുന്ന മലയോര മേഖല. സംരക്ഷിതവനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോലമേഖല (ബഫര്‍സോണ്‍) നിര്‍ബന്ധമെന്ന സുപ്രീം കോടതി ഉത്തരവ് ആണ് ആശങ്കയ്ക്കു കാരണം. ആനയെയും പുലിയെയും പേടിക്കാത്ത, ഉരുള്‍പൊട്ടലിനെ കൂസാത്ത മലയോര ജനതയിതാ നെഞ്ചിടിപ്പോടെ കേള്‍ക്കുകയാണു ബഫര്‍സോണ്‍

error: Content is protected !!