Tag: buffer zone issue
‘പരിസ്ഥിതി സംരക്ഷണത്തില്‍ ജാഗ്രത കാട്ടുമ്പോള്‍ത്തന്നെ ജനജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും’; ബഫര്‍സോണ്‍ വിഷയത്തില്‍ ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് തുടങ്ങിയ മേഖലയിലെ ജനങ്ങള്‍ ആശങ്ക ഒഴിവാക്കണമെന്ന് എം.എല്‍.എ. ടി.പി. രാമകൃഷ്ണന്
പേരാമ്പ്ര: ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയും സംശയങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും ജനങ്ങള്‍ക്കൊപ്പമാണെന്ന് ടി.പി.രാമകൃഷ്ണന് എം.എല്‍.എ. പഞ്ചായത്തിലെ 13 വാര്‍ഡുകള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെട്ട ചക്കിട്ടപ്പാറയില്‍ കഴിഞ്ഞ ദിവസം എം.എല്‍.എ നേരിട്ടെത്തി ജനങ്ങള്‍ക്ക് പിന്‍ന്തുണ അറിയിച്ചിരുന്നു. സംസ്ഥാനത്ത് ഇത്തരം പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധിയെയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. സംസ്ഥാനത്തിന്റെ
‘കൃഷിയിടങ്ങളും ജനവാസ മേഖലകളും ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ബഫര്‍ സോണില്‍ ഉള്‍പ്പെട്ട നിലയില്‍, പ്രദേശം ജനവാസ മേഖലയല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ഗൂഢാലോചന’; ബഫര്‍സോണ്‍ വിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് ചെമ്പനോട വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും
പെരുവണ്ണാമൂഴി: ചെമ്പനോട വില്ലേജിനെ പൂര്‍ണമായി ബഫര്‍സോണില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരേ ഇന്ന് രാവിലെ പത്തിന് ചെമ്പനോട വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ചെമ്പനോടയിലെ ബഫര്‍സോണ്‍ വിരുദ്ധസമിതിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ചക്കിട്ടപാറ പഞ്ചായത്തിലെ 1, 2, 3, 4 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ചെമ്പനോട വില്ലേജിലെ മുഴുവന്‍ കൃഷിയിടങ്ങളും ജനവാസ മേഖലകളും ഉപഗ്രഹ സര്‍വേ പുറത്തുവിട്ട റിപ്പോര്‍ട്ട്
ബഫര്‍സോണ്‍ വിഷയം; പ്രതിഷേധച്ചൂടില്‍ മലയോരം, കെ-റെയില്‍പോലെ ഇതും പിന്‍വലിപ്പിക്കും -ചെന്നിത്തല, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൂരാച്ചുണ്ടില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷനും ഇരകളുമായി സംവാദവും
കൂരാച്ചുണ്ട്: കെ-റെയില്‍പോലെ ബഫര്‍ സോണും സര്‍ക്കാരിനെക്കൊണ്ട് പിന്‍വലിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബഫര്‍സോണ്‍ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ മേഖലയിലെ ജനങ്ങളെ പങ്കെടുപ്പിച്ച് സമരപ്രഖ്യാപന കണ്‍വെന്‍ഷനും ഇരകളുമായുള്ള സംവാദവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിലില്‍ അര ഇഞ്ചുപോലും പിന്നോട്ടുപോകില്ലെന്ന് പറഞ്ഞ പിണറായി വിജയന് കിലോമീറ്ററുകളോളം പിന്നോട്ടുപോകേണ്ടി വന്നു. അതുപോലെ
‘ഉപഗ്രഹ സർവ്വേ അന്തിമ രേഖ അല്ല’; ബഫർസോൺ വിഷയത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർസോണിന്റെ കാര്യത്തിൽ കേരളത്തിന് ഏകാഭിപ്രായമാണ്. ജനവാസ കേന്ദ്രങ്ങളിൽ സാധാരണ ജനജീവിതം തുടർന്നു പോകണം. കോടതി വിധിയിൽ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാൻ സർക്കാർ സന്നദ്ധമാണ്. ജനങ്ങളുടെ താൽപ്പര്യം മുൻനിർത്തിയുള്ള കാര്യങ്ങൾ കോടതി മുമ്പാകെ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ബഫർസോൺ ഉപഗ്രഹ സർവ്വേ സമഗ്ര രേഖയോ അന്തിമ
ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ; റിപ്പോര്‍ട്ടിലെ അപാകത പഠിക്കാന്‍ ജില്ലയില്‍ സ്വന്തം നിലയ്ക്ക് ഹെല്പ് ഡെസ്ക് തുടങ്ങി കര്‍ഷക സംഘടന കിഫ
കോഴിക്കോട്: ബഫര്‍ സോണിലെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ അപാകത പഠിക്കാന്‍ സര്‍ക്കാര്‍ തീരുമാനത്തിന് കാത്ത് നില്‍ക്കാതെ സ്വന്തം നിലയ്ക്ക് ഹെല്പ് ഡെസ്കുകള്‍ തുടങ്ങി കര്‍ഷകര്‍. കേരള സ്വതന്ത്ര കര്‍ഷക സംഘടന (കിഫ)യാണ് കോഴിക്കോട്, വയനാട് ജില്ലകളില്‍ ഹെല്പ് ഡസ്ക് തുടങ്ങിയത്. മറ്റ് വില്ലേജുകളിലും ഹെല്പ് ഡെസ്കുകള്‍ തുടങ്ങുമെന്ന് ഇവര്‍ അറിയിച്ചു. പഞ്ചായത്ത് തലത്തില്‍ ഹെല്‍പ്പ് ഡെസ്ക്
ബഫര്‍സോണ്‍ വിഷയം; ജനങ്ങളുടെ ആശങ്ക അകറ്റാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന ആവശ്യം ഉന്നയിച്ച് മുസ്ലിം ലീഗ് ചക്കിട്ടപാറ പഞ്ചായത്ത് കുടുംബ സംഗമം
ചക്കിട്ടപാറ: ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ചക്കിട്ടപാറ പഞ്ചായത്ത് മുസ്ലിം ലീഗ് കുടുംബ സംഗമം ആവശ്യപ്പെട്ടു. ഈ വിഷയത്തിലുള്ള ഒളിച്ചുകളിഅവസാനിപ്പിക്കാന് അധികൃതര്‍ തയ്യാറാകണമെന്നും പറഞ്ഞു. ജില്ലാസെക്രട്ടറി സി.പി.എ അസീസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പെരിഞ്ചേരി കുഞ്ഞമ്മദ് അധ്യക്ഷതവഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്