Tag: Bsnl
സ്വകാര്യ ടെലികോം കമ്പനികൾക്ക് വെല്ലുവിളിയുമായി ബി.എസ്.എൻ.എൽ; തകർപ്പൻ റീചാർജ് പ്ലാൻ അവതരിപ്പിച്ചു
ദില്ലി: സ്വകാര്യ ടെലികോം കമ്പനികൾക്ക് നേരെ വെല്ലുവിളി ഉയർത്തി ബി എസ് എൻ എൽ. സാധാരണ ഉപഭോക്താവിനു താങ്ങാനാവുന്ന റീചാർജ് പ്ലാൻ ബി എസ് എൻ എൽ അവതരിപ്പിച്ചു. 411 രൂപയ്ക്ക് 90 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന്റെ പ്രധാന ആകർഷണം. 90 ദിവസത്തേക്ക് ദിവസവും 2GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിൽ ലഭിക്കുന്നു.
ബിഎസ്എൻഎൽ ഇ-സിം സൗകര്യം പുറത്തിറക്കാനൊരുങ്ങുന്നു; മൂന്ന് മാസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ഇ-സിം സൗകര്യം ലഭിക്കും
ദില്ലി: രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ഇ-സിം സൗകര്യം പുറത്തിറക്കാനൊരുങ്ങുന്നു. 2025 മാർച്ചിൽ ബിഎസ്എൻഎല്ലിൻറെ ഇ-സിം സൗകര്യം രാജ്യത്ത് ലോഞ്ച് ചെയ്യുമെന്ന് ബിഎസ്എൻഎൽ കൺസ്യൂമർ മൊബിലിറ്റി ഡയറക്ടർ സന്ദീപ് ഗോവിൽ അറിയിച്ചു. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻറെയും പുത്തൻ സേവനങ്ങൾ ആരംഭിക്കുന്നതിൻറെയും ഭാഗമായി പൊതുമേഖല ടെലികോം നെറ്റ്‌വർക്കായ ബിഎസ്എൻഎൽ ഇ-സിം സൗകര്യം ആരംഭിക്കുകയാണ്. സ്വകാര്യം ടെലികോം പ്രൊവൈഡർമാരായ
4ജിയിലൂടെ മികച്ച നെറ്റുവർക്കും കവറേജും അതിവേഗ ഇന്റർനെറ്റും; ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളുമായി ബി.എസ്.എൻ.എൽ
ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി പൊതുമേഖല ടെലികോം നെറ്റ്വർക്കായ ബി.എസ്.എൻ.എൽ. രാജ്യത്തെ 12 നഗരങ്ങളിൽക്കൂടി അതിവേഗ 4ജി സേവനം ബി.എസ്.എൻ.എൽ ആരംഭിച്ചതായാണ് റിപ്പോർട്ട്. 4ജിയിലൂടെ മികച്ച നെറ്റ്വർക്ക് കവറേജും അതിവേഗ ഇന്റർനെറ്റും ഉപഭോക്താക്കൾക്ക് എത്തിക്കാൻ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു. 700MHz, 2100MHz ബാൻഡുകൾ സംയോജിപ്പിച്ചാണ് ബി.എസ്.എൻ.എൽ 4ജി വിന്യസിക്കുന്നത്. 700MHz മികച്ച കവറേജും 2100MHz അതിവേഗ ഡാറ്റാ
വീണ്ടും അതിശയിപ്പിക്കുന്ന റീച്ചാർജ് പ്ലാനുകളുമായി ബിഎസ്എൻഎൽ; ദിവസവും 2 ജിബി ഡാറ്റ, ഫ്രീ കോൾ, 105 ദിവസം വാലിഡിറ്റി, കുറഞ്ഞ വില
ദില്ലി: കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ മൂല്യം ഉപഭോക്താക്കൾക്ക് നൽകുകയെന്ന ലക്ഷ്യവുമായി ബിഎസ്എൻഎൽ. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ ഏറ്റവും കൂടുതൽ പുതിയ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ച ടെലികോം സേവനദാതാക്കളിലൊരാൾ ബിഎസ്എൻഎൽ ആയിരിക്കും. 105 ദിവസം വാലിഡിറ്റിയുള്ള പുതിയ റീച്ചാർജ് പ്ലാനാണ് ബി എസ് എൻ എൽ അവതരിപ്പിച്ചിരിക്കുന്നത്. ദിവസം രണ്ട് ജിബി ഡാറ്റ എന്ന കണക്കിലുള്ള
ബസ് കാത്തുനില്‍ക്കവെ ബൈക്കില്‍ ചാരി നിന്നു; തിരുവല്ലയില്‍ വിദ്യാര്‍ത്ഥികളെ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരിക്കേല്‍പ്പിച്ചു
പത്തനംതിട്ട: തിരുവല്ലയില്‍ ബൈക്കില്‍ ചാരി നിന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളെ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരിക്കേല്‍പ്പിച്ചതായി പരാതി. കുന്നന്താനം ബി.എസ്.എന്‍.എല്‍ ഓഫീസിന് സമീപമാണ് സംഭവം. ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ അഭിലാഷിനെതിരെയാണ് പരാതി. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി കാത്ത് നില്‍ക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. കുന്നന്താനം എന്‍.എച്ച്.എസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ എല്‍ബിന്‍, വൈശാഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ശ്രദ്ധിക്കുക, വ്യാജ കോളുകളില്‍ വഞ്ചിതരാകരുത്; മുന്നറിയിപ്പുമായി ബിഎസ്എൻഎൽ, നേക്കാം വിശദമായി
കോഴിക്കോട്: ബിഎസ്എൻഎൽ മൊബൈലിൽ സിം വെരിഫിക്കേഷൻ പേരിൽ ഫോൺ വിളിച്ച് പണം തട്ടാനുള്ള ശ്രമം നടക്കുന്നതായി പരാതി. സിം എടുക്കുമ്പോൾ സമർപ്പിച്ച രേഖകളുടെ കാലാവധി കഴിയുന്നതിനാൽ 24 മണിക്കൂറിനുള്ളിൽ സേവനം തടസ്സമാകുമെന്ന് അറിയിച്ചാണ് സന്ദേശങ്ങൾ. ഇതു വ്യാജമാണെന്നും ഉപഭോക്താക്കൾ ചതിയിൽപ്പെടരുതെന്നും ബിഎസ്എൻഎൽ അറിയിച്ചു. ബിഎസ്എൻഎൽ അറിയിപ്പായി തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങളിൽ കാണുന്ന നമ്പറിലേക്ക് വിളിക്കുകയോ വിവരം കൈമാറുകയോ