Tag: bridge
തൊട്ടില്‍പാലം, മരുതോങ്കര തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് യാത്ര എളുപ്പമാവും; തോട്ടത്താങ്കണ്ടി പാലം നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലേക്ക്
ചങ്ങരോത്ത്: ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോട്ടത്താങ്കണ്ടി താഴെ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തില്‍. കുറ്റ്യാടി പുഴയ്ക്ക് കുറുകെ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ ഉള്‍പ്പെടുത്തി 9.20 കോടി ചെലവിലാണ് പാലം നിര്‍മ്മിക്കുന്നത്. രണ്ട് പഞ്ചായത്തുകള്‍ക്ക് പുറമേ പേരാമ്പ്ര, നാദാപുരം മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്നതാണ് പാലം. അഞ്ച് സ്പാനുകളിലായി ഇരുവശത്തും നടപ്പാതയുള്‍പ്പെടെയാണ് പാലത്തിന്റെ നിര്‍മ്മാണം. 117 മീറ്റര്‍
പേരാമ്പ്ര മണ്ഡലത്തില്‍ 33.34 കോടി രൂപയുടെ പാലം പ്രവൃത്തികള്‍ പുരോഗമിക്കുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്; ചങ്ങരോത്ത് പഞ്ചായത്തിലെ പാറക്കടവ് പാലം പൊതുജനങ്ങള്‍ക്കായ് സമര്‍പ്പിച്ചു
പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തില്‍ 33.34 കോടി രൂപുടെ പാലം പ്രവൃത്തികള്‍ പുരോഗമിക്കുന്നതായും കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടെണ്ണം കൂടി മണ്ഡലവുമായി ബന്ധപ്പെട്ട് തുടങ്ങാനുണ്ടെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂര്‍, പുറവൂര്, മുതുവണ്ണാച്ച പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കല്ലൂര്‍ ചെറുപുഴക്ക് കുറുകെ നിര്‍മ്മിച്ച പാറക്കടവത്ത് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സര്‍ക്കാര്‍
കല്ലൂരിനെയും മുതുവണ്ണാച്ചയെയും ബന്ധിപ്പിക്കും, ചുറ്റിവളയാതെ പേരാമ്പ്രയിലെത്താം; പാറക്കടവത്ത് താഴെ പാലം ജൂലെെ മൂന്നിന് നാടിന് സമർപ്പിക്കും
പേരാമ്പ്ര: നിർമ്മാണം പൂർത്തീകരിച്ച പാറക്കടവത്ത് താഴെ പാലം പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസ് ജൂലെെ മൂന്നിന് നാടിന് സമർപ്പിക്കും. ചടങ്ങിൽ ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. 8.072 കോടി രൂപ ചെലവിൽ ഇരുവശത്തും നടപ്പാതയുൾപ്പെടെയാണ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂർ, പുറവൂർ, മുതുവണ്ണാച്ച പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് കല്ലൂർ ചെറുപുഴക്ക് കുറുകെ പാലം
യാത്ര ഇനി പുതിയ പാലത്തിലൂടെ, കടന്തറപുഴയ്ക്ക് കുറുകെ കുറത്തിപ്പാറയില്‍ നിര്‍മ്മിച്ച സിസ്റ്റര്‍ ലിനി സ്മാരക ഇരുമ്പുപാലം 23ന് നാടിന് സമര്‍പ്പിക്കും; സ്വാഗതസംഘം രൂപീകരിച്ചു
പെരുവണ്ണാമൂഴി: ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ കുറത്തിപാറയെയും മരുതോങ്കര പഞ്ചായത്തിലെ സെന്റര്‍മുക്കിനെയും ബന്ധിപ്പിച്ച് കടന്തറപ്പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച ഇരുമ്പുപാലം 23ന് നാടിന് സമര്‍പ്പിക്കും. സിസ്റ്റര്‍ ലിനിയുടെ സ്മാരകമായി എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരുകോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന് എം.എല്‍എ നിര്‍വ്വഹിക്കും. 2021 ഫെബ്രുവരിയില്‍ നിര്‍മ്മാണോദ്ഘാടനം കഴിഞ്ഞെങ്കിലും കഴിഞ്ഞ
മഞ്ഞക്കുളം – മൈക്രോവേവ് റോഡില്‍ കോണ്‍ക്രീറ്റ് അടര്‍ന്ന് പാലം അപകടാവസ്ഥയില്‍; പുനര്‍നിര്‍മിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍
മേപ്പയൂര്‍: മഞ്ഞക്കുളം മൈക്രോവേവ് റോഡില്‍ സിറാജുല്‍ ഹുദാ കോളജിനു സമീപത്തെ പാലം അപകടവസ്ഥയില്‍. പാലത്തിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പികള്‍ പുറത്തുവന്ന നിലയിണുള്ളത്. ദേശീയപാതയില്‍ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണെടുക്കുന്നതിനായി പുലപ്രക്കുന്നിലേക്ക് കഴിഞ്ഞ രണ്ടാഴ്ചയോളമായി വഗാഡ് കമ്പനിയുടെ വലിയ ടോറസ് ലോറികള്‍ പാലത്തിനു മുകളിലൂടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്. വലിയ വാഹനം ഇടതടവില്ലാതെ കടന്നു പോയതിന്റെ ഫലമായാണ്
ഒന്നര വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ തീരുമാനം, പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ചക്കിട്ടപ്പാറ പഞ്ചായത്തിനകത്തും പുറത്തുമുള്ള നിരവധിപേര്‍ക്ക് ഉപകാരപ്രദം; തിമിരിപ്പുഴ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയ്ക്ക് തുടക്കമായി
പെരുവണ്ണാമൂഴി: കുറ്റ്യാടിപ്പുഴക്ക് കുറുകെ നിര്‍മ്മിക്കുന്ന തിമിരിപ്പുഴ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം കൂവപ്പൊയിലില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ പന്നിക്കോട്ടൂരിനേയും ചെമ്പനോടയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണിത്. ഓപ്പണ്‍ ഫൗണ്ടേഷനോടു കൂടി കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളില്‍ മൂന്ന് സ്പാനുകളിലായിട്ട് 78 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്. ഇരു
ബാലുശ്ശേരി തെച്ചിപ്പാലം നിർമ്മാണം പാതി വഴിയിൽ; യാത്രാക്ലേശം മൂലം പൊറുതിമുട്ടി യാത്രക്കാർ
ബാലുശ്ശേരി: തെച്ചിപ്പാലത്തിന്റെയും സമീപത്തെ കലുങ്ക് നിർമ്മാണത്തിന്റെയും പ്രവൃത്തി നിർത്തിവെച്ചത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. എസ്റ്റേറ്റ്മുക്ക് – കക്കയം റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി നടക്കുന്ന തെച്ചിപ്പാലത്തിന്റെയും സമീപത്തെ കലുങ്ക് നിർമ്മാണത്തിന്റെയും പ്രവൃത്തി വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനും ഗ്യാസ് പൈപ്പ് ലൈനും മാറ്റി സ്ഥാപിക്കാനായാണ് നിർത്തിവെച്ചത്. പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നത് വൈകുന്നതിനാൽ പണി പൂർത്തീകരിക്കാൻ ഇതുവരെ
കാലവര്‍ഷത്തെത്തുടര്‍ന്ന് നിര്‍മ്മാണം നിര്ത്തിവെക്കപ്പട്ട ഒരു തൂണിന്റെ പണി പുനരാരംഭിക്കാന്‍ കഴിഞ്ഞില്ല; കുറ്റ്യാടിപ്പുഴയിലെ തോട്ടത്താങ്കണ്ടിക്കടവ് പാലം പണി പാതിവഴിയില്‍
കുറ്റ്യാടി: തൂണിന്റെ നിര്‍മ്മാണ പ്രവൃത്തി വൈകുന്നത് കാരണം കുറ്റ്യാടി പുഴയിലെ തോട്ടത്താങ്കണ്ടിക്കടവ് പാലം പണി പാതിവഴിയില്‍. കഴിഞ്ഞതവണ കാലവര്‍ഷം നേരത്തെ എത്തിയതിനെ തുടര്‍ന്ന് ഒരു തൂണിന്റെ പ്രവൃത്തി തടസ്സപ്പെടുകയായിരുന്നു. പുഴയില്‍ കുഴിയെടുത്ത് തൂണുണ്ടാക്കാനുള്ള ശ്രമത്തിനിടയില്‍ ശക്തമായ മഴ ആരംഭിക്കുകയും സാമഗ്രികള്‍ ഒഴുകിപ്പോവുകയുമായിരുന്നു. എന്നാല്‍ അന്നു നിര്‍ത്തിയ പണി ഇതുവരെ പുനരാരംഭിക്കാന്‍ സാധിച്ചിട്ടില്ല. നാലു തൂണുകളോടുകൂടി 117
കൂത്താളി, ചങ്ങരോത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുഴിക്കിനട പാലത്തിന്റെ അടിത്തറ തകർന്നു; ആശങ്കയോടെ യാത്രക്കാർ
പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ രണ്ടാം വാർഡിനെയും ചങ്ങരോത്ത് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുഴിക്കിനട പാലത്തിന്റെ അടിത്തറ തകർന്നു. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള പാലം അപകടാവസ്ഥയിലായതോടെ ആശങ്കയോടെയാണ് യാത്രക്കാർ ഇതുവഴി കടന്ന് പോകുന്നത്. 1990-91 വർഷത്തെ ജെ.ആർ.വൈ പദ്ധതി വഴി 16000 രൂപയും ജനകീയ കമ്മിറ്റി സമാഹരിച്ച പൊതു ഫണ്ടും യുവജന ശ്രമദാനവും കൂടിച്ചേർന്നപ്പോഴാണ്
ചങ്ങരോത്ത് പഞ്ചായത്തിലെ ചെറുപുഴയില്‍ കല്ലൂര്‍ പാറക്കടവത്ത് പാലം നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ ചെറുപുഴയില്‍ കല്ലൂര്‍ പാറക്കടവത്ത് പാലം നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു. പുഴയിലുള്ള രണ്ട് തൂണുകളുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്. പൈലിങ് ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കുറ്റ്യാടിപ്പുഴയുടെ കൈവഴിയാണ് ചെറുപുഴ. 7.70 കോടി രൂപ ചെലവിലാണ് പാറക്കടവത്ത് പാലം നിര്‍മ്മിക്കുന്നത്. 55.20 മീറ്റര്‍ നീളമുള്ള പാലത്തിന് 18 മീറ്റര്‍ നീളമുള്ള മൂന്ന് സ്പാനുകളാണ് ഉണ്ടാവുക. 11