Tag: Breaking News
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കൊല്ലത്ത് 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു
കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലുള്ള പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്ത് സ്ഥിരീകരിക്കുന്ന ആദ്യത്തെ അമീബിക് ജ്വര മസ്തിഷ്ക ജ്വര രോഗബാധയാണിത്. കടുത്ത പനിയും തലവേദയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജലാശയത്തിൽ ഇറങ്ങുന്നവർക്ക് ജാഗ്രത നിർദേശം
നാടിനെ നടുക്കിയ തിരുവമ്പാടിയിലെ ബസ് അപകടത്തിൽ മരണം രണ്ടായി; മരിച്ചത് മുൻ സീറ്റിലിരുന്ന യാത്രക്കാർ, ബസ് പുഴയിലേക്ക് പതിച്ചത് തലകീഴായി
കോടഞ്ചേരി: തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് പുഴയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ബസ്സിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. ഓമശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ തിരുവമ്പാടി കണ്ടപ്പൻചാൽ സ്വദേശിനി ആണ് . രണ്ടാമത്തെ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിട്ടുണ്ട്. തിരുവമ്പാടി ആനക്കാംപൊയില്‍ റോഡില്‍
പേരാമ്പ്രയിൽ വന്‍ തീ പിടിത്തം; സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള കെട്ടിടം അഗ്നിക്കിരയായി
പേരാമ്പ്ര: പേരാമ്പ്രയിൽ വന്‍ തീ പിടിത്തം. ട്രാഫിക്ക് പോലീസ് സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടുത്തമാണുണ്ടായത്. ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് രാത്രി പതിനൊന്ന് മണിയോടെ തീ പിടിച്ചത്. പേരാമ്പ്ര, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ നിന്നായി നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.