Tag: bomb blast
പാലക്കാട് നിര്‍മ്മാണം നടക്കുന്ന വീടിന് നേരെ പെട്രോള്‍ ബോംബേറ്; കൊയിലാണ്ടി സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്ക്
പാലക്കാട്: പെട്രോള്‍ ബോംബേറില്‍ കൊയിലാണ്ടി സ്വദേശികളായ രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്. കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പാലക്കാട് ഒറ്റപ്പാലത്ത് നിര്‍മ്മാണംതൊഴിലാളികള്‍ കിടന്നിരുന്ന ഭാഗത്ത് അയല്‍വാസിയായ യുവാവാണ് പെട്രോള്‍ ബോംബേറ് നടത്തിയത്. വലിയ ശബ്ദം കേട്ടതോടെ വീട്ടുകാര്‍ ഇവരെ ആശുപത്രിയിലേക്ക്
കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
കണ്ണൂർ: മാലൂരിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലൂര്‍ പഞ്ചായത്തിലെ പൂവൻപൊയിലിലാണു സംഭവം. സജീവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കാട് വെട്ടി വൃത്തിയാക്കുന്നതിനിടെ ഇവരുടെ ആയുധം സ്ഫോടകവസ്തുവില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. പൊലീസും ബോംബ് സ്‌ക്വാഡും പ്രദേശത്ത്
പാനൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം; പൊട്ടിയത് നാടൻ ബോംബെന്ന് സംശയം
തലശ്ശേരി: പാനൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം. ചെണ്ടയാടിന് സമീപം കണ്ടോത്ത് ചാലിലാണ് സ്‌ഫോടനമുണ്ടായത്. ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. നാടൻ ബോംബാണ് എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. പാനൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് ബോംബ് സ്ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ