Tag: boar

Total 4 Posts

കോഴിക്കോട് കോട്ടൂളിയില്‍ ജനവാസ കേന്ദ്രത്തില്‍ പന്നികളെ വെടിവെച്ച് കൊന്നു

കോഴിക്കോട്: കോട്ടൂളിയില്‍ പന്നികളെ വെടിവെച്ച് കൊന്നു. ജനവാസ കേന്ദ്രത്തിലാണ് രാത്രി ഒമ്പതരയോടെ രണ്ട് പന്നികളെ വെടിവെച്ച് കൊന്നത്. മീന്‍പാലക്കുന്ന് മേഖലയിലാണ് രാത്രി ഏഴ് പന്നികള്‍ കൂട്ടത്തോടെ എത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്ന് സി.എം.ബാലന്‍ കച്ചേരി, ഫോറസ്റ്റ് വാച്ചര്‍ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് പന്നികളെ വെടിവെച്ച് കൊന്നത്. രണ്ട് പന്നികളെ കൊന്നതോടെ ബാക്കി

തിരുവമ്പാടിയിൽ പന്ത്രണ്ടുകാരനെ ആക്രമിച്ച കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നു

തിരുവമ്പാടി: വിദ്യാര്‍ഥിയെ ആക്രമിച്ച കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നു. തിരുവമ്പാടി ടൗണിന് അടുത്താണ് സംഭവം. ഇന്ന് രാവിലെ ഒമ്പതരയോടെ കടയില്‍ നിന്നും സാധനം വാങ്ങി തിരിച്ചുവരികയായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചിരുന്നു. ചേപ്പിലങ്ങാട് മുല്ലപ്പള്ളിയില്‍ സനൂപിന്റെ മകന്‍ അദ്‌നാനെയായിരുന്നു പന്നി പരിക്കേല്‍പ്പിച്ചത്. ഇതിനു പിന്നാലെ നാട്ടുകാര്‍ പന്നിയെ വീട്ടുവളപ്പില്‍ പൂട്ടിയിട്ടിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകരാണ് പന്നിയെ

കൂടരഞ്ഞിയില്‍ കൃഷിയിടത്തിലെ വെള്ളക്കെട്ടിലകപ്പെട്ട ആറ് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

തിരുവമ്പാടി: വെള്ളക്കെട്ടിലകപ്പെട്ട ആറ് കാട്ടു പന്നികളെ വനംവകുപ്പിന്റെ എംപാനല്‍ ലിസ്റ്റില്‍പ്പെട്ടവരെത്തി വെടിവെച്ചുകൊന്നു. ബുധനാഴ്ച രാവിലെ കൂടരഞ്ഞി മുതുവമ്പായി കത്തിയാങ്കല്‍ ബെന്നി ജോസഫിന്റെ കൃഷിയിടത്തിലാണ് സംഭവം. ഒന്നരവയസ്സുള്ള പന്നികളാണ് കൊല്ലപ്പെട്ടത്. പ്ലാക്കാട്ടില്‍ ബാബു ജോസഫ്, പുതിയേടത്ത് അഗസ്ത്യന്‍ ജോസ് എന്നിവരാണ് വെടിവെച്ചത്. പീടികപ്പാറ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ എ. പ്രസന്നകുമാറിന്റെ നിര്‍ദേശപ്രകാരം വനം വകുപ്പ് ജീവനക്കാരായ പ്രശാന്തന്‍,

നടുവണ്ണൂരിലും കോട്ടൂരിലും കാട്ടുപന്നിശല്യം രൂക്ഷം; പന്നികളെ ഉപാധികളോടെ വെടിവെക്കാന്‍ അനുമതി നല്‍കി പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ചർ

നടുവണ്ണൂർ: കോട്ടൂർ ഗ്രാമപ്പഞ്ചായത്തിലെ പതിമൂന്നാം വാർഡും നടുവണ്ണൂരിലെ പതിനൊന്നാം വാർഡും അതിർത്തിപങ്കിടുന്ന പൂവത്തുംചോല, രാരൻകണ്ടിക്കുഴി, ചോലമല, കുഴിയിൽത്താഴെ, വടക്കെവീട്ടിൽ ഭാഗങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായി. വ്യാപകമായി കൃഷി നശിപ്പിക്കുന്നതോടൊപ്പം പ്രദേശവാസികൾക്കും മൃഗങ്ങൾക്കും ഭീഷണിയായതോടെ പന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലാൻ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ചർ കർഷകർക്ക് അനുമതി നൽകി. നാട്ടുകാർ നൽകിയ സങ്കടഹർജി പരിഗണിച്ച് എട്ട് കർഷകർക്കാണ് അനുമതി

error: Content is protected !!