Tag: BJP
നിര്‍ണായക പൊളിച്ചെഴുത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ ജില്ല, ബ്ലോക്ക് പഞ്ചായത്ത് സംവിധാനങ്ങള്‍ നിര്‍ത്തലാക്കും
ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ്, ഭരണ സംവിധാനങ്ങളില്‍ നിര്‍ണായക പൊളിച്ചെഴുത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യമാകെ ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കുന്നതിനൊപ്പം ഭരണ സംവിധാനങ്ങളിലും സമൂലമായ മാറ്റത്തിനാണ് കേന്ദ്രം ഒരുങ്ങുന്നത്. രാജ്യത്തെ ഭരണ സംവിധാനത്തെ ലോക്സഭ, നിയമസഭ, ഗ്രാമസഭ എന്നീ ത്രിതല ഭരണ സംവിധാനങ്ങളായി വിഭജിക്കുന്നതിനാണ് പദ്ധതി തയ്യാറാകുന്നത്. ഇതുപ്രകാരം ജില്ല, ബ്ലോക്ക് പഞ്ചായത്ത് സംവിധാനങ്ങള്‍ നിര്‍ത്തലാക്കും.
കനാല്‍ റോഡിന്റെ ശോച്യാവസ്ഥ; ബി.ജെ.പി വാഴ നട്ട് പ്രതിഷേധിച്ചു
കൊയിലാണ്ടി :മേലൂര്‍ അക്വഡക്റ്റ് (നീര്‍പ്പാലം)കനാല്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രക്ഷോഭത്തില്‍. റോഡിന്റെ ശോച്യാവസ്ഥക്കെതിരെ വാഴ നട്ടാണ് ബി.ജെ.പി പ്രതിഷേധിച്ചത്. റോഡിലെ കുണ്ടും കുഴിയും കാരണം നാട്ടുകാര്‍ ബുദ്ധിമുട്ടിലാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആര്‍.ജയ്കിഷ് ഉദ്ഘാടനം ചെയ്തു. ശങ്കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഹരിഷ് കീഴക്കെ
ഗാന്ധി പ്രതിമയിൽ ബി.ജെ.പി പതാക കെട്ടി പ്രവർത്തകർ.
പാലക്കാട്: രാഷ്ട്രപിതാവിന്റെ കഴുത്തിൽ ബി.ജെ.പി പതാക കെട്ടിയതിൽ വ്യാപക പ്രതിഷേധം. പാലക്കാട് നഗരസഭ കോമ്പൗണ്ടിൽ ഉള്ള ഗാന്ധി പ്രതിമയിലാണ് ബി.ജെ.പി പതാക കെട്ടിയത്. ഇന്ന് നഗരസഭയിൽ വിവിധ സ്റ്റാന്റിംഗ് കമ്മറ്റികളുടെ തിരഞ്ഞെടുപ്പ് നടക്കുകയാണ്. അതിനിടയിലാണ് പാലക്കാട് നഗരസഭ വീണ്ടും വിവാദത്തിൽ പെട്ടത്. നഗരസഭ ഭരണം ലഭിച്ച ഉടനെ നഗരസഭ ഓഫീസിന് മുകളിൽ ബി.ജെ.പി പതാക ഉയർത്തി
കൊയിലാണ്ടിയിൽ ബി ജെ പി ആഹ്ളാദ പ്രകടനം നടത്തി
കൊയിലാണ്ടി: നഗരത്തിൽ ബി ജെ പി പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി. കൊയിലാണ്ടി മുൻസിപ്പാലിറ്റിയിൽ മൂന്ന് സീറ്റുകളിൽ നേടിയ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് ബി ജെ പി നടത്തിയ പ്രകടനത്തിന് ജയ് കിഷ് മാസ്റ്റർ, രജനീഷ് ബാബു, വിനോദ് വായനാരി, അഡ്വ സത്യൻ, മോഹനനൻ മാസ്റ്റർ, സുരേഷ് കെ വി, ഷാജി കാവുവട്ടം, അഭിൻ അശോക്
ബിജെപി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി ആക്രമിച്ചു
കോഴിക്കോട്: വോട്ടെടുപ്പ് ദിനം പുലര്‍ച്ചെ എണീറ്റ് പോളിങ്ങ് ബൂത്തിലേക്ക് പോകുകയായിരുന്ന സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി ആക്രമിച്ചു. കോടഞ്ചേരി പഞ്ചായത്തില്‍ 19 -ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ വാസുകുഞ്ഞനെയാണ് (53) കാട്ടുപന്നി കുത്തിവീഴ്ത്തിയത്. പുലര്‍ച്ചെ അഞ്ചരയോടെ ബൈക്കില്‍ വരുമ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ചൂരമുണ്ട കണ്ണോത്ത് റോഡില്‍ കല്ലറയ്ക്കല്‍പടിയിലാണ് സംഭവം. പരിക്കേറ്റ സ്ഥാനാര്‍ത്ഥിയെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊയില്‍ക്കാവില്‍ സി.പി.എം – ബി.ജെ.പി സംഘര്‍ഷം; പരിക്കേറ്റ ഡിവൈഎഫ്‌ഐ നേതാവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
കൊയിലാണ്ടി: പഞ്ചായത്ത് തിരഞ്ഞെടുപ്പിനായുള്ള പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ പൊയില്‍ക്കാവില്‍ സിപിഎം – ബിജെപി സംഘര്‍ഷം. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡായ ചാത്തനാട്ട് ആണ് സംഭവം. ബി.ജെ.പിയുടെ പ്രചരണ വാഹനത്തിലെ കൊടി തട്ടി ഒരു വീട്ടിലേക്കുള്ള നെറ്റ്വര്‍ക്ക് കേബിള്‍ അറ്റതാണ് സംഘര്‍ഷത്തിന് കാരണമായത്. കേബിള്‍ നന്നാക്കി നല്‍കണം എന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ എത്തി. ഈ സമയം
നടി വിജയശാന്തി കോണ്‍ഗ്രസ് വിട്ടു; ബി.ജെ.പിയില്‍ ചേര്‍ന്നേക്കും
ഹൈദരാബാദ്: ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. നടി വിജയശാന്തി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചു. വിജയശാന്തി ബി.ജെ.പിയില്‍ ചേരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2014ലാണ് വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് വിജയശാന്തി ബി.ജെ.പി. അംഗത്വം സ്വീകരിക്കുക. ഇതിനു മുന്‍പായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്
ഇത് ദിനേശ് ബീഡിയിൽ നിന്നും ബിനീഷ് ബീഡിയിലേക്കുള്ള മാറ്റം; എ പി അബ്ദുള്ളക്കുട്ടി
കൊയിലാണ്ടി: എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി കൊയിലാണ്ടിയിലെത്തി. കേരളത്തിൽ ഇപ്പോൾ സംഭവിച്ചത് ദിനേശ് ബീഡിയിൽ നിന്നും ബിനീഷ് ബീഡിയിലേക്കുള്ള മാറ്റം ആണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലും ഹൈദരാബാദ് നഗരസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ഉണ്ടായ മുന്നേറ്റം കേരളത്തിലെയും തെരഞ്ഞെടുപ്പുകളിൽ വൻ സ്വാധീനം ചെലുത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹ ഭീകരവാദ മയക്കുമരുന്ന്