Tag: Bihar
കോഴിക്കോട് നിന്ന് മൃതദേഹവുമായി ബിഹാറിലേക്ക്; യാത്രക്കിടെ എയർഗൺ ഉപയോഗിച്ച് ആംബുലൻസിന് നേരെ ആക്രമണം
കോഴിക്കോട്: കോഴിക്കോട്ടുനിന്ന് ബിഹാറിലേക്ക് പോയ ആംബുലന്‍സിന് നേരെ ആക്രമണം. ആക്രമണത്തില്‍ ആംബുലന്‍സിന്റെ മുന്നിലെ ചില്ല് തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മധ്യപ്രദേശിലെ ജബല്‍പൂര്‍- റീവ ദേശീയപാതയിലാണ് സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് സംശയിക്കുന്നതായി കോഴിക്കോട് സ്വദേശിയായ ഡ്രൈവര്‍ ഫഹദ് പറയുന്നു. കോഴിക്കോട്ടുവച്ച് ട്രെയിന്‍ തട്ടി മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹവുമായി സ്വദേശത്തേയ്ക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.
കൊല്ലത്ത് ലോട്ടറിയടിച്ചയാൾ കൊയിലാണ്ടി പോലീസില്‍ അഭയം തേടി; സഹായിച്ച് പോലീസ്
കൊയിലാണ്ടി: ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷംഅടിച്ച ബിഹാര്‍ സ്വദേശി കൂട്ടുകാരോടൊപ്പം കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചു. ശനിയാഴ്ച നറുക്കെടുത്ത KB 586838 നമ്പര്‍ ടിക്കറ്റുമായാണ് നാല്‍പ്പത്തൊന്നുകാരനായ ബീഹാര്‍ സ്വദേശി മുഹമ്മദ് സായിദ് കൂട്ടുകാരായ ആസാദുല്‍, മാനിറുല്‍ എന്നിവരുമായി ഇന്നു പുലര്‍ച്ചെ കൊയിലാണ്ടി സ്റ്റേഷനില്‍ അഭയം പ്രാപിച്ചത്. കൊയിലാണ്ടി കൊല്ലത്തു