Tag: Balussery
ആശയങ്ങള്‍ അഭിനയിപ്പിച്ച് പ്രകടിപ്പിക്കാന്‍ പ്രത്യേക കഴിവ് തന്നെ വേണം, നാടകത്തിന് മാത്രമായി അക്കാദമി വേണമെന്ന ആവശ്യവുമായി നാടക് ബാലുശ്ശേരി മേഖല സമ്മേളനം
ബാലുശ്ശേരി: നാടകത്തിന് മാത്രമായി അക്കാദമി വേണമെന്ന ആവശ്യവുമായി നാടക് ബാലുശ്ശേരി മേഖല സമ്മേളനം. നാടകത്തെ കൂടുതല്‍ മികവുറ്റതാക്കാന്‍ അത് സഹായിക്കും. നാടക് ബാലുശ്ശേരി മേഖല സമ്മേളനം നാടക് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ എന്‍.വി.ബിജു ഉദ്ഘാടനം ചെയ്തു. നാടക ഗാനത്തോടെയാണ് ആരംഭിച്ച സമ്മേളനത്തില്‍ നാടക് ഐ.ഡി കാര്‍ഡ് വിതരണവും നടന്നു. വിതരണ
വട്ടോളിയില്‍ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍; പിടിച്ചെടുത്തത് കഞ്ചാവും എം.ഡി.എം.എയും
ബാലുശ്ശേരി: വട്ടോളിയില്‍ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍ വട്ടോളി കിനാലൂര്‍ റോഡില്‍ പൂളക്കണ്ടിയില്‍ കാറില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഇവരില്‍നിന്നും 0.2 ഗ്രാം എം.ഡി.എം.എയും 5.8 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തുരുത്യാട് ഫുഹാദ് സെനീന്‍, പനായി റാഷിദ് പി.ടി, കോക്കല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റാഫി, വിഷ്ണു പ്രസാദ് എന്നിവരെയാണ് ബാലുശേരി എസ്.ഐ റഫീഖും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റു
പടിയില്‍ നിന്നും കാല്‍വഴുതി കുളത്തില്‍ വീണു; ബാലുശേരിയില്‍ പതിനെട്ടുകാരി മുങ്ങിമരിച്ചു
ബാലുശേരി: പൂനത്ത് പതിനെട്ടുകാരി കുളത്തില്‍ വീണ് മരിച്ചു. കിഴക്കോത്ത് പന്നൂര്‍ രായന്‍കണ്ടിയില്‍ താമസിക്കുന്ന മലയില്‍ ബഷീറിന്റെ മകള്‍ ഫിദ ഷെറിന്‍ ആണ് മരിച്ചത്. പതിനെട്ടുവയസായിരുന്നു. രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. പൂനത്തുള്ള ഉമ്മയുടെ വീട്ടിലെത്തിയപ്പോല്‍ ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനായി കുളത്തില്‍ ഇറങ്ങുകയായിരുന്നു. കുളത്തിന്റെ പടിയില്‍ നിന്നും കാല്‍ വഴുതി മുങ്ങിപ്പോയി. അല്‍പ്പ സമയം കഴിഞ്ഞും കാണാതിരുന്നതിനെ തുടര്‍ന്ന്
ബാലുശ്ശേരി പാലോളിമുക്കിൽ അലൂമിനിയം ഫാബ്രിക്കേഷൻ കടയിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
ബാലുശ്ശേരി: ബാലുശ്ശേരിക്കടുത്ത് കടയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണം. പാലോളിമുക്കില്‍ ഷൈജലിന്റെ അലൂമിനിയം ഫാബ്രിക്കേഷൻ കടയിലാണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ഏറു പടക്കമറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. സ്ഥാപനത്തിന് കാര്യമായ കേടുപാടുകളില്ല. ആക്രമണത്തിൽ ആർക്കും പരിക്കില്ല. ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസിലെ പ്രതികള്‍ നേരത്തെ വന്നിരിക്കാറുളള കടയാണിത്. സംഭവത്തില്‍ അന്വേഷണം തുടങ്ങി എന്ന് പോലീസ് അറിയിച്ചു.
ബാലുശ്ശേരി പാലോളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതായി പരാതി; സ്വർണ്ണവും പണവും നഷ്ടപ്പെട്ടു
ബാലുശ്ശേരി: പാലോളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതായി പരാതി. മൂരാട്ട്കണ്ടി സഫീറിന്റെ വീടിന് നേരെയാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു അക്രമം. സ്‌ഫോടകവസ്തു എറിഞ്ഞതിനൊപ്പം വീട്ടിലുണ്ടായിരുന്ന സ്വര്‍ണ്ണവും പണവും മോഷണം പോയതായും വീട്ടുകാര്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് ബാലുശ്ശേരി പൊലീസ് അന്വേഷണം നടത്തി. പരിശോധനയില്‍ വീട്ടില്‍ സ്‌ഫോടനം
‘സഖാവിന്റെത് ഒരു നാടിനെ കലാപത്തില്‍ നിന്ന് രക്ഷിച്ച പ്രവൃത്തി’; പാലോളിമുക്കില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ജിഷ്ണുവിനെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സന്ദര്‍ശിച്ചു
ബാലുശ്ശേരി: പാലോളിമുക്കില്‍ എസ്.ഡി.പി.ഐ-ലീഗ് പ്രവര്‍ത്തകരാല്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയനായ ജിഷ്ണുവിനെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ കെ.സുനില്‍ സന്ദര്‍ശിച്ചു. വീട്ടിലെത്തിയാണ് അദ്ദേഹം ജിഷ്ണുവിനെ സന്ദര്‍ശിച്ചത്. സമാധാനപൂര്‍ണ്ണമായ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കാന്‍ എസ്.ഡി.പി.ഐ-ലീഗ് പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഭീകരപ്രവര്‍ത്തനമാണ് പാലോളിമുക്കില്‍ ഉണ്ടായതെന്ന് സന്‍ര്‍ശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു. ഭീഷണിയെ തുടര്‍ന്ന് അക്രമികളുടെ തിരക്കഥയ്ക്കനുസരിച്ച് ജിഷ്ണുവിന്
ബാലുശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം; പിന്നില്‍ എസ്.ഡി.പി.ഐ-ലീഗ് സംഘമെന്ന് ആരോപണം
ബാലുശ്ശേരി: പാലോളിയില്‍ സി.പി.എം പ്രവര്‍ത്തകന് നേരെ ആള്‍ക്കൂട്ട ആക്രമണം. വാഴയിന്റെ വളപ്പില്‍ ജിഷ്ണുവിനെയാണ് മുപ്പതോളം പേര്‍ അടങ്ങിയ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. എസ്.ഡി.പി.ഐയുടെ ഫ്‌ളക്‌സ് ബോര്‍ഡ് കീറിയെന്ന് ആരോപിച്ചാണ് സംഘം ജിഷ്ണുവിനെ ആക്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ-ലീഗ് സംഘമാണെന്ന് സി.പി.എം ആരോപിച്ചു. മര്‍ദ്ദനത്തിന് ശേഷം സംഘം ജിഷ്ണുവിന്റെ കയ്യില്‍
ലോട്ടറി വിൽപ്പനക്കാരനെ ചായ കുടിക്കാനെന്ന വ്യാജേനെ കൂട്ടിക്കൊണ്ട് പോയി പണം കവർന്നു; ബാലുശ്ശേരിക്കാരനായ മോഷ്ടാവ് പിടിയിൽ
ബാലുശ്ശേരി: ലോട്ടറി കച്ചവടക്കാരനെ പറ്റിച്ച് പണം കവര്‍ന്ന കേസിലെ പ്രതി പിടിയിൽ. ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ സ്വദേശി മംഗലശ്ശേരി നസീര്‍ ഇ.കെ (48) ആണ് പിടിയിലായത്. കുന്ദമംഗലം പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം ലോട്ടറി കച്ചവടം നടത്തുന്ന രാമന് എന്നയാളെയാണ് ഓട്ടോയില്‍ പരിചയം നടിച്ച് കൊണ്ടുപോയി പണം കവര്‍ന്നത്. ചായ കുടിക്കാനെന്ന വ്യാജേന രാമനെ കൂട്ടികൊണ്ടു പോവുകയും
കായണ്ണ പഞ്ചായത്ത് ഏഴാം വാർഡിൽ കേളിക്കാം വയൽ സാംസ്കാരിക നിലയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം
പേരാമ്പ്ര: കായണ്ണ പഞ്ചായത്ത് ഏഴാം വാർഡിൽ കേളിക്കാം വയൽ സാംസ്കാരിക നിലയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ബാലുശ്ശേരി എം.എൽ.എ കെ.എം.സച്ചിൻദേവ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശശി അധ്യക്ഷനായി. വാർഡ് അംഗം ജയപ്രകാശ് കായണ്ണ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി മനോജ് കെ.ടി, കെ.കെ.നാരായണൻ, പി.കെ.ഷിജു, ഗാന കെ.സി, ബിജി സുനിൽകുമാർ, എ.ഇ.നീന, സി.പ്രകാശൻ, എൻ.ചന്ദ്രൻ, എ.സി.ബാലകൃഷണൻ, ഗോപി
‘എന്നെ പോലെയുള്ളവരെയും ജീവിക്കാന്‍ സമ്മതിക്കാത്തവരുണ്ടോ?’; ബാലുശ്ശേരിയിലെ മസ്‌കുലാര്‍ ഡിസ്‌ട്രോഫി ബാധിതനായി ശരീരം തളര്‍ന്ന യുവാവ് സങ്കടത്തോടെ ചോദിക്കുന്നു; പെട്ടിക്കടയില്‍ നിന്ന് മോഷണം പോയത് അയ്യായിരം രൂപയുടെ സാധനങ്ങള്‍
ബാലുശ്ശേരി: മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗം ബാധിച്ച് 14 വര്‍ഷമായി ശരീരം തളര്‍ന്നു പോയ യുവാവിന്റെ പെട്ടിക്കടയില്‍ മോഷണം. കൈതോട്ടുവയല്‍ ജിതിന്റെ പെട്ടിക്കടയിലാണ് വ്യാഴാഴ്ച രാത്രി മേല്‍ക്കൂര പൊളിച്ച് മോഷണം നടന്നത്. അയ്യായിരം രൂപയുടെ സാധനങ്ങളാണ് ഇവിടെ നിന്ന് നഷ്ടമായത്. നാടന്‍ മോര്, നാടന്‍ അവില്‍, ഈന്ത്, വീട്ടിലുണ്ടാക്കിയ വിവിധ തരം അച്ചാറുകള്‍ തുടങ്ങിയ സാധനങ്ങളാണ്